Essay on Role of Youth in Nation Building in Malayalam: യുവാക്കളും രാഷ്ട്രനിർമ്മാണ പ്രക്രിയയും ഉപന്യാസം, വിദ്യാർത്ഥികളും രാഷ്ട്ര കെട്ടിടവും ഉപന്യാസം.
Essay on Role of Youth in Nation Building in Malayalam Language: In this article, we are providing "യുവാക്കളും രാഷ്ട്രനിർമ്മാണ പ്രക്രിയയും ഉപന്യാസം, "വിദ്യാർത്ഥികളും രാഷ്ട്ര കെട്ടിടവും ഉപന്യാസം" for Students.
Malayalam essay on "Role of Youth in Nation Building", "വിദ്യാർത്ഥികളും രാഷ്ട്ര കെട്ടിടവും ഉപന്യാസ" for students
1985 ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര യുവജനവർഷമായി പ്രഖ്യാപിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ വിവിധ പ്രശ്നങ്ങളിലേക്കു ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുകയും സമൂഹ ത്തിൽ യുവാക്കൾക്കുള്ള നിർണ്ണായകമായ ശക്തിയെക്കുറിച്ച് വിളം ബരം ചെയ്യുകയായിരുന്നു ലക്ഷ്യം. ഒരു രാഷ്ട്രത്തിന്റെ നട്ടെല്ലാണ് യുവാക്കൾ. രാജ്യത്തിന്റെ ഭാവി അവരുടെ കൈകളിലാണ്.
ഭാരതം സ്വാമി വിവേകാനന്ദനെ ലോകയുവജനങ്ങളുടെ പ്രതീക മായി ഉയർത്തിക്കാണിക്കുന്നു. തന്റെ യുവത്വം ഫലപ്രദമായി ഉപയോ ഗിച്ച വ്യക്തിയാണ് സ്വാമികൾ. യുവാവായിരിക്കേയാണ് അദ്ദേഹം തന്റെ ജീവിതത്തിലെ നേട്ടങ്ങൾ സകലതും കൈവരിച്ചത്. ഇന്ത്യയുടെ മഹനീയമായ സാംസ്കാരിക പൈതൃകത്തെ ലോകജനതയ്ക്ക്, പ്രത്യേകിച്ച് അമേരിക്കക്കാർക്കു പകർന്നുനല്കിയതും അവരെ കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ വിജയമാണ്. അദ്ദേഹം ഇന്ത്യൻ യുവജനതയെ ഉണർന്നു ജാഗ്രമാകാൻ ഉദ്ബോധി പ്പിച്ചു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ യുവാക്കൾ നെരാശ്യത്തിലായി രുന്നു. അതിനു കാരണങ്ങൾ പലതായിരുന്നു. തൊഴിലില്ലായ്മയായി രുന്നു ഒരു പ്രധാന കാരണം. തൊഴിൽ അവസരങ്ങളില്ലാത്തതുകൊണ്ട് നേടിയെടുത്ത ബിരുദങ്ങളും മറ്റും അവർക്ക് ഉപയോഗശൂന്യമായി. തൊഴിലിനായുള്ള കിടമത്സരം വളരെ ശക്തമായിരുന്നു. യോഗ്യത ഒരു മാനദണ്ഡമേ അല്ലാതായി. തൊഴിലവസരങ്ങൾ ലക്ഷങ്ങളുടെ വിപ ണനസാദ്ധ്യതയുള്ള ചരക്കായിമാറി. പണമുള്ളവർക്കേ സർക്കാർജോ ലികൾപോലും തരപ്പെടുകയുള്ളൂ എന്നതായിരുന്നു സ്ഥിതി. ഇത് ഇന്ത്യൻ യുവത്വത്തിന്റെ നിർജ്ജീവാവസ്ഥയ്ക്കു കാരണമായി. ലക്ഷ്യ ബോധം നഷ്ടപ്പെട്ട യുവജനത തെറ്റായ പല മാർഗ്ഗങ്ങളിലേക്കു തിരി ഞ്ഞുപോകുന്നത് പല സംസ്ഥാനങ്ങളിലും കണ്ടു തുടങ്ങി. മയക്കുമ രുന്നിനും പണത്തിനുമായി തീവ്രവാദപ്രസ്ഥാനങ്ങളിൽ ചെന്നെത്തി. സാമൂഹികവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായി. അക്രമത്തിന്റെയും കൊള്ളയുടെയും വഴി ചിലർ തിരഞ്ഞെടുത്തു. ഭാരതം നേരിടുന്ന വലിയൊരു സാമൂഹിക, സാമ്പത്തിക പ്രശ്നമാണ് ഇത്. ആസാമിലെ ബോഡോ തീവ്രവാദവും പഞ്ചാബിലെ സിക്കു ഭീകരവാദവും ഉദാഹര ണമാണ്. ഇന്ത്യൻ യുവജനതയുടെ പ്രശ്നങ്ങൾക്കു പരിഹാരം അവ രുടെ ആശാഭിലാഷങ്ങളും ജീവിതമാർഗ്ഗവും സഫലീകരിക്കുവാൻ ഉതകുന്നതരത്തിൽ ഒരു ദേശീയനയം രൂപീകരിക്കുക എന്നുള്ളതാണ്. അതിനു നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം ഉടച്ചുവാർക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിൽ കാതലായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇതുവരെയും ഇംഗ്ലിഷുകാർ നടപ്പിലാക്കിയ ഗുമസ്തപ്പണി പരിശീലന വിദ്യാഭ്യാസത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. നമ്മുടെ നാടിന്റെ ആവശ്യവും സാഹചര്യവും അറിഞ്ഞ് ഒരു വിദ്യാ ഭ്യാസനയം രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു. ഇത് നടപ്പിലാ ക്കാൻ നിശ്ചയദാർഢ്യമുള്ള രാഷ്ട്രീയനേതൃത്വം ആവശ്യമാണ്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസരീതിയാണ് നമുക്ക് അനുയോജ്യമായത്. വെറും സാഹിത്യപഠനംകൊണ്ടുമാത്രം നമ്മുടെ വിദ്യാർത്ഥികൾക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. സ്കൂളോ കോളജോ വിട്ടു പുറത്ത യ്ക്ക് ഇറങ്ങുന്ന ഒരു ചെറുപ്പക്കാരനു താൻ നേടിയ അറിവ് ഒരു തൊഴിൽ ലഭിക്കാൻ ഉപയോഗപ്പെടുന്നില്ല. വിദ്യാഭ്യാസത്തോടൊപ്പം എതെങ്കിലും ഒരു തൊഴിൽ പരിശീലിപ്പിക്കുകകൂടി ചെയ്യണം. ഇത് ഗാന്ധിജി ദീർഘദർശനം ചെയ്തിരുന്നതാണ്. അദ്ദേഹത്തിന്റെ കാലത്ത സാമൂഹികാന്തരീക്ഷമോ ജീവിതനിലവാരമോ അല്ല ഇന്നു ലോകത്തു ള്ളത്. അതുകൊണ്ട് അദ്ദേഹം പരാമർശിച്ചിട്ടുള്ള തൊഴിൽ മേഖലകളിൽ ചിലതൊക്കെ ലാഭകരമല്ല. എന്നാൽ കൃഷിയും മറ്റും എന്നും നിലനില് ക്കുന്ന പ്രസക്തമായ മേഖലയാണ്. ഇന്ന് ഏറ്റവും ലാഭകരവും മാന്യ തയുമുള്ള ഒരു മേഖലയായിട്ടുണ്ട് കാർഷികരംഗം. കാരണം പണം കൊണ്ടാ എ.റ്റി.എം. കൗണ്ടർകൊണ്ടോ മാത്രം ഭക്ഷണത്തിനുള്ളത് ലഭിക്കുകയില്ല. അതിനു കാർഷികമേഖലയുണ്ടായിരിക്കണം. മെച്ച പ്പെട്ട കാർഷികോത്പാദനം നടക്കണം. വിഷലിപ്തമല്ലാത്ത കാർഷി കോത്പന്നങ്ങൾ ലഭിക്കണം. അതിനു ചെലവും അദ്ധ്വാനവും കൂടും. വിദഗ്ദ്ധമായ പരിശീലനവും ഉത്പന്നങ്ങളുടെ വിപണനത്തിനും വില യ്ക്കും ഉറപ്പും ഉണ്ടാക്കണം.
യുവജനശക്തിയുടെ കാര്യത്തിൽ നാം സമ്പന്നമാണ്. പക്ഷേ, അതു പയോഗപ്പെടുത്തുന്നതിൽ വളരെ പിന്നിലും. നമുക്കു ധാരാളം യുവ ജനസംഘടനകളുമുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ യുവജനവിഭാഗങ്ങൾ വേറെയും. എന്നാൽ ഇവയൊന്നും അവയുടെ ശക്തി നമ്മുടെ രാഷ്ട്ര നിർമ്മാണപ്രക്രിയയിൽ വിനിയോഗിച്ചു കാണുന്നില്ല. രാഷ്ട്രീയ യുവ ജനസംഘടനകൾ അവർക്കു താത്പര്യമുള്ള രാഷ്ട്രീയകാര്യങ്ങൾക്കു മാത്രമായി സമരം ചെയ്യുന്നു. റോഡുനിർമ്മാണംപോലെയുള്ള നിർമ്മാ ണപ്രവർത്തനങ്ങൾ കരാറുകാർക്കു പണമുണ്ടാക്കാനായി വിട്ടു കൊടുക്കാതെ ഈ സംഘടനകൾക്ക് ഏറ്റെടുക്കാം. പരിസരശുചീക രണം, സാക്ഷരതായജ്ഞം തുടങ്ങിയവ ഏറ്റെടുത്തു നടത്താവുന്ന താണ്. ഇത് കമ്പ്യൂട്ടറിന്റെ കാലമാണ്. ഈ രംഗത്ത് പരിശീലനം നേടിയാൽ തൊഴിലവസരങ്ങൾ ഉണ്ട്.
തൊഴിലില്ലായ്മയുടെ മുന്നിൽ പകച്ചുനിൽക്കുകയല്ല വേണ്ടത്. 'തിരിയാത്ത ഭൂമിയെ ചവിട്ടിത്തിരിക്കണം' എന്ന കവിവാക്യം പ്രാവർത്തി കമാക്കണം. ഭാരതീയ യുവത്വം മാറ്റങ്ങളുടെ കർമ്മശക്തിയായി ലോക ത്തിനു മാതൃകയാകണം.
തീവ്രവാദവും അക്രമവും നശീകരണവും ഒരു തൊഴിലല്ല. അത് പണമുണ്ടാക്കാനുള്ള മനുഷ്യത്വമില്ലാത്ത പണക്കൊതിയന്മാരുടെ വ്യവ സായമാണ്. അവിടെയല്ല യുവാക്കൾക്കു സ്ഥാനം. ക്രിയാത്മക്ഷായ പ്രവർത്തനങ്ങളിൽ പങ്കാളിയായി ലോകത്തിന് ഉപകാരപ്പെടുന്ന മേഖ ലകളിലാണ്. നമ്മുടെ രാഷ്ട്രീയനേതൃത്വം ഇതു മനസ്സിലാക്കണം. ഈ യുവശക്തിയെ കർമ്മോത്സുകമാക്കി രാജ്യത്തിന്റെ മുന്നേറ്റത്തിനു വിനിയോഗിക്കുവാൻ കഴിയണം. യുവാക്കൾക്കു പുതിയ ദിശാബോധം നല്കാൻ രാഷ്ട്രവും സമൂഹവും യത്നിക്കണം. യുവാക്കളും അതിനു തയ്യാറാകണം. അല്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ഭാവി ഇരുളടഞ്ഞ തായിരിക്കും.
COMMENTS