Essay on Waste Free Kerala in Malayalam Language : മാലിന്യ വിമുക്ത കേരളം ഉപന്യാസം, "Malinya Vimuktha Keralam Upanyasam" for Students.
Essay on Waste Free Kerala in Malayalam Language : In this article, we are providing "മാലിന്യ വിമുക്ത കേരളം ഉപന്യാസം", "Malinya Vimuktha Keralam Upanyasam" for Students.
Malayalam Essay on "Waste Free Kerala", "Malinya Vimuktha Keralam Upanyasam" for Students
കേരളത്തിലെ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ഇന്ന് ഒരു തീരാത്തല വേദനയാണ് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ. പുത്തൻ ഉപഭോഗസംസ്കാരത്തിന്റെ ഉത്പന്നമാണ് കുന്നു കൂടുന്ന മാലിന്യങ്ങൾ. ഒപ്പം സാമൂഹികബോധവും സംസ്കാരവുമി ല്ലാത്ത ഒരു ജനതയുടെ മുഖമുദ്രകൂടിയാണ് ഇത്. ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ് വൃത്തിയുള്ള പരിസരവും പൊതുസമൂ ഹത്തിനോടുള്ള ബാധ്യതയും ആദരവു കലർന്ന ഭയവും. സ്വന്തം കൂട്ടിൽ ആഹാരം കഴിക്കുകയും അവിടെത്തന്നെ വിസർജ്ജിക്കുകയും കിട ക്കുകയും ചെയ്യുന്നത് വിവേകമില്ലാത്ത തിര്യക്കുകളാണ്. കേരളീയ രുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ ആയിരിക്കുകയാണ്. അടു ക്കളയിലെയും കുളിമുറിയിലെയും കക്കൂസിലെയും കശാപ്പുശാലയി ലെയും ഹോട്ടലുകളിലെയും ആശുപത്രികളിലെയും എന്തിന് ആരാ ധനാലയ ങ്ങളിലെപ്പോലും മാലിന്യങ്ങൾ പൊതുനിരത്തുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും അലക്ഷ്യമായി വലിച്ചെറിയുന്നത് ഒരു ശീല മായി മാറിക്കഴിഞ്ഞിരിക്കുന്നു.
മാലിന്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്ലാസ്റ്റിക് ഉത്പന്നം മാത്ര മാണെന്നു വിചാരിച്ചുകൂടാ. ഉപയോഗശൂന്യമായതും മണ്ണിൽ ലയിച്ചു ചേരാതെ കിടക്കുന്നതും പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഭീഷ ണിയായിത്തീരാവുന്നതുമായ എല്ലാം ഈ ഗണത്തിൽപ്പെടുന്നു. ജൈവ മാലിന്യങ്ങളും മറ്റു ഖര-ദ്രവമാലിന്യങ്ങളും എല്ലാം ഈവിധം നമുക്കു ദോഷമായിത്തീരുന്നു.
അരനൂറ്റാണ്ടിനുമുമ്പ് കേരളീയർ ഉപേക്ഷിച്ചിരുന്ന മാലിന്യങ്ങളല്ല ഇന്നത്തെ മലയാളി പുറന്തള്ളുന്നത്. അന്നവന്റെ പരിസരങ്ങളിൽ അടി ഞ്ഞുകൂടിയിരുന്ന അവശിഷ്ടങ്ങൾ പലതും മണ്ണിനു വളമോ മറ്റു ജീവികൾക്ക് ആഹാരമോ ആയിരുന്നു. അത് കൊത്തിവലിച്ചു വൃത്തിയാ ക്കാൻ കാക്കയും മറ്റു ജീവികളുമുണ്ടായിരുന്നു. അവ അത് ഭക്ഷി ക്കുന്നതോടെ മണ്ണ് ശുചീകരിക്കപ്പെടുമായിരുന്നു. ചീത്തകൾ കൊത്തി വലിച്ചു പരിസരം വൃത്തിയാക്കുന്ന കാക്കയെ വൈലോപ്പിള്ളി പ്രകീർത്തി ക്കുന്നത് ഈ ചുറ്റുപാടിൽനിന്നാണ്. ഇന്നു മനുഷ്യൻ കൊണ്ടുത്തള്ളുന്ന മാലിന്യങ്ങൾ കണ്ടെടുക്കാൻ അവർ പ്രാപ്തരല്ല. കാരണം ആവിധം പൊതികളിലും കെട്ടുകളിലുമാണ് അവ കൊണ്ടറിയുന്നത്. എന്നു മാത്രമല്ല, മനുഷ്യൻ കഴിക്കുന്ന പല ആഹാരവും മറ്റു ജന്തുക്കളുടെ ജീവന് ഹാനികരവുമാണ്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും സ്വന്തം ഭക്ഷണത്തിൽ മായവും മാലിന്യവും കലർത്തുകയില്ല. സ്വന്തം ഭക്ഷണം നല്ലതാണെന്നു മനസ്സിലാക്കാൻ മനുഷ്യനൊഴിച്ച് മറ്റേതു ജീവിയും പ്രാപ്തരാണുതാനും. ഒതളങ്ങ മാങ്ങയാണെന്നു ധരിച്ച് ഒരണ്ണാനും തിന്നുന്നതും ചാവുന്നതും കണ്ടിട്ടില്ല.
ജൈവമാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. അധികം വന്നതും കേടായതുമായ ഭക്ഷണപദാർത്ഥങ്ങളാണ് നമ്മുടെ മാലിന്യക്കൂമ്പാരങ്ങളിൽ നല്ലൊരു പങ്ക്. പാതയോരങ്ങളിലും പൊതു സ്ഥലത്തും നടുറോഡിലുമാണ് അറവുശാലകളിലെയും കോഴിയിറ ച്ചിക്കടയിലെയും അവശിഷ്ടങ്ങൾ കൊണ്ടുത്തള്ളുന്നത്. ചാക്കിലും പ്ലാസ്റ്റിക്കു ബാഗുകളിലും ഇവ കെട്ടി വഴിയരികിലും തള്ളുന്നു. ദുർ ഗന്ധം സഹിക്കാതെ കേരളത്തിലെ ഒരു വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ല. അധികാരികൾ ഇവ കണ്ടിട്ടും നിഷ്ക്രിയമായി ഇരിക്കുക യാണ്. പൊതുവഴിയിൽ മാലിന്യം നിക്ഷേപിക്കുന്നതിൽ നല്ലൊരു പങ്ക് ഹോട്ടൽ വ്യവസായ മേഖലയ്ക്കുമുണ്ട്. വീടുകൾ, അപ്പാർട്ടുമെന്റുകൾ, മറ്റു പാർപ്പിട സമുച്ചയങ്ങൾ തുടങ്ങിയവയൊക്കെ മാലിന്യക്കൂമ്പാരം സൃഷ്ടിക്കുന്നതിൽ പ്രമുഖരാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലി ച്ചെറിയുന്നത് സംസ്കാരശൂന്യമായ പ്രവൃത്തിയാണെന്നു മനസ്സിലാ ക്കാൻതരത്തിലുള്ളതല്ല നമ്മുടെ വിദ്യാഭ്യാസരീതി. കോടികൾ കോഴ കൊടുത്തു സ്വായത്തമാക്കുന്ന ബിരുദവും തൊഴിൽനൈപുണ്യവും സാമൂഹികബോധത്തിനും പ്രതിബദ്ധതയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നല്കി കാണുന്നില്ല. സ്കൂൾ വിദ്യാഭ്യാസത്തിലും ഇതിന് ഇന്നു സ്ഥാനമില്ല.
പുത്തൻ വസ്ത്രധാരണഭ്രമവും നിർമ്മാണരീതിയും പരിസ്ഥിതിമ ലീനീകരണത്തിൽ പങ്കാളികളാണ്. തീയിൽ ഉരുകുന്നതോ നശിക്കാ ത്തതോ മണ്ണിൽ വീണാലും ദ്രവിക്കാത്തതോ ആയ വസ്തുക്കൾക്കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളാണ് ഇന്നു നമുക്കു ലഭിക്കുന്നത്. ഇവ ഒന്നുപ യോഗിച്ചശേഷം പുതിയ പ്രവണതയ്ക്കനുസരിച്ച് ഉപേക്ഷിക്കുകയും പുതിയതു വാങ്ങാൻ മത്സരിക്കുകയുമാണ് മനുഷ്യർ. ഉപേക്ഷിക്കപ്പെ ടുന്ന ഈ തുണിത്തരങ്ങൾ പൊതുസ്ഥലത്തു മാലിന്യമായി വന്നുകൂ ടുന്നു. പണ്ടു നാം ഉപയോഗിച്ചിരുന്ന പരുത്തിനൂലുകൊണ്ടുള്ള തുണി യൊന്നും ഇപ്പോൾ പ്രചാരത്തിലില്ല. മണ്ണിൽ വീണാൽ ദ്രവിച്ചു മണ്ണാടു ചേരുന്നതരം വസ്ത്രങ്ങൾ നമ്മുടെ പരിസ്ഥിതിക്ക് ഭീഷണിയല്ലായി രുന്നു.
ഉപയോഗരഹിതമായി ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് ഉപകരണ ങ്ങൾ, യന്ത്രഭാഗങ്ങളൾ, ട്യൂബ് ലൈറ്റുകൾ, ബൾബുകൾ, ചെരിപ്പുകൾ, മാറ്റുകൾ, ഗ്ലാസ്സുകൾ, മരുന്നുകവറുകൾ, സിറിഞ്ചുകൾ, ടയറുകൾ, ടിന്നുകൾ, ബാഗുകൾ, കളിപ്പാട്ടങ്ങൾ, കുപ്പികൾ ഒക്കെ അനുദിനം വർദ്ധിക്കുന്ന മാലിന്യങ്ങളാണ്. ഫാക്ടറികളും വാഹനങ്ങളും പുറ ത്തേക്കു വിടുന്ന വിഷപ്പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ഖരദ്രവ പാഴ്വസ്തുക്കളാൽ നദികളും മലിനമാകുന്നു. വിഷമയമായ പുഴകളിൽ മത്സ്യങ്ങൾപോലും നശിച്ചുകൊണ്ടിരിക്കുന്നു. കുളിക്കാൻ പോലും പറ്റാത്തവിധം അഴുക്കുചാലുകളായി പുഴകൾ. നഗരങ്ങളിലെ മൂത്രപ്പുരയിലെയും കക്കൂസ്സിലെയും ഹോട്ടലുകളിലെയും ആശുപ ത്രികളിലെയും മറ്റും മലിനജലം ഒഴുകിപ്പോകാനുള്ള പ്രകൃതിദത്ത ഓവുചാൽമാത്രമാണ് ഇന്നു പുഴകൾ. അഴുക്കുകൊണ്ടു ദുഷിച്ച ജലം ദുർഗന്ധം പരത്തുന്നു. ഇതിലേക്കാണ് ടൂറിസത്തിനു സഞ്ചാരികളെ നാം ക്ഷണിക്കുന്നത്. ഹൗസ്ബോട്ടുകളിലെ മാലിന്യങ്ങളും ഇപ്പോൾ നദികൾക്കു ലഭിക്കുന്നുണ്ട്. -
വർദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവത്കരണവും മാലിന്യ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. മാലിന്യങ്ങൾ സംസ്കരി ക്കാനും നിക്ഷേപിക്കാനും മാർഗ്ഗവും സ്ഥലവുമില്ലാതെ നഗരങ്ങൾ വീർപ്പുമുട്ടുന്നു. നഗരവാസിയുടെ അലസതയുടെയും ഉപഭോഗസം സ്കാരത്തിന്റെയും അവശിഷ്ടങ്ങളായ മാലിന്യങ്ങൾ നാട്ടിൻപുറങ്ങൾ വഹിക്കുമെന്നതാണ് ഇപ്പോഴത്തെ മാലിന്യനിർമ്മാർജ്ജന നയം. അതി നോടുള്ള തിരിഞ്ഞതിർപ്പുകളാണ് നാം വിളപ്പിൽശാലയിലും മറ്റും കേൾക്കുന്നത്. മാലിന്യസംസ്കരണത്തിനു സംവിധാനമില്ലാതെ പണിതുകൂട്ടുന്ന കെട്ടിടസമുച്ചയവും പാതകളും നഗരവികസനവും ഗ്രാമങ്ങളെ മുന്നിൽകണ്ടുകൊണ്ടാണ്. ഗ്രാമീണ ജനതയ്ക്ക് മാലി ന്യവും നഗരജനതയ്ക്ക് ശുചിത്വവും എന്നത് ഇനി വിലപ്പോകുമെന്നു തോന്നുന്നില്ല.
വികസനമെന്നാൽ ഗ്രാമങ്ങളെ നഗരമാക്കിമാറ്റുന്നതാണെന്നാണ് പരക്കെയുള്ള ധാരണ. ഗ്രാമങ്ങൾകൂടി നഗരങ്ങളായി മാറുന്നതോടെ കേരളം ഒരു മാലിന്യക്കൂമ്പാരമായിമാറാൻ അധികകാലമൊന്നും വേണ്ട. ഇപ്പോൾതന്നെ മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന കാര്യത്തിൽ ഗ്രാമീണരും നഗരസംസ്കാരത്തിനെ അനുകരിക്കുന്നതാണ് കാണുന്നത്.
മാലിന്യമുക്തകേരളം ഒരു വിദൂര സ്വപ്നമാണെന്നു കരുതുവാൻ കാരണമുണ്ട്. ഭൗതിക സുഖങ്ങൾക്കു പിന്നാലെ പായുന്ന ജനതയ്ക്ക തൻകാര്യത്തിലുപരിയായി ഒന്നുമില്ല. ഉപഭോഗസംസ്കാരം ഭരിക്കുന്ന സമൂഹത്തിനു കിട്ടുന്ന മിച്ചമാണ് ഈ മാലിന്യക്കൂമ്പാരം. മാലിന്യ പ്രശ്നം അനുദിനം വർദ്ധിക്കുകയേയുള്ളൂ. അവയുടെ അളവും കൂടു കയേയുള്ളൂ. കമ്പോളവത്കരണവും നഗരവത്കരണവും അതിനു ആക്കംകൂട്ടുകയേയുള്ളൂ. ഇതിനുള്ള പരിഹാരം സ്വയം നിയന്ത്രിക്കാൻ പഠിച്ച് പരിസരം മലിനമാക്കാതിരിക്കാൻ ശീലിക്കുകയാണ്.
വ്യക്തികൾ സ്വയം തീരുമാനമെടുക്കുകയും ഓരോ കുടുംബവും ശുചിത്വം ഒരു പൊതുപ്രശ്നവും ജീവന്റെ നിലനില്പിനെ ബാധിക്കു ന്നതാണെന്നു മനസ്സിലാക്കുകയും ചെയ്താലേ മാലിന്യപ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാകൂ.
വീടുകളിലെ മാലിന്യം വീടുകളിൽത്തന്നെ സംസ്കരിക്കുകയും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ അവർ തന്നെ ഉചിതമായവിധം സംസ്കരിക്കുകയും ചെയ്താൽ മലിനീക രണത്തിന് ഒരു വലിയ പരിഹാരമാകും. തട്ടുകടകളും ഫാസ്റ്റ് ഫുഡ് കടക്കാരും ഉണ്ടാക്കുന്ന മാലിന്യങ്ങൾ വഴിയിൽത്തന്നെ ഉപേക്ഷിക്കാൻ അനുവദിക്കരുത്. മിച്ചമുള്ള ആഹാരവും മറ്റ് അവശിഷ്ടങ്ങളും ഭക്ഷണ മായി നല്കി വളർത്തുവാൻ കഴിയുന്ന ജീവികളെ വീടുകളിലും മറ്റും വളർത്തണം. ജൈവവളനിർമ്മാണവും കൃഷിരീതിയും നടപ്പിലാക്കണം. ഉപയോഗരഹിതമാകുന്ന വസ്തുക്കൾ പുനരുപയോഗത്തിനു വിനി യോഗിച്ചാൽത്തന്നെ വലിയ അളവിൽ മാലിന്യം ഒഴിവാക്കാം. മലിനീ കരണത്തിന്റെ കാര്യത്തിലും മാലിന്യനിക്ഷേപത്തിന്റെ കാര്യത്തിലും സർക്കാർ നിയമം കൂടുതൽ കർശനമാക്കുകയും ഫലപ്രദമായി ഇട പെടലുകൾ നടത്തുകയും വേണം.
മാലിന്യം കുന്നുകൂടിയ പരിസരവും പൊതുനിരത്തുകളും സ്ഥല ങ്ങളും ഒരു പരിഷ്കൃതസമൂഹത്തിനു നാണക്കേടാണെന്ന ബോധം ജനങ്ങൾക്കും ഉണ്ടാകണം. മാലിന്യ നിർമ്മാർജ്ജനത്തിനു കേന്ദ്രസർ ക്കാർ പ്രഖ്യാപിച്ച പദ്ധതി ആശയുണ്ടാക്കുന്നുണ്ട്. പക്ഷേ, അത് ഫല വത്താകണമെങ്കിൽ മാലിന്യരഹിതമായ പരിസരം എന്ന ബോധമുള്ള ഒരു ജനസമൂഹം ഉണ്ടാകേണ്ടതാണ്. ഇതൊന്നും സംഭവിക്കുന്നില്ലെ ങ്കിൽ മാലിന്യ മുക്ത കേരളം ഒരു വിദൂരസ്വപ്നം മാത്രമായി ശേഷിക്കു കയേ ഉള്ളൂ.
Very helpful
ReplyDelete