Essay on Election and Democracy in Malayalam Language : In this article, we are providing തെരഞ്ഞെടുപ്പും ജനാധിപത്യവും ഭാരതത്തിൽ for Student.
Essay on Election and Democracy in Malayalam Language : In this article, we are providing തെരഞ്ഞെടുപ്പും ജനാധിപത്യവും ഭാരതത്തിൽ ഉപന്യാസം for Student.
Essay on Elections and Democracy in Malayalam Language
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. അതു പോലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ ഉള്ള രാജ്യവും ഇതാണ്. രാജ്യത്തിന്റെ ഭരണാധികാരവും ഭാവിയും ആരെ ഏല്പിക്ക ണമെന്നും തങ്ങളുടെ പ്രതിനിധി ആരായിരിക്കണമെന്നും ജനങ്ങൾ തീരുമാനി ക്കുകയും അവരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു ഈ ജനാധിപത്യസമ്പ്രദായത്തിൽ. ഒരു സർക്കാരിൽ ജനങ്ങളുടെ പങ്കാളിത്തം എത്രമാത്രമുണ്ടെന്നതിനെ ആശ്രയിച്ചാണ് ആ സർക്കാരിന്റെ ജനകീ യതയും കാര്യക്ഷമതയും കുടികൊള്ളുന്നത്.
അഞ്ചുവർഷത്തിലൊരിക്കലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് അപവാദമു ണ്ടാകാം. പ്രായപൂർത്തി വോട്ടവകാശമാണ് നമുക്കുള്ളത്. ഇന്ത്യയിൽ പതിനെട്ടു വയസ്സ് പൂർത്തിയായ ആർക്കും വോട്ടുചെയ്യാൻ അവകാ ശമുണ്ട്. വോട്ടവകാശമുള്ളവരാണ് സമ്മതിദായകർ.
ഇന്ത്യയിൽ തെരഞ്ഞെടുപ്പു പ്രക്രിയകൾക്കു ചുമതലയുള്ള സ്വതന്ത്ര ഭരണഘടനാസ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് തെരഞ്ഞെടുപ്പുകൾ നടത്തു ന്നത്. സ്വതന്ത്രവും നീതിനിഷ്ഠവുമായ തെരഞ്ഞെടുപ്പു നടത്തേണ്ടത് കമ്മീഷന്റെ ചുമതലയാണ്. ഭരണഘടനാനുസൃതമായി തെരഞ്ഞെടുപ്പു ചട്ടങ്ങൾ ഉണ്ടാക്കുന്നതും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളും വ്യവസ്ഥ കളും ഏർപ്പെടുത്തുന്നതും കമ്മീഷനാണ്. തെരഞ്ഞെടുപ്പുചട്ടങ്ങളുടെ ലംഘനങ്ങളും രാഷ്ട്രീയപ്പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളും നടത്തുന്ന പ്രവർത്തനങ്ങളുമെല്ലാം കമ്മീഷൻ നിരീക്ഷിക്കുന്നു. തെര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് നടപടി സ്വീകരി ക്കുന്നതിനു പൂർണ്ണസ്വാതന്ത്ര്യമുണ്ട്. ഇലക്ഷൻ കമ്മീഷൻ ഇലക്ഷനു മുമ്പ് ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ പട്ടിക പുതുക്കുന്നു.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരാണ്. നമ്മുടെ ജനാധിപത്യപ്രക്രിയകളെ ദോഷകരമായി ബാധിക്കുന്നതാണ് ഈ അവസ്ഥ. സ്ഥാനാർത്ഥിയുടെ പേരുപോലും വായിക്കാനറിയാത്തവർ അവർക്കു പരിചയമുള്ള ചിഹ്നം നോക്കി വോട്ടുചെയ്യേണ്ടിവരുന്നു. ഓരോ സ്ഥാനാർത്ഥിക്കും പാർട്ടിക്കും കമ്മീഷൻ ചിഹ്നം അംഗീകരിച്ചു നൽകുന്നുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികൾക്കു സ്വതന്ത്രചിഹ്നവും അനു വദിക്കുന്നു. വായിക്കാനറിയാത്തവർക്കു ചിഹ്നം നോക്കി സ്ഥാനാർത്ഥി കളെ തിരിച്ചറിഞ്ഞ് വോട്ടുചെയ്യാം.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകഴിഞ്ഞാൽ ഒരു നിശ്ചിത ദിവസത്തി നുള്ളിൽ സ്ഥാനാർത്ഥികൾ അവരുടെ നാമനിർദ്ദേശപത്രിക സമർപ്പി ക്കണം. നാമനിർദ്ദേശപത്രികയിലെ വിവരങ്ങളും ഒപ്പം സമർപ്പിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലും സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കാനുള്ള അവസരം നല്കുന്നു. ആ ദിവസത്തിനു ശേഷവും മത്സരരംഗത്തുള്ളവരെയാണ് സ്ഥാനാർത്ഥികളായി അംഗീ കരിക്കുന്നത്.
സ്ഥാനാർത്ഥികൾ വോട്ടർമാരെ കണ്ട് അവരുടെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുവാനുള്ള പ്രചാരണങ്ങൾ ആരംഭി ക്കുന്നു. പാർട്ടികളും അവരുടെ സംവിധാനങ്ങൾ അതിന് ഉപയോഗി ക്കുന്നു. അവർക്ക് തങ്ങളുടെ സ്ഥാനാർത്ഥികൾ ജയിച്ചു പാർട്ടി അധി കാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജനക്ഷേമപ്രവർത്ത നങ്ങളെ സംബന്ധിച്ച് പ്രസ്താവന ഇറക്കുന്നു. ഇതിനെ തെരഞ്ഞെടുപ്പു പ്രകടനപത്രിക എന്നുപറയുന്നു. തെരഞ്ഞെടുപ്പു പ്രചാരണം ചെല വേറിയതാണ്. പക്ഷേ, ഈ ചെലവിനു തെരഞ്ഞെടുപ്പു കമ്മീഷൻ ഒരു നിശ്ചിതസംഖ്യ നിശ്ചയിച്ചിട്ടുണ്ട്. പണക്കൊഴുപ്പും കള്ളപ്പണവും ധൂർത്തും ഒഴിവാക്കാനാണ് ഇത്.
തെരഞ്ഞെടുപ്പിനു നാല്പ്പത്തെട്ടു മണിക്കൂർ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് വോട്ടർമാർക്കു സ്ഥാനാർത്ഥികളെ യും പാർട്ടികളെയും അവരുടെ നയങ്ങളെപ്പറ്റിയും വിലയിരുത്തി ആർക്കു വോട്ടു ചെയ്യണമെന്നു തീരുമാനമെടുക്കാൻ അവസരം നല്കാനാണ്. സമ്മതിദായകർ നിർഭയരായും പ്രലോഭനങ്ങൾക്കു വശം വദരാകാതെ യും വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പുകേന്ദ്രത്തിൽ എത്ത ണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കാൻ കമ്മീഷൻ ബാദ്ധ്യസ്ഥ രാണ്. കൂടുതൽ വോട്ടുകിട്ടുന്ന സ്ഥാനാർത്ഥിയെ ജയിച്ചതായി പ്രഖ്യാ പിക്കുന്നു.
വോട്ടുചെയ്യുക എന്നത് ഒരു ഇന്ത്യൻ പൗരന്റെ അവകാശവും ധാർമ്മി കമായ കടമയുമാണ്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയിൽ പങ്കാളി യാകാൻ കിട്ടുന്ന അവസരമാണ് അത്. അത് വേണ്ടെന്നുവയ്ക്കുന്നത് രാജ്യത്തോടു കാട്ടുന്ന അനീതിയാണ്. അതുപോലെതന്നെയാണ് അതു വിനിയോഗിക്കാൻ അനുവദിക്കാതിരിക്കുന്നതും.
തെരഞ്ഞെടുപ്പു നടപടിക്രമങ്ങളെപ്പറ്റി ഓരോ പൗരനെയും ബോധ മുള്ളവനാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ആരുടെയെങ്കിലും ഭീഷണിക്കാ പാരിതോഷികത്തിനോ വിധേയമായി വോട്ടവകാശം വിനിയോഗിക്കുവാൻ തയ്യാറല്ലെന്നു പറയുവാൻ അവർ പ്രാപ്തരാ കണം. ബൂത്തുപിടുത്തവും കള്ളനോട്ടും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പ്രവൃത്തിയാണ്. കമ്മീഷന്റെ കാര്യക്ഷമവും കർശനവുമായ ഇടപെടലുകൾകൊണ്ട് ഇവ ഗണ്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്.
1952-ലാണ് ഇന്ത്യയിൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് മന്ത്രിസഭ അധികാരത്തിലെത്തി. 1977-വരെ കോൺഗ്രസ്സ് അധികാരം നില നിർത്തി. പിന്നീടുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങൾ മൊറാർജി ദേശായിയുടെ നേത്യത്വത്തിലുള്ള ജനതാപാർട്ടി സർക്കാരിനെ അധി കാരത്തിലെത്തിച്ചു. ഇന്ത്യയിൽ ഇതു സഖ്യകക്ഷിഭരണത്തിനു തുടക്ക മിട്ടു.
പൗരനു മതിയായ സ്വാതന്ത്ര്യവും അവകാശങ്ങളും നല്കുന്നതിൽ ലോകത്തിനു മാതൃകയാണ് നമ്മുടെ ഭരണഘടന. അതുപോലെ ഓരോ പൗരനിലുംനിന്നും രാഷ്ട്രവും ചിലതൊക്കെ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്ര നിർമ്മാണപ്രക്രിയയുടെ ഭാഗമാണ് തെരഞ്ഞെടുപ്പ്. രാഷ്ട്ര ത്തിന്റെ ഭാവിയും ശ്രേയസ്സും അന്തസ്സും എല്ലാം ഇതിലൂടെയാണ് നിർണ്ണയിക്കപ്പെടുന്നത്. വോട്ട് അതുകൊണ്ട് വിലയേറിയതാണ്. ഓരോ വോട്ടും ഓരോ പ്രാർത്ഥനയും ശക്തിയും ഉറച്ച തീരുമാനവുമാണ്. നാം അതു വളരെ ആലോചിച്ചുവേണം ഉപയോഗിക്കുവാൻ. ഒരുതര ത്തിലുള്ള പ്രലോഭനവും ഭീഷണിയും ഇഷ്ടാനിഷ്ടങ്ങളും വോട്ടു വിനിയോഗിക്കുമ്പോൾ നമ്മെ സ്വാധീനിച്ചുകൂടാ. വോട്ടുചെയ്യുക എന്നത് രാഷ്ട്രം നമ്മോട് ആവശ്യപ്പെടുന്ന കർത്തവ്യമാണ്. അതിൽ വീഴ്ച വന്നാൽ ദൂരവ്യാപകമായ ഭവിഷ്യത്തുകൾക്ക് ഇടയാക്കും.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ കരുത്തും വിശ്വാ സൃതയും നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ കാണാം. തെരഞ്ഞ ടുപ്പു സുതാര്യവും കർക്കശവുമാണ്. അത് സദാ സൂക്ഷിനിരീക്ഷണത്തിനു വിധേയവുമാണ്. നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഈ ഗൗര വവും സുതാര്യതയും നടപ്പിലാക്കിക്കാട്ടിയ ശ്രീ. ടി.എൻ. ശേഷനെ ഇവിടെ അനുസ്മരിക്കാതെ തരമില്ല.
COMMENTS