Essay on School Magazine in Malayalam Language : In this article, we are providing "സ്കൂൾ മാസികയുടെ പ്രാധാന്യം ഉപന്യാസം" for Students.
Essay on School Magazine in Malayalam Language : In this article, we are providing "സ്കൂൾ മാസികയുടെ പ്രാധാന്യം ഉപന്യാസം" for Students.
Malayalam Essay on "School Magazine", "സ്കൂൾ മാസികയുടെ പ്രാധാന്യം" for Students
നാം പലതരം മാസികകളെപ്പറ്റിയും ആഴ്ചപ്പതിപ്പുകളെപ്പറ്റിയും കേട്ടി ട്ടുണ്ട് (കണ്ടിട്ടുണ്ട്. മാസംതോറും ഇറങ്ങുന്നതും ആനുകാലിക സംഭവ ങ്ങളുടെ വിശകലനവും കഥകളും കവിതകളും മറ്റും ഉൾക്കൊള്ളുന്ന വയാണ് അവ. അവയിൽ മിക്കതിന്റെയും ലക്ഷ്യം വ്യാപാരമാണ്, ലാഭ മാണ്. എന്നാൽ സ്കൂൾമാസിക ഇതിൽനിന്നും എല്ലാം വ്യത്യസ്തമാണ്. കുട്ടികളുടെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടതാണിത്. മാസിക എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മിക്ക സ്കൂളുകളിലും വർഷത്തിൽ ഒരെണ്ണം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കുട്ടികൾ നേതൃത്വം നൽ കുന്നവയാണ് ഇവയെങ്കിലും അധ്യാപകർ അവരെ സഹായിക്കും. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നതാണ് മാസികയുടെ പത്രാധി പസമിതി. അധ്യാപകരുടെയും കുട്ടികളുടെയും സൃഷ്ടികൾ അതിലു ണ്ടാവും. സ്കൂളിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും റിപ്പോർട്ടു രൂപ ത്തിൽ ചേർത്തിട്ടുണ്ടാവും.
പഠനപ്രവർത്തനത്തിന്റെ ഭാഗമാണ് സ്കൂൾമാസിക. വിദ്യാർത്ഥി കളുടെ സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യ മിടുന്നത്. കൂടാതെ അവരിൽ വായനാശീലവും എഴുത്തും പ്രോത്സാ ഹിപ്പിക്കാനും ഇതു സഹായിക്കും. എഴുത്തും വായനയും ഭാഷ സ്വായ ത്തമാക്കാനുള്ള ഉപാധികളാണ്.
സ്കൂൾ മാസികകൾ കുട്ടികളുടെ രചനാ താത്പര്യത്തെ പ്രോത്സാ ഹിപ്പിക്കുന്നു. അതുവഴി അധ്യാപകർക്ക് അവരിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്താൻ കഴിയുന്നു. ഇതുമൂലം അവരുടെ കഴിവു കളെ വികസിപ്പിക്കാനുതകുന്ന കൂടുതൽ പരിശീലനം നല്കാനും സാധിക്കുന്നു. ഇത് കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. പാമ്യേതരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകകൂടി ചെയ്യുന്നു ഇത്.
കുട്ടികളുടെ പഠനമികവിനെപ്പറ്റിയും പാമ്യേതരവിഷയങ്ങളിലുള്ള താത്പര്യത്തെയും വൈഭവത്തെയും പ്രതിപാദിക്കുന്നവയാണ് സ്കൂൾ മാസികകൾ. പരസ്പരസഹകരണവും അതിലൂടെ ആർജ്ജിക്കാവുന്ന വിജയത്തിന്റെ പാടവവുമാണ് വിദ്യാലയത്തിൽ നിന്നും പ്രസിദ്ധീകരി ക്കുന്ന മാസികയുടെ സംഘാടനത്തിലൂടെയും പ്രവർത്തനത്തിലൂടെയും കുട്ടികൾക്കു കൈവരുന്നത്. ആരോഗ്യകരമായ മത്സരത്തിന്റെ വാസന ഇതിലൂടെ അവർ കൈവരിക്കുന്നു. മാത്രമല്ല ചുമതലാബോധം കുട്ടി കളിൽ വളർത്തുന്നു.
കുട്ടികളുടെ മാസികയിൽ സമൂഹത്തിലെ പല പ്രസിദ്ധരും പ്രഗത്ഭ രുമായ ആളുകളുടെ സന്ദേശമുണ്ടാവും. ഇത് സംഘടിപ്പിക്കുന്നതിനു വേണ്ടി അവരുമായി ഇടപഴകുന്നതിന് അവസരം ലഭിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുമായും മറ്റും ബന്ധപ്പെടാനും അനുഭവങ്ങൾ പങ്കുവ യ്ക്കാനും സ്കൂൾമാസികാപ്രവർത്തനം ഉപകരിക്കും. ചിന്താശേഷിയും അറിവും വർദ്ധിപ്പിക്കാനും മാസികാപ്രവർത്തനം സഹായിക്കുന്നുണ്ട്. അവർക്കിടയിൽ പത്രപ്രവർത്തനത്തിനുള്ള താത്പര്യം ഇതുവഴി പ്രാത്സാഹിപ്പിക്കാനാകും. കവികൾ, ചിത്രകാരന്മാർ, ലേഖനമെഴുത്തു കാർ, ചെറുകഥാകാരന്മാർ, നോവലിസ്റ്റുകൾ തുടങ്ങിയവരൊക്കെ സ്കൂൾമാസികയിലൂടെ വളർന്നുവന്നക്കാം.
ഒരു പാമ്യേതരപ്രവർത്തനമെന്നനിലയിൽ സ്കൂളുകളിലെ മാസി കയ്ക്ക് അവയുടെ ഒരുക്കത്തിലും നിർണ്ണായകമായ പങ്കുണ്ട്. കുട്ടി കളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതാണിത്. നാളത്ത പ്രഗത്ഭരായ എഴുത്തുകാരുടെ ഉദയം ഇതിലൂടെ നമുക്ക് പ്രവചിക്കാ നാകും. സ്കൂൾ മാസിക സാമ്പത്തികപ്രശ്നംകൊണ്ട് വർഷത്തിലൊ രിക്കലേ ഇറങ്ങാറുള്ളൂ. പ്രിന്റിങ്ങിനും മറ്റുമുള്ള ചെലവ് വലുതാണ്. ഇതിനു പരിഹാരമായി കൈയെഴുത്തുമാസികകൾ ആരംഭിക്കാം. അവയുടെ തുടർച്ചയായി ഒരു വാർഷികപ്പതിപ്പ് പ്രസിദ്ധീകരിക്കാം. കുട്ടികളുടെ വ്യക്തിവികാസത്തിനും ഭൗതികവികാസത്തിനും എന്തു കൊണ്ടും പ്രയോജനപ്രദമാണ് സ്കൂൾ മാസിക.
COMMENTS