Essay on Plastic Pollution in Malayalam: In this article"പ്ലാസ്റ്റിക് മലിനീകരണം ഉപന്യാസം", "Plastic Malineekaranam Upanyasam" for Students.
Essay on Plastic Pollution in Malayalam Language: In this article, we are providing "പ്ലാസ്റ്റിക് മലിനീകരണം ഉപന്യാസം", "Plastic Malineekaranam Upanyasam" for Students.
Malayalam Essay on "Plastic Pollution", "Plastic Malineekaranam Upanyasam" for Students
മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്നതും മതിയാകാത്ത തുമായ ഒന്നാണ് സുഖം. സുഖം എന്നുവച്ചാൽ മെയ്യനങ്ങാതെ ജീവി ക്കാൻ പറ്റുന്ന ഉപാധികളെന്നുവേണം കരുതാൻ. മനുഷ്യരാശിയുടെ ഇതുവരെ യുള്ള കണ്ടുപിടുത്തങ്ങളും ഈ വഴിക്കാണ് വന്നത്. പക്ഷേ, സുഖം അതൊരു മാനിനെപ്പോലെ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടു പിടി തരാതെ മുന്നിലോടിക്കൊണ്ടിരിക്കുന്നു. നാം അതിനു പിന്നാലെയും. കൈയിൽ കിട്ടുന്നത് പിന്നീട് അനർത്ഥമായി മാറുകയും ചെയ്യുന്നു. ഇത്തരമൊരു സുഖാന്വേഷണത്തിന്റെ ഭാഗമായി നമുക്കു കിട്ടിയ ഒരനർ ത്ഥമാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ.
മാനവരാശിക്ക് ഏറെ പ്രയോജനകരമായ കണ്ടുപിടിത്തമായിരുന്നു പ്ലാസ്റ്റിക് എന്ന കൃത്രിമലോഹത്തിന്റേത്. അടുക്കളതൊട്ടു ജീവന്റെ രക്ഷയ്ക്ക് ഉപകരിക്കുന്ന അവയവത്തിന്റെ രൂപത്തിൽവരെ നിത്യജീ വിതത്തിന്റെ ഭാഗമായി മനുഷ്യനോടൊപ്പം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ. അതുപോലെ ഇത് ഇന്നു മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പരിസ്ഥി തിക്കും മഹാനാശത്തിന്റെ ഭീഷണിയായും അരികിൽത്തന്നെയുണ്ട്. വൃത്തിയോടെ സാധനങ്ങൾ കേടുകൂടാതെയും സൂക്ഷിച്ചു വയ്ക്കാ നും കൊണ്ടുപോകുവാനും നമ്മെ സഹായിക്കുന്ന പ്ലാസ്റ്റിക് ഇന്നു നമ്മുടെ ജീവനുനേരേ ഉയരുന്ന ഭീഷണിയായത് എങ്ങനെയാണ്? അവിടെയാണ് അർത്ഥവത്തായ ഒരു പഴഞ്ചൊല്ല് ഓർത്തുപോകുന്നത്. “അധികമായാൽ അമൃതും വിഷമാണ്.'
നമ്മുടെ മണ്ണു നിരവധി സൂക്ഷ്മജീവികളുടെ താവളമാണ്. അവ യുടെ ധർമ്മം ഭൂമിയിൽ പതിക്കുന്ന വസ്തുക്കളെ വിഘടിപ്പിച്ചു മണ്ണിനു വളമാക്കി ജീവജാലങ്ങളുടെ നിലനില്പിനെ സഹായിക്കുക എന്നതാണ്. അതായത് ഒരു വസ്തുവും മണ്ണിൽ പരിവർത്തനത്തിനോ ജീർണ്ണ തയക്കോ വിധേയമാകാതെ കിടക്കുന്നില്ല എന്നുതന്നെ. മഴയും കാറ്റും സൂര്യപ്രകാശവും മണ്ണിൽ പതിച്ചില്ലെങ്കിൽ ഈ പ്രവർത്തനമാകെ തക രാറിലാകും. ജീർണ്ണതയ്ക്കും വിഘടനത്തിനും വിധേയമാകാതെ മണ്ണിൽ വസ്തുക്കൾ കുന്നുകൂടിയാൽ അത് പരിസ്ഥിതിയാകെ തകിടം മറിക്കും. ഇവിടെയാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങളും മറ്റും വിനയായിത്തീ രുന്നത്.
പ്രകൃതിയുടെ സ്വന്തം പ്ലാസ്റ്റിക്കുകളാണ് പാളകളും പോളകളും ഇലകളും മറ്റും. പക്ഷേ, ഇവ ദ്രവിച്ചോ ചിതൽപോലെയുള്ള ജീവി കൾക്കോ മറ്റു സൂക്ഷ്മജീവികൾക്കോ ഭക്ഷണമായിത്തീർന്നു മണ്ണിനു ഭാരമല്ലാതാകുന്നു. എന്നുമാത്രമല്ല അവ മണ്ണിനു പോഷണമായിത്തീ രുകയും ചെയ്യുന്നു. എന്നാൽ മനുഷ്യന്റെ കൃത്രിമമായ പ്ലാസ്റ്റിക്സാഹം ഇതിനൊന്നിനും വശപ്പെടാതെ മണ്ണിന്റെ ഉപരിതലത്തിൽ കൂട്ടുകൂടി ഒരു ആവരണമായി മാറുകയാണ്. ഇത് സസ്യജാലങ്ങൾക്കും പരിസ്ഥി തിക്കും ആഘാതമായി പ്രപഞ്ചത്തിന്റെ നാശത്തിലേക്കു നയിക്കുന്നു.
പ്ലാസ്റ്റിക് ബാഗുകളും ഉപകരണവും കളിപ്പാട്ടങ്ങളും കുപ്പികളും മണ്ണിലേക്ക് ഒരു വിചാരവുമില്ലാതെ വലിച്ചെറിയുകയാണ് നാം. ഇതിൽ അളവിലും ഉപഭോഗത്തിലും മുന്നിൽ നില്ക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക് ക്യാരിബാഗുകൾ. പണ്ടു നാം കടയിലോ ചന്തയിലോ പോകുമ്പോൾ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുവാനുള്ള സഞ്ചിയും കുപ്പിയും കൂടെ കൊണ്ടുപോകുമായിരുന്നു. എന്നാൽ ഇന്നു നാം വെറുംകൈയോടെ യാണ് പോകുന്നത്. കടലാസ്സിലോ കടലാസ്സുകവറിലോ സാധനങ്ങൾ ലഭ്യമല്ല. എന്തു സാധനവും പ്ലാസ്റ്റിക് ബാഗിൽ ആകർഷണീയമായവിധം തയ്യാറാക്കി കമ്പനികൾ എത്തിച്ചിട്ടുണ്ട്. എല്ലാം സംഭരിച്ച് മറ്റൊരു പ്ലാസ്റ്റിക് ബാഗിൽ അടക്കം ചെയ്തു കൊണ്ടുപോരുന്നു. വീട്ടിലെത്തി യാൽ പ്ലാസ്റ്റിക് ബാഗ് പറമ്പിലേക്കു വലിച്ചെറിയുന്നു.
മീൻ ഇലയിൽ പൊതി ഞഞ്ഞുതന്നിരുന്ന കാലം പോയി. പ്ലാസ്റ്റിക് കിറ്റുകളിൽ കൊടുക്കുന്നതാണ് കച്ചവടക്കാരനും ഉപഭോക്താവിനും ഇഷ്ടം. ഇതും പറമ്പിലേക്കു ചെന്നുവീഴുന്നു. ആശുപത്രിയിൽനിന്നും മരുന്നു കിട്ടുന്നതും പ്ലാസ്റ്റിക് കവറിലാണ്. കുടിവെള്ളം കൊണ്ടു പോകുന്നതും സംഭരിച്ചുവയ്ക്കുന്നതും പ്ലാസ്റ്റിക് പാത്രത്തിലാണ്.
ഭാരക്കുറവും വിലക്കുറവുമുള്ളവയാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ. ഇവയെ ജനകീയമാക്കുന്ന പ്രത്യേകതകളും ഇതുതന്നെയാണ്. നിശ്ചിത ചൂടിലും മർദ്ദത്തിലും എങ്ങനെവേണമെങ്കിലും രൂപപ്പെടുത്തിയെടു ക്കാവുന്ന പോളിമറിക് വസ്തുക്കളാണ് പ്ലാസ്റ്റിക്. സാധനങ്ങൾ സൗക ര്യപൂർവ്വം കേടുകൂടാതെയും എവിടേക്കും കൊണ്ടുപോകാമെന്നു ള്ളതാണ് ഇവയുടെ പ്രചാരവും ഉപഭോഗവും വർദ്ധിപ്പിക്കുന്നത്.
ഇന്നു നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കാണുന്ന ഒരു പരസ്യമാണ് "ഇലയിൽ ഊണ് എന്നത്. വാഴയിലയിൽ മലയാളിയുടെ ഊണു നഷ്ടമായിട്ടു കാലമേറെയായി. വാഴയിലയുടെ സ്ഥാനം പ്ലാസ്റ്റിക് ഇല കൈയടക്കിയിരിക്കുന്നു. പ്ലാസ്റ്റിക് വാഴയിലയുടെ പരസ്യം നൽ കുന്ന സന്ദേശം വിവേകമതികളുടെ ഉത്പന്നമാണ് ഇതെന്നാണ്. മല യാളിയുടെ ഓണസദ്യയിൽനിന്നും വാഴയില പടിയിറങ്ങിപ്പോയിരി ക്കുന്നു. പകരം വന്ന പ്ലാസ്റ്റിക് വാഴയില മണ്ണിൽ അലിഞ്ഞുചേരാതെ കിടന്നു കുന്നുകൂടുന്നു.
പ്ലാസ്റ്റിക് യുഗത്തിന്റെ തുടക്കം കുറിച്ചിട്ട് അധികമായിട്ടില്ല. 1940 നോടടുത്താണ് ഭാരതത്തിൽ പ്ലാസറ്റിക് നിർമ്മാണം ആരംഭിച്ചത് എന്നു വിചാരിക്കുന്നു. ഇന്ന് ഉത്പാദനത്തിലും ഉപഭോഗത്തിലും നാം വളരെ മുന്നിലാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ ലോകത്ത് ഏറെ മുന്നിലാണ് കേരളം. കേരളീയരുടെ ആർഭാടവും പൊങ്ങച്ചവു മാണ് ഇതിനു കാരണം.
പ്ലാസ്റ്റിക് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നം ഒരു ആഗോളവിഷ യമായിത്തീർന്നിട്ടുണ്ട്. നാം നിത്യേന ഉപയോഗിച്ചു തള്ളുന്ന ക്യാരി ബാഗുകളും പ്ലാസ്റ്റിക് പാഴ്വസ്തകളും ഭൂമിയുടെ ഉപരിതലത്തിൽ കുന്നുകൂടുന്നു. അവ മണ്ണിനു മീതേ ഒരാവരണമായി മാറുകയാണ്. തൽഫലമായി മണ്ണിലേക്കു വെള്ളമോ സൂര്യപ്രകാശമോ പതിക്കാതെ വരുകയും അവിടെയുള്ള സൂക്ഷ്മജീവികളുടെ പ്രവർത്തനം ഇല്ലാ താക്കുകയും ചെയ്യുന്നു. മണ്ണ് ഊഷരമാകുന്നു. തൽഫലമായി സസ്യ ജാലങ്ങൾക്കും മറ്റും ജീവിക്കുവാനാവശ്യമായ സാഹചര്യം ഇല്ലാതെ വരികയും ചെയ്യുന്നു.മഴവെള്ളം മണ്ണിലേക്കിറങ്ങാതെ ഒഴുകി നഷ്ട മാകുന്നു. ഭൂജലസമ്പത്ത് ശോഷിക്കുന്നു.
ഒരു ജെവവിഘടനത്തിനും ഈ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിധേയ മാകില്ല. അവ കാലങ്ങളോളം ദ്രവിക്കാതെ കിടക്കും. കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകളാണ് കൂട്ടത്തിൽ മണ്ണിനെ ദുഷിപ്പിക്കുന്നതിൽ ഏറെ യും. ജീർണ്ണിക്കാതെ കിടക്കുന്ന ഈ കവറുകൾ മണ്ണടരുകളെ പൊതി യുന്നതുമൂലം സസ്യങ്ങളുടെ വേരോട്ടം അസാധ്യമാക്കുന്നു. ജലസേ ചനത്തിനുള്ള സാഹചര്യം ഇല്ലാതെപോകുന്നു. വഴിവക്കിൽ അലക്ഷ്യ മായി വലിച്ചെറിയുന്ന കുപ്പികളും ഫിലിമുകളും മറ്റും വന്നുമൂടി നമ്മുടെ മലിനജല നിർഗ്ഗമനമാർഗ്ഗമായ ഓടകളെ അടച്ചുകളയുന്നു. കൂടാതെ പ്ലാസ്റ്റിക് പാത്രങ്ങളിലും കുപ്പികളിലും കവറുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നു.
കവറുകളാണ് ഏറ്റവും ഉപദ്രവകാരിയായ മാലിന്യം. ഇവയിൽ ശേഖ രിക്കുന്ന ജൈവാവശിഷ്ടങ്ങൾ മണ്ണിൽ വീഴാത്തതു കാരണം കുന്നു കൂടിക്കിടന്നു ചീയുന്നു. ഇവ കൊത്തിവലിക്കുന്ന കാക്കയ്ക്കും മറ്റു പക്ഷികൾക്കും ഈ മാലിന്യങ്ങൾ കാണുവാനോ കൊത്തിത്തിന്നാനോ അതുവഴി പരിസര ശുചീകരണം നടത്തുവാനോ കഴിയുന്നില്ല. നായ് ക്കളും മറ്റും ഈ കവറുകൾ കടിച്ചെടുത്ത് പൊതുസ്ഥലമാകെ വൃത്തി ഹീനമാക്കുന്നു. എലികളുടെയും തെരുവുനായ്ക്കളുടെയും ആവാ സകേന്ദ്രമായി നമ്മുടെ നിരത്തുകൾ മാറുന്നു. വീട്ടിൽത്തന്നെ സംസ്ക രിക്കാവുന്ന ജൈവാവശിഷ്ടങ്ങളും മാലിന്യങ്ങളും ഇത്തരം കവറു കളിൽ കെട്ടി നിരത്തിലും പൊതുസ്ഥലത്തും നിക്ഷേപിക്കുന്നത് മല യാളിയുടെ ശീലമായിരിക്കുന്നു. ഈ പ്ലാസ്റ്റിക് കവറുകൾ പരിസരങ്ങൾ മലിനമാക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ മാലിന്യങ്ങൾ ജലസ്രോതസ്സുകളെയും മലിനമാക്കുന്നു. കേരളം നേരിടുന്ന ഒരു വലിയ വിഷയമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പ്രത്യേ കിച്ചും നമ്മുടെ ക്യാരിബാഗ് സംസ്കാരം.
അമേരിക്കയെപ്പോലെയുള്ള വൻകിട രാഷ്ട്രങ്ങളുടെ പ്ലാസ്റ്റിക് മാലി ന്യങ്ങൾകൊണ്ട് കടലിന്റെ അടിത്തട്ടു നിറഞ്ഞു. ഇത് കടൽജലത്ത മലിനമാക്കുകയും കടൽജീവികളുടെ നാശത്തിനു വഴിവയ്ക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു ലോകത്തിന് മുഴുവൻ സ്വത്തായ കടൽ. പ്ലാസ്റ്റിക്കുകൊണ്ട് ആവരണം ചെയ്യപ്പെടുന്ന ഭൗമോപരിതലത്തിന് അന്തരീക്ഷത്തിന്റെ താപനിയന്ത്രണ ത്തിലുള്ള പങ്ക് ന്ഷ്ടപ്പെടുന്നു. മണ്ണു നിർജ്ജീവമാകുന്നു. ഇത്തരുണ ത്തിൽ പ്ലാസ്റ്റിക് പരിസ്ഥിതിയെ കൊല്ലുന്ന ഭീകരനാണ്.
പ്ലാസ്റ്റിക് മാലിന്യമുയർത്തുന്ന പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ചർച്ച തുടങ്ങിയിട്ടുണ്ട്. ഈ വസ്തുക്കളുടെ പുനരുപയോഗമാണ് ഒരു പരിഹാരം. എന്നാൽ വിലകുറഞ്ഞ ഉത്പന്നമായതുകൊണ്ടു പ്ലാസ്റ്റി ക്കിന്റെ പുനരുപയോഗത്തിന് ആരും തയ്യാറാകുന്നില്ല. നിയമംമൂലമുള്ള വിലക്കുകൾകൊണ്ടുമാത്രം ഇതു പരിഹരിക്കുക സാധ്യമല്ല. സാധന ങ്ങൾ വാങ്ങുന്നതും പൊതിയുന്നതും കഴിവതും മണ്ണിൽ വീണ് അലിഞ്ഞുചേരുന്ന പേപ്പർപോലെയുള്ള വസ്തുക്കളിലായിരിക്കണം. ഒന്ന് ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടി ക്കുന്ന പാരിസ്ഥിതികപ്രശ്നം വളരെ വലുതാണ്. ഒരു അണുബോംബ് ഒരു നാഗരികതയാണ് തുടച്ചുമാറ്റുന്നതെങ്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചെയ്യുന്നത് ആ നാഗരികത വളർന്ന തട്ടകത്തെ മരുഭൂമിയാക്കുന്ന മഹാപാതകമാണ്. ഇത് ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പ്രക്രിയയാണ്. നമ്മുടെ അധിവാസകേന്ദ്രം സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ സംസ്കാരത്തിന്റെ നാഗരികതയുടെയും ഭാവിയെന്തായിരിക്കും?
എന്തിനും കിറ്റെന്ന സംസ്കാരം നാം ഉപേക്ഷിക്കണം. ജൈവമാ ലിന്യങ്ങൾ കുഴിച്ചുമൂടുക. ക്യാരിബാഗുകളിൽ ഒന്നും വാങ്ങുകയി ല്ലെന്ന് പ്രതിജ്ഞയെടുക്കുക. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്ന ങ്ങൾ പുനരുപയോഗത്തിനു വിധേയമാക്കുക. ഈ അടുത്തകാലത്ത് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളും മറ്റും അവരുടെ പരിപാടികളുടെ പരസ്യത്തിന് ഉപയോഗിക്കുകയില്ലെന്നു പ്രഖ്യാപിക്കുക യുണ്ടായി. വളരെയധികം പ്രതീക്ഷ തരുന്നതാണ് ഈ തീരുമാനം. പ്ലാസ്റ്റിക്കി ല്ലാത്ത ഒരു പരിസ്ഥിതി നമുക്കാശിക്കാം. ഫലഭൂയിഷ്ഠമായ മണ്ണും വായു വും കടലും ജലാശയങ്ങളും പൊതുനിരത്തുകളും നമുക്കു കൊതി ക്കാം. അതു നമ്മുടെ വരുംതലമുറയുടെ അവകാശം കൂടിയാണ്.
COMMENTS