Essay on The Importance of Education in Malayalam : In this article, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉപന്യാസം, Vidyabhyasathinte Pradhanyam Upanyasam.
Essay on The Importance of Education in Malayalam Language : In this article, we are providing "വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉപന്യാസം", "Vidyabhyasathinte Pradhanyam Upanyasam" for Students.
Malayalam Essay on "The Importance of Education", "Vidyabhyasathinte Pradhanyam Upanyasam" for Students
വിദ്യാസമ്പന്നരായ ഒരു ജനത രാജ്യത്തിന്റെ മുതൽക്കൂട്ടാണ്. സാക്ഷ രത സാമ്പത്തികവും രാഷ്ട്രീയവും ശാസ്ത്രീയവും സാംസ്കാരിക വുമായ എല്ലാ വളർച്ചയ്ക്കും അനിവാര്യമാണ്. അറിവുള്ളാരു സമൂഹ ത്തിൽ മതങ്ങൾ തമ്മിലുള്ള സ്പർദ്ധയും മത്സരവും ഉണ്ടാവുകയില്ല. സഹിഷ്ണുതയും അച്ചടക്കവും വളരുകയും ചെയ്യും. പല സാമൂഹ്യ തിന്മകളും വളർന്നു വികസിക്കുന്നത് അറിവില്ലായ്മ കൊണ്ടാണ്. നിരക്ഷരത ഒരു ശാപമാണ്.
മനുഷ്യനെ മറ്റെല്ലാ ജീവികളിൽനിന്നും വ്യത്യസ്തനാക്കുന്നത് ചിന്താ ശേഷിയും വിവേകബുദ്ധിയുമാണ്. വിദ്യാഭ്യാസം ഈ കഴിവുകളെ കൂടുതൽ പുഷ്ടിപ്പെടുത്തുന്നു. ഭാരതത്തിൽ ഇപ്പോഴും ബഹുഭൂരി പക്ഷം ജനങ്ങളും അക്ഷരാഭ്യാസമില്ലാത്തവരാണ്. ലോകജനസംഖ്യ യിലും ഇവരുടെ എണ്ണം കൂടുതലാണ്. അറിവില്ലായ്മ അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും വളർത്തുന്നു. അതുകൊണ്ട് എല്ലാ രാജ്യങ്ങളും -ഐക്യ രാഷ്ട്രസംഘടനപോലും-നിരക്ഷരതാനിർമ്മാർജ്ജനത്തി നുള്ള യത്നത്തിലാണ്.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് നിരക്ഷരത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ജനാധിപത്യരാജ്യമാണ് ഭാരതം. ആധുനിക ജനാധിപത്യ സംവിധാനം സാക്ഷരതയുടെയും ചിന്താശേഷിയുടെയും അടിസ്ഥാ നത്തിലാണ് പുലരുന്നത്. കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും വായിച്ചറിയാനും വിദ്യാഭ്യാസം വേണം. എഴുത്തും വായനയും നമ്മുടെ അറിവിന്റെ ലോകം വലുതാക്കുന്നു. ജനാധിപത്യത്തിന്റെ നിലനില്പ്പു തന്നെ ശരിയായ തിരഞ്ഞെടുപ്പിലും വിലയിരുത്തലിലുമാണ് കുടി കൊള്ളുന്നത്. നല്ല ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെങ്കിൽ ജനങ്ങൾ വിദ്യാസമ്പന്നരായിരിക്കണം. ജനാധിപത്യമൂല്യങ്ങളും മികച്ച ദർശനവും രാഷ്ട്രീയ കാഴ്ചപ്പാടുമുള്ളവരായിരിക്കണം ജനപ്രതിനി ധികളായി വരേണ്ടത്.
രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളായ ജനങ്ങൾക്ക് വിദ്യാ ഭ്യാസം കരുത്തു പകരുന്നു. പൗരബോധവും കടമയും വിദ്യാഭ്യാസം വഴിസിദ്ധിക്കേണ്ടതാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വിക സനത്തിന് വിദ്യാഭ്യാസം കൂടിയേ തീരൂ. ചൂഷണത്തിനെതിരെ ശബ്ദി ക്കാനും പോരാടാനും ജനങ്ങൾക്ക് ശക്തി നൽകുന്നു. അറിവിന്റെ പരിധിയില്ലാത്ത ലോകത്തേക്കാണ് വായന അവരെ നയിക്കുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ മനസ്സിലാ ക്കാൻ വായന സഹായിക്കുന്നു. ഈ മാറ്റങ്ങൾ യുക്തിസഹമാണോ എന്നും ഉപകാരപ്രദമാണോ എന്നും വിലയിരുത്തുവാൻ വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കുന്നു. അതുവഴി പുതിയ ചിന്തയും ദർശനവും അവരിൽ രൂപംകൊള്ളുന്നു. അത് ജനാധിപത്യത്തിന്റെ കാര്യശേഷി വർദ്ധിപ്പിക്കുകയും പുതിയ പുതിയ സാമ്പത്തികപരിഷ്കാരത്തെപ്പറ്റി ബോധവാന്മാരാക്കുകയും ചെയ്യുന്നു.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിലകൊള്ളുന്ന ജനങ്ങൾക്ക് അവരുടെ പ്രവർത്തനമണ്ഡലങ്ങളെപ്പറ്റിയും പുത്തൻ സാധ്യതകളെപ്പ റ്റിയും പഠിക്കാൻ വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. കർഷകർ പുതിയ കാർഷികരീതികളെപ്പറ്റി പഠിക്കുന്നു. വ്യവസായികൾ പുതിയ വ്യവസായതന്ത്രങ്ങൾ പഠിക്കുന്നു. ശാസ്ത്രത്തിലും സാങ്കേതികവിദ്യ യിലും അടിക്കടിയുണ്ടാകുന്ന നൂതന പ്രവണതകൾ മനസ്സിലാക്കുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് ഇതൊക്കെ കാരണമാ കുന്നു. സാമൂഹ്യപരിഷ്കരണവും നീതിയും സമത്വവും സ്ത്രീപുരു ഷസമത്വവുമൊക്കെ സാധ്യമാകണമെങ്കിൽ വിദ്യാസമ്പന്നരായ ജന ങ്ങൾ രാജ്യത്തുണ്ടാകണം.
സാമൂഹ്യതിന്മകളെ ഉച്ചാടനം ചെയ്യാൻ വിദ്യാഭ്യാസത്തിനു സാധി ക്കും. സങ്കുചിതമായ പല ചിന്താഗതികൾക്കും വിലങ്ങിടാൻ ഇതു കൊണ്ട് സാധിക്കൂ. മതസഹിഷ്ണുതയും വിശാലമനസ്കതയും അറിവിലൂടെ സാധ്യമാകുന്നു. ഈ വഴിക്കു ചിന്തിക്കുമ്പോൾ ഒരു രാഷ്ട്രത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കും സമാധാന ത്തിനും വിദ്യാഭ്യാസ ത്തിന്റെ ആവശ്യകത എടുത്തുപറയേണ്ടതാണ്. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യം നേടുക എന്നതായിരിക്കണം ഒരു ജനാധിപത്യ സർക്കാറിന്റെ പ്രഥമ പരിഗണന.
COMMENTS