Essay on Electricity in Malayalam Language : In this article, we are providing "വൈദ്യുതി ഉപന്യാസം", "Vaidyuthi Upanyasam in Malayalam" for Students.
Essay on Electricity in Malayalam Language : In this article, we are providing "വൈദ്യുതി ഉപന്യാസം", "Vaidyuthi Upanyasam in Malayalam" for Students.
Malayalam Essay on "Electricity", "Vaidyuthi Upanyasam" for Students
സയൻസിന്റെ കണ്ടുപിടുത്തങ്ങളിൽ അതിമഹത്തായ ഒന്നാണ് വൈ ദ്യുതി. മാനവരാശിക്ക് ശാസ്ത്രം നൽകിയ വരം. ആധുനിക ലോക ത്തിന് വൈദ്യുതി ഒഴിച്ചുകൂടാനാവാത്ത ഒരു ഊർജ്ജമാണ്. എന്നാൽ മറ്റെല്ലാ ഊർജ്ജത്തെപ്പോലെ തന്നെ ഉപയോഗിക്കുന്തോറും കുറയു ന്നതാണ് ഈ ഊർജ്ജവും. കത്തിത്തീരുന്ന എണ്ണപോലെയും വിറകു പോലെയും. ഉത്പാദനത്തിൽ കുറവും ഉപഭോഗത്തിൽ കൂടുതലു മാണ് വൈദ്യുതിയുടെ സ്ഥിതി. ആധുനികലോകത്തിന് ഒഴിച്ചുകൂടാനാ വാത്തതും ദൈനം ദിന ആവശ്യത്തിന് അവശ്യം വേണ്ടതുമായ ഊർജ്ജ മാണിത്. മറ്റുള്ള ഊർജ്ജത്തിൽനിന്നും വൈദ്യുതിയെ വ്യത്യസ്തമാ ക്കുന്നത് മലിനീകരണം കുറവാണ് എന്നതാണ്. എന്നാൽ വൈദ്യുതോപ കരണങ്ങൾ മൂലമുണ്ടാകുന്ന ചൂട് ആഗോളതാപനത്തിൽ ഒരു ഘടക മാണ്.
വൈദ്യുതികൊണ്ടുള്ള ഉപയോഗങ്ങൾ പലതാണ്. വെളിച്ചത്തിനും കാറ്റിനും ഗൃഹോപകരണങ്ങളുടെ പ്രവർത്തനത്തിനും വൈദ്യുതി കൂടിയേതീരൂ. ആശുപത്രികളിൽ ലബോറട്ടറികളിൽ ചികിത്സയ്ക്കും മറ്റും വൈദ്യുതി വേണം. ഗതാഗതത്തിനും വിനോദത്തിനും എന്തിന് നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ വധശിക്ഷ നടപ്പാക്കാൻപോലും വൈദ്യുതി വേണം.
ആധുനികമനുഷ്യന്റെ വലിയ ഒരു പ്രശ്നമാണ് സമയം. സമയം | ലാഭിക്കുന്നതിനു പല വഴികളും നാം കണ്ടെത്തിയിട്ടുണ്ട്. ഈ ഉപാധി കൾ പ്രവർത്തിക്കുന്നതു വൈദ്യുതികൊണ്ടാണ്. ഉദാഹരണത്തിന് ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മയ്ക്ക് അടുക്കളയിലെയും മറ്റും ആവശ്യ ത്തിനുള്ള കുക്കർ, മിക്സി, ഗ്രന്റർ, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, പാചകോപകരണങ്ങൾ, ഏ.സി., ഫാൻ തുടങ്ങിയവയെല്ലാം വൈദ്യു തിയുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്. ഈ ഉപകരണങ്ങൾ സമയവും അധ്വാനവും ലഘൂകരിക്കുന്നു. ടി.വി., സംഗീതോപകരണ ങ്ങൾ തുടങ്ങിയവയും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്.
വൈദ്യുതി ഇല്ലെങ്കിൽ വ്യവസായങ്ങളില്ല. ഫാക്ടറിയിലെ യന്ത്രസാമ ഗ്രികൾ വൈദ്യുതോർജ്ജംകൊണ്ട് പ്രവർത്തിക്കുന്നവയാണ്. വസ്ത്രം, പെയിന്റ്, പേപ്പർ, ചിലതരം ആഹാരസാധനങ്ങൾ തുടങ്ങിയവയെല്ലാം വൈദ്യുതികൊണ്ടാണ് ഉത്പാദിപ്പിക്കുന്നത്.
വൈദ്യുതി ഇല്ലാതെ ഒരുദിവസം തള്ളിനീക്കാൻ നമുക്ക് പ്രയാസ മാണ്. കൊടുങ്കാറ്റോ, പ്രളയമോ, യുദ്ധമോ ഉണ്ടായാൽ വൈദ്യുതി വിതരണസംവിധാനം തകരാറിലാകും. അതോടെ നമ്മുടെ വാർത്താ വിനിമയ സംവിധാനം ഒന്നാകെ അവതാളത്തിലാകും. നമ്മുടെ വാർത്താ വിനിമയസംവിധാനത്തിന്റെ മുന്നേറ്റം വൈദ്യുതിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ഗതാഗതമേഖലയ്ക്കും വൈദ്യുതി ആവശ്യമാണ്. ട്രെയിനുകളും സ്കൂട്ടറുകളും ഇപ്പോൾ വൈദ്യുതികൊണ്ടാണ് ഓടുന്നത്. ഫ്ളാറ്റുക ളും ബഹുനിലക്കെട്ടിടങ്ങളും വർദ്ധിച്ചതോടെ ലിഫ്റ്റകളും എക്സ്ക ലേറ്ററുകളും സാധാരണമായി. റെയിൽവേസ്റ്റേഷനിലും വിമാനത്താ വളത്തിലും വ്യാപാരവ്യവസായ സമുച്ചയങ്ങളിലുമെല്ലാം ഈ സംവി ധാനമുണ്ട്. റെയി ൽവേ സിഗ്നലുകൾക്കും റോഡ് സിഗ്നലുകൾക്കും വൈദ്യുതി വേണം. സിനിമ, റേഡിയോ, ടി.വി., മ്യൂസിക് സിസ്റ്റം, ഫോണു കൾ, ഇന്റർനെറ്റ്, കമ്പ്യൂട്ടർ തുടങ്ങിയവയുടെ പ്രവർത്തനവും വൈദ്യുതി കൊണ്ടാണ്.
ആതുരശുശ്രൂഷാരംഗത്തും വൈദ്യുതിയുടെ ഉപയോഗം ഒഴിച്ചു കൂടാനാവാത്തതാണ്. ശസ്ത്രക്രിയ, എക്സ്റേ , ഇ.സി.ജി., സ്കാനിങ് തുടങ്ങിയവയ്ക്ക് വൈദ്യുതി കൂടിയേ തീരൂ. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും വൈദ്യുതി വേണം. ഷോക് ട്രീറ്റ്മെന്റിനും റേഡിയേ ഷനും വൈദ്യുതി വേണം. ശസ്ത്രക്രിയ, മറ്റ് ചികിത്സയ്ക്ക് ഉപയോ ഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കാനും വൈദ്യുതി വേണം.
വൈദ്യുതിയുടെ ഉപയോഗത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും പറഞ്ഞാൽ തീരില്ല. ഇതിന്റെ പ്രവർത്തനമേഖല തരംതിരിക്കാനും സാധിക്കുകയില്ല. ആധുനിക മനുഷ്യന് ഉറക്കത്തിനുപോലും വൈദ്യുത ഉപകരണത്തിന്റെ സാന്നിധ്യം വേണം. പ്രാണവായുപോലെ ഒരാവശ്യ മായിത്തീർന്നിരിക്കുകയാണ് ആധുനികലോകത്തിനു വൈദ്യുതി.
COMMENTS