Essay on Wonders of science in Malayalam : In this article "ശാസ്ത്രം നല്കിയ നേട്ടങ്ങൾ ഉപന്യാസം", "ഇന്ത്യയുടെ ശാസ്ത്ര പുരോഗതി ഉപന്യാസം" for Students.
Essay on Wonders of science in Malayalam Language : In this article we are providing "ശാസ്ത്രം നല്കിയ നേട്ടങ്ങൾ ഉപന്യാസം", "ഇന്ത്യയുടെ ശാസ്ത്ര പുരോഗതി ഉപന്യാസം" for Students.
Malayalam Essay on "Wonders of Science", "ശാസ്ത്രം നല്കിയ നേട്ടങ്ങൾ ഉപന്യാസം" for Students
ലോകം അനുദിനം ശാസ്ത്രസാങ്കേതിക നേട്ടങ്ങളാൽ പുരോഗമിക്കു കയാണ്. നിരന്തരം മാറ്റങ്ങൾക്കു വിധേയമാകുകയാണ്. പഴയ കാല വുമായി താരതമ്യപ്പെടുത്തുമ്പോൾ നാമിന്ന് ഏതോ വിസ്മയലോക ത്താണെന്നു പറയണം.
മാനവരാശിക്ക് ശാസ്ത്രം നൽകിയ സംഭാവനകൾ വളരെ വലു താണ്. അക്കമിട്ടു നിരത്തുവാൻ പറ്റാത്ത വിധമുണ്ട് അവ. ആധുനിക യുഗത്തിലെ സകല സംഭാവനകളും ശാസ്ത്രത്തിന്റെ സംഭാവനക ളാണ്. എന്തിന് ഈ എഴുതുന്ന പേനപോലും. മനുഷ്യന്റെ സകല സുഖ സൗകര്യങ്ങൾക്കും കാരണം ശാസ്ത്രം തന്നെയാണ്. നമുക്ക് ചിറകുക ളില്ല. പക്ഷേ, നാം പറക്കുന്നുണ്ട്. അതിനുള്ള വ്യോമയാനപാത്രം ശാസ്ത്രം തന്നതാണ്. ചിറകില്ലാത്ത മനുഷ്യൻ പക്ഷികളെയും കുതിരകളെയും തോല്പിക്കുന്നവിധത്തിൽ സഞ്ചരിക്കുന്നു. അതിനുപകരിക്കുന്ന വിമാന വും ട്രെയിനും കപ്പലും സൈക്കിളും മോട്ടോർവാഹനങ്ങളും എല്ലാം ശാസ്ത്രം തന്നതാണ്.
കടൽ, ആകാശം എന്നീ മാർഗ്ഗങ്ങളിലൂടെ ഗതാഗതം ഉണ്ട്. കപ്പലു കൾ രാജ്യാന്തര വ്യവസായത്തിനു സഹായിക്കുന്നു. വ്യോമയാനം ഏറ്റവും സമയം കുറവുള്ള യാത്രാമാർഗ്ഗമാണ്. ഇത് ലോകത്തിന്റെ അതിരുകളെ ഇല്ലാതാക്കുന്നു. പുരാണത്തിലെ പുഷ്പകവിമാനങ്ങൾ ഇന്നു സങ്കല്പമല്ല.
വൈദ്യുതി, ശാസ്ത്രത്തിന്റെ മറ്റൊരു മഹത്തായ സംഭാവനയാണ്. വൈദ്യുതിയുടെ സഹായമില്ലാതെ ലോകത്തിനു നിലനില്പ്പില്ല. കുടി വെള്ളത്തിനുമുതൽ ശ്മശാനത്തിനുവരെ വൈദ്യുതിയുടെ ആവശ്യ മുണ്ട്.
ശാസ്ത്രത്തിന്റെ മറ്റൊരു മഹാവരമാണ് വാർത്താവിനിമയ സംവി ധാനം. ആധുനിക ലോകത്തിനു സന്ദേശങ്ങൾ കൈമാറാൻ ദൂരമോ സ്ഥലമോ ഇന്ന് ഒരു വിഷയമല്ല. ആർക്കും എന്തും എവിടെയുംനിന്ന് ആരോടും സംസാരിക്കാം, സംവദിക്കാം, സന്ദേശങ്ങൾ അയയ്ക്കാം. അതിനു മേഘവും മയൂരവും ഒന്നും വേണ്ട. കമ്പ്യൂട്ടറുകളും ഇന്റർ നെറ്റും ഫോണുകളും വാർത്താവിനിമയരംഗത്തെ പരിമിതികളെ തുടച്ചു കളഞ്ഞു. അഞ്ചലോട്ടക്കാരനിൽനിന്നും സ്മാർട്ട്ഫോണിൽവരെ എത്തി നിൽക്കുന്നു നമ്മുടെ വാർത്താവിനിമയത്തിന്റെ പുരോഗതി. റേഡി യോയും ടെലിവിഷനും ലോകമെമ്പാടും ലഭ്യമാണ്. ലോകത്തെ ചെറു താക്കി നമുക്കു മുന്നിലെത്തിക്കുന്നതിൽ പ്രമുഖമായ സ്ഥാനം ഇവയ്ക്കുണ്ട്. ശബ്ദത്തിന്റെ മുഴുവൻ സാധ്യതകളും റേഡിയോ ഉപ യോഗപ്പെടുത്തുന്നു. ടെലിവിഷൻ ശബ്ദവും ദൃശ്യവും ഒരുമിപ്പിച്ച് ലോക ത്തെവിടെയുമുള്ള സംഭവങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇവയൊക്കെ സാധ്യമാക്കിത്തന്നത് നമ്മുടെ ഉപഗ്രഹവാർത്താവിനിമയ സംവിധാനങ്ങളാണ്. ബഹിരാകാശവും ഗ്രഹങ്ങളും നമ്മുടെ കെ യെത്തും ദൂരത്തായി.
കാർഷികരംഗത്തും ശാസ്ത്രം മഹത്തായ സംഭാവനകൾ നൽകി യിട്ടുണ്ട്. ആധുനിക കൃഷിരീതി ശാസ്ത്രത്തിന്റെ സംഭാവനയാണ്. കൃഷിയിടത്തിന്റെ വിസ്തൃതി കുറയുമ്പോഴും കൂടുന്ന ജനസംഖ്യ ഉപ ഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യ കുറഞ്ഞ വിസ്തൃതിയുള്ള കൃഷിഭൂമിയിൽനിന്ന് അത്യുത്പാദനം സംഭാ വന ചെയ്തു. കൃഷിയുടെ സംരക്ഷണത്തിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും ജലസേചനസംവിധാനങ്ങളും ശാസ്ത്രത്തിന്റെ വക യാണ്. കാർഷികവികസനം ഭക്ഷ്യദാരിദ്ര്യത്തെ നിർമ്മാർജ്ജനം ചെയ്തു. കർഷകരുടെ അധ്വാനഭാരം കുറച്ചു.
ആധുനിക വൈദ്യശാസ്ത്രം ശാസ്ത്രത്തിന്റെ സംഭാവനയാണ്. പലതരം മാരകമായ രോഗങ്ങൾക്കും അറുതിയുണ്ടാക്കിയത് ശാസ്ത്ര ത്തിന്റെ പിൻതുണയോടെയാണ്. ശസ്ത്രക്രിയാരംഗത്താണ് സയൻ സിന്റെ സഹായം ഏറെ അനുഗ്രഹമാകുന്നത്. ഹൃദയം, തലച്ചോറ് തുടങ്ങിയവയുടെ ശസ്ത്രക്രിയ ഇന്നു വളരെ ലളിതവും അപകടരഹി തവുമാണ്. കൂടാതെ ഹൃദയം, വൃക്ക, പാൻക്രിയാസ്, കരൾ തുടങ്ങിയ എല്ലാ അവയവങ്ങളും മാറ്റിവയ്ക്കാൻ ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്ത്രത്തിന്റെ സഹായമുണ്ട്. അന്ധനു കാഴ്ചയും ബധിരനു കേഴ്വി യും നൽകാൻ ശാസ്ത്രത്തിനു കഴിയും. പകർച്ചവ്യാധികളുടെ നിയ ന്ത്രണവും ശാസ്ത്രം കൈവരിച്ച നേട്ടമാണ്. ശാസ്ത്രം മനുഷ്യനു കിട്ടിയ അനുഗ്രഹമാണ്.
ശാസ്ത്രത്തിന്റെ സംഭാവനകളും നേട്ടങ്ങളും നിരവധിയാണ്. ആധു നികലോകത്തിനു ശാസ്ത്രത്തിന്റെ സഹായമില്ലാതെ നിവൃത്തിയില്ല. അത് ശരിയായ വഴിക്ക് ഉപയോഗിച്ചാൽ ഭൂമിയുടെ സംരക്ഷണത്തി നും മാനവരാശിയുടെ പുരോഗതിക്കും ഉപകരിക്കും.
COMMENTS