Essay on The Role of Newspaper in Democracy in Malayalam : ജനാധിപത്യത്തിൽ വർത്തമാന പത്രത്തിനുള്ള ഉപന്യാസം, പത്രത്തിന്റെ പ്രാധാന്യം ഉപന്യാസം.
Essay on The Role of Newspaper in Democracy in Malayalam Language : In this article, we are providing "ജനാധിപത്യത്തിൽ വർത്തമാന പത്രത്തിനുള്ള ഉപന്യാസം", "പത്രത്തിന്റെ പ്രാധാന്യം ഉപന്യാസം" for Students.
Malayalam Essay on "The Role of Newspaper in Democracy", "പത്രത്തിന്റെ പ്രാധാന്യം ഉപന്യാസം" for Students
ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാണ് വർത്തമാനപത്രങ്ങൾ. ജന കീമായ മാധ്യമംകൂടിയാണ് അവ. ജനപക്ഷത്തുള്ള ഒരു വൃത്താന്ത പത്രം ഭരണാധികാരികളുടെ അധികാര ദുർവിനിയോഗത്തെക്കുറിച്ച് സദാ ജാഗരൂകമായിരിക്കും. അവ ജനാധിപത്യ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നു. പൊതുരംഗത്തെ അഴിമതികൾക്കെതിരെ പടവെ ട്ടുന്നു. അഴിമതിക്കാരെയും കപടവേഷക്കാരായ പൊതുപ്രവർത്തക രെയും ആത്മീയപ്രവർത്തകരെയും തുറന്നു കാണിക്കുന്നു. അതു കൊണ്ട് എവിടെയും ഭരണാധികാരികളുടെയും വഞ്ചകരുടെയും കണ്ണിലെ കരടാണ് വൃത്താന്തപത്രങ്ങൾ. എവിടെ പത്രങ്ങൾ നിശ്ശബ്ദ മാകുന്നുവോ അവിടെയെല്ലാം ഭരണാധികാരികൾ സ്വച്ഛാധികാരിക ളായിരിക്കും. ഇതു പരിശോധിച്ചാൽത്തന്നെ ജനാധിപത്യപ്രക്രിയയിൽ പത്രങ്ങൾക്കുള്ള പ്രാധാന്യം വ്യക്തമാകും.
ലോകത്തെ പ്രമുഖമായ ജനാധിപത്യ രാജ്യങ്ങളിലെല്ലാം ശക്തമായ പത്രപ്രവർത്തനവുമുണ്ട്. അവിടെ അവ സ്വതന്ത്രവും നിർഭയവുമായി ജനങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതു കാണാം. അവർ വാർത്തകൾ ഉണ്ടാക്കുന്നവരല്ല. വാർത്തയാവേണ്ടത് കണ്ടെത്തി വാർത്തയായി നൽകുകയാണ്. ചില രാജ്യങ്ങളിൽ വർത്തമാനപത്രത്തിനുള്ള സ്ഥാനം വളരെ വലുതാണ്. അവിടെയൊക്കെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ് പത്രങ്ങൾ. വൃത്താന്തപത്രമെന്നു കേൾക്കുമ്പോൾ നമുക്കോർമ്മ വരു ന്നത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയാണ്. പക്ഷേ, അത്തര മൊരു പത്രപ്രവർത്തനശൈലി ശീലിക്കാൻ ഇന്നാരെങ്കിലും ഉണ്ടാ കുമോ? ഉണ്ടായാൽ ഉണ്ടാകാവുന്ന നഷ്ടങ്ങൾ വലുതാണ്.
അമേരിക്കൻ ജനാധിപത്യത്തിന്റെ നെടുംതൂണ് അവിടത്തെ സ്വത ന്ത്രവും നിർഭയവുമായ പത്രങ്ങളാണ്. പല അമേരിക്കൻ പ്രസിഡന്റു മാരുടെയും ഉറക്കം കെടുത്തുകയോ സ്ഥാനം തെറിപ്പിക്കുകയോ ചെയ്തത് ആ നാട്ടിലെ പത്രങ്ങളാണ്. അമേരിക്കയിൽ തിരഞ്ഞെടു ക്കപ്പെട്ട പ്രസിഡന്റ് നാലു വർഷമാണ് ഭരിക്കുന്നതെങ്കിൽ അവിടെ എന്നും ഭരിക്കുന്നവരാണ് പത്രങ്ങൾ. ഒരു ഉദാഹരണം പറയാം: അമേ രിക്കയിൽ വാട്ടർഗേറ്റ് സംഭവത്തെക്കുറിച്ച് അറിയാത്തവർ ചുരുക്ക മായിരിക്കും. പ്രസിഡന്റ് നിക്സൺ ഇതിൽ ഉൾപ്പെട്ടിരുന്നു. അതൊന്നും പത്രങ്ങളെ വാട്ടർഗേറ്റിനെപ്പറ്റി എഴുതുന്നതിൽനിന്നും തടഞ്ഞില്ല. ഉന്ന തരെ പുക ഴ്സവാനും വെള്ളപൂശിക്കാട്ടാനുമാണ് ഇന്നു നമ്മുടെ പത്രങ്ങളിൽ പലതിനും താത്പര്യം. ഉന്നതന്മാർ ഉൾപ്പെട്ട പല അഴിമ തിക്കേസ്സുകളും ലാഭനേട്ടങ്ങൾ മുന്നിൽക്കണ്ടുകൊണ്ട് പത്രങ്ങൾ കണ്ടി ല്ലെന്നു നടിക്കാറുണ്ട്. പക്ഷേ, അമേരിക്കൻ വാർത്താപത്രങ്ങൾ അതൊ ന്നും വകവച്ചില്ല. അവരുടെ റിപ്പോർട്ടുകളും വിശകലനങ്ങളും നിക്സ ന്റെ രാജിയിൽ കലാശിച്ചു.
ലോകത്ത് അഴിമതിയുടെ കാര്യത്തിൽ മുൻപന്തിയിൽ നില്ക്കുന്ന രാജ്യമാണ് ഭാരതം. പക്ഷേ, നമ്മുടെ പത്രങ്ങൾ ഇവയെ വേണ്ടവിധം സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുകയോ ഒരു പോരാട്ടമുഖം തുറക്കുകയോ ചെയ്യുന്നില്ല. അവർ ഏതെങ്കിലും പക്ഷം പിടിച്ചാണ് എഴുതുന്നത്. അതിനുള്ള കാരണം വളരെ വ്യക്തമാണ്. ഇവിടെ പ്രവർ ത്തിക്കുന്ന പത്രങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികളുടെയോ സാമുദായിക സംഘടനകളുടെയോ ആണ്. ഇവർക്കെല്ലാം ചില നിഷി പ്ത താത്പര്യമോ രാഷ്ട്രീയ ലാക്കോ ഉണ്ട്. ഇവരെല്ലാം ഭരിക്കുന്നവ രുടെ പാർശ്വവർത്തികളായിരിക്കും. കാലകാലങ്ങളിൽ മാറിമാറി വരുന്ന സർക്കാരിന്റെയും അവയ്ക്കു നേതൃത്വം നല്കുന്ന പാർട്ടിയുടെയും മുഖപത്രമായി ഇവ മാറുന്നു.
നമ്മുടെ പത്രങ്ങൾക്കു ദേശതാത്പര്യത്തിനനുസരിച്ചു ക്രിയാത്മക മായ ഒരു ലക്ഷ്യവുമില്ല. രാജ്യത്തിന്റെ ക്ഷേമത്തിലോ ജനങ്ങളുടെ മുഴു വൻ വളർച്ചയിലോ അവർ തത്പരരല്ല. പത്രത്തിന്റെ പ്രചാരണത്തിലും വില്പനയിലെ ഒന്നാം സ്ഥാനവും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. എന്തെ ങ്കിലും വിവാദങ്ങൾ ഉണ്ടാക്കാനും അതു പ്രചരിപ്പിച്ച് പത്രത്തിന്റെ വില്പന വർദ്ധിപ്പിക്കാനും അവർ ശ്രമിക്കുന്നു. മതവിദ്വേഷങ്ങൾ റിപ്പോർട്ടു ചെയ്യാൻ പത്രങ്ങൾ മത്സരിക്കുന്നതു കാണാം. വർഗ്ഗീയ ലഹളകൾക്കു വൻ പ്രചാരം നല്കുന്നതിൽ നമ്മുടെ പത്രങ്ങൾ മത്സ രിക്കുകയാണ്. ഉദ്യേഗമുണർത്തുന്ന വാർത്തകളും ചിത്രങ്ങളുമാണ് അവരുടേത്.
ബലാത്സംഗക്കേസ്സിലെ പ്രതിയുമായി അഭിമുഖവും തട്ടിപ്പുവീരന്റെ യും കൊലപാതകികളുടെയും ജീവചരിത്രവും പൊടിപ്പും തൊങ്ങ ലുംവച്ചു വിളമ്പാൻ പത്രങ്ങൾ മടിക്കുന്നില്ല. എങ്കിലും ചില പത്രങ്ങൾ ഇപ്പോൾ ജനാധിപത്യത്തിന്റെയും ധാർമ്മികമൂല്യത്തിന്റെയും വഴിയി ലൂടെ ചില ഒറ്റയാൻ പോരാട്ടങ്ങൾ നടത്തുന്നുണ്ട്. അത് അല്പം ആശ്വാ സകരമാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തെ ശക്തവും ശുദ്ധ വുമാക്കുന്നതിനു മറ്റു പലതിനെയും മാറ്റിവച്ച് വാർത്താപത്രങ്ങൾ മുന്നോട്ടു വരണം. പത്രങ്ങൾ ജനാധിപത്യത്തിന്റെ ശക്തമായ നാവാണ്. ഒന്നോർക്കുക, നല്ല ജനാധിപത്യത്തിലേ ഇവയ്ക്ക് നിലനില്പ്പുള്ളൂ. വാർത്താപത്രങ്ങൾ തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്നതിൽ ഉത്തര വാദിത്തം കാട്ടണം. സാമാന്യജനങ്ങളുടെ സംരക്ഷകരായും ശബ മായും മാറാൻ അവർക്കു കഴിയണം. ഇപ്പോൾ നമ്മുടെ രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവമാണ് ഉള്ളത്. ഉള്ളവർതന്നെ വ്യത്യസ്ത ചേരിയിലും. ഇത്തരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിൽ ഈ കുറവു പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം രാജ്യത്തെ സ്നേഹി ക്കുന്ന വാർത്താപത്രങ്ങളുടേതാണ്. ജനാധിപത്യസംവിധാനത്തിൽ വാർത്താപത്രങ്ങൾക്കു പ്രമുഖമായ സ്ഥാനമാണ്. അവ എന്നും ജന ങ്ങളുടെ ശബ്ദമായിരിക്കണം. അടിച്ചമർത്തപ്പെടുന്നവന്റെയും ദുർബ്ബ ലന്റെയും സ്വരമായിരിക്കണം. പ്രതിപക്ഷത്തിനും പ്രതിപക്ഷമാകാൻ അവർക്കേ കഴിയൂ.
COMMENTS