Essay on Ancient Education System in India in Malayalam : In this article, we are providing പ്രാചീനഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റ...
Essay on Ancient Education System in India in Malayalam : In this article, we are providing പ്രാചീനഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മേന്മകൾ ഉപന്യാസം for Students.
Essay on Ancient Education System in India in Malayalam Language
ഗുരുകുല സമ്പ്രദായമായിരുന്നു ഭാരതത്തിലെ പ്രാചീന വിദ്യാഭ്യാസരീതി. ഇന്നത്തെ വിദ്യാഭ്യാസരീതിയെ അവലംബിച്ചുനോക്കുമ്പോൾ ഇതിനു ചില മേന്മകളുണ്ടായിരുന്നുവെന്ന് സമ്മതിക്കാതെ വയ്യ. പ്രപഞ്ചവും മനുഷ്യനും രണ്ടല്ലായിരുന്നു എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു ആ വിദ്യാഭ്യാസരീതി. പ്രകൃതിയും മനുഷ്യനും തമ്മിൽ എങ്ങനെ ഇണങ്ങി ജീവിക്കാമെന്നും മനസ്സിന്റെ സംസ്കരണം എങ്ങനെ സാധിക്കാമെന്നും ഈ വിദ്യാഭ്യാസം ശിഷ്യന്മാരെ പഠിപ്പിച്ചു.
സമൂഹജീവിയായ മനുഷ്യന്റെ ആത്മസത്തയെയും കഴിവിനെയും ഉത്തേജിപ്പിക്കുന്നതായിരുന്നു ഗുരു കുലവിദ്യാഭ്യാസം. ഗുരുമുഖത്തു നിന്ന് നേരിട്ടു വിദ്യ പഠിക്കുന്ന രീതിയായിരുന്നു ഗുരുകുലവിദ്യാഭ്യാസം. ഗുരുവിനോടൊപ്പം താമസിച്ച് ശിഷ്യൻ ജീവിതപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനുഭവങ്ങൾകൊണ്ട് കാര്യങ്ങൾ മനസ്സിലാക്കു കയും ചെയ്യുന്നു.
വൃക്ഷച്ചുവടുകളായിരുന്നു അന്നത്തെ വിദ്യാകേന്ദ്രങ്ങൾ. ഏകാഗ്ര തയെ പുഷ്ടിപ്പെടുത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു. വിദ്യാർത്ഥി കൾക്കുവേണ്ട പരമപ്രധാനമായ ഗുണമാണ് ഏകാഗ്രത. "ശ്രദ്ധാവാൻ ലഭതേ ജ്ഞാനം' എന്ന് ഗീതയിൽ ഏകാഗ്രതയെ പരാമർശിക്കുന്നുണ്ട്. സംവാദരൂപത്തിലുള്ളതായിരുന്നു അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം. വിദ്യ പകർന്നുകൊടുത്തിരുന്നത് സംവാദരൂപത്തിലായിരുന്നു എന്നർത്ഥം. ഗുരുവും ശിഷ്യനും തമ്മിൽ നടക്കുന്ന ഈ സംഭാഷണത്തിലൂടെ അറിവ് പകർന്നുനൽകുന്നു. (സോക്രട്ടീസും ഇത്തരമൊരു ബോധന സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. പ്രകൃതിസിദ്ധമായ ബോധന സമ്പ്ര ദായമായിരുന്നു ഇത്. പുസ്തകങ്ങളിൽനിന്നും ലഭിക്കുന്ന അറിവിനെ ക്കാൾ ഉറപ്പും ഗുണമേന്മയുമുണ്ട് സംവാദരൂപത്തിലുള്ള വിദ്യാഭ്യാസ രീതിക്ക്.
സംവാദരീതിക്ക് പല മേന്മകളുമുണ്ട്. അതിൽ ശ്രാതാവ് പങ്കാളി യാണ്. കേൾവിക്കാരനു മാത്രമല്ല ഗുരുവിന്റെ സംഭാഷണം ശ്രദ്ധിക്കുന്ന 'ശിഷ്യനും മനസ്സിൽ ഉറഞ്ഞുകൂടുന്ന സംശയങ്ങൾ അപ്പോൾത്തന്നെ ഗുരുവിനോടു ചോദിക്കാം, സംശയങ്ങൾ പരിഹരിക്കാം.
ഇപ്രകാരമുള്ള വിദ്യാഭ്യാസരീതി ഗുരുവിന് ശിഷ്യന്റെ മാനസിക ശേഷിയും വിജ്ഞാനസമ്പാദനത്തിനുള്ള ആഗ്രഹവും അവശ്യ ബോധവും മനസ്സിലാക്കാനും സാധിക്കുന്നു. അവന്റെ മാനസിക കഴിവിനനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുംവിധം പറഞ്ഞു കൊടുക്കാനും കഴിയും. കാര്യങ്ങളിൽ വ്യക്തത വരുത്തുവാനും പിശകുകൾ തിരുത്തുവാനും ഈ രീതികൊണ്ടു സാധിക്കുന്നു. കൂടാതെ ശിഷ്യന്റെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുവാനും സാധിക്കുന്നു.
ദൃഢമായ ഗുരുശിഷ്യബന്ധത്തിന്റെ കാലമായിരുന്നു അത്. ഗുരു വിനു ശിഷ്യനോടു വാത്സല്യവും ശിഷ്യനു ഗുരുവിനോടു ദൈവതുല്യ മായ ആദരവും ഉണ്ടായിരുന്നു. അവൻ ഉരുവിട്ടു പഠിച്ചിരുന്ന മന്ത്രങ്ങ ളിലൊന്ന് "ആചാര്യ ദേവോ ഭവ' എന്നായിരുന്നു. ഗുരുവിന് ശിഷ്യന്മാ രോട് വലിപ്പചെറുപ്പഭേദമില്ലായിരുന്നു.
തൊഴിലിന്റെ മാഹാത്മ്യം വളർത്തുന്നതായിരുന്നു ഗുരുകുലവിദ്യാ ഭ്യാസം. ഏതു തൊഴിലും മാന്യമാണെന്ന ധാരണ അവിടെനിന്നും അവൻ നേടിയിരുന്നു. ഏതുനേരവും എന്തിനും തയ്യാറായിരിക്കുന്ന ഒരു മനസ്സ് അവിടെനിന്ന് അവന് വാർത്തെടുക്കാൻ കഴിഞ്ഞിരുന്നു. പ്രതിസന്ധികളെ നേരിട്ട് വിജയിക്കുന്നതിനുള്ള മനപ്പാകം ഈ വിദ്യാ ഭ്യാസ സമ്പ്രദായം വഴി ശിഷ്യർക്കും ലഭിച്ചു.
വ്യക്തികൾ ചേർന്ന് സമൂഹം ഉണ്ടാകുന്നെന്നും അതുകൊണ്ട് വ്യക്തി കൾ നന്നായാലേ സമൂഹം നന്നാകു കയുള്ളൂ എന്നുമുള്ള വിശ്വാ സത്തിലൂന്നിയതായിരുന്നു ഗുരുകുലവിദ്യാഭ്യാസം. ഉത്തമവ്യക്തിയെ വാർത്തെടുക്കുക എന്ന ധർമ്മമാണ് അവിടെ സാധിച്ചിരുന്നത് വ്യക്തി വികസന ത്തിലൂന്നിയ ഗുരുകുല സമ്പ്രദായം ചില മൂല്യങ്ങൾ പകർന്നു നൽകി ശിഷ്യനെ ബോധവൽക്കരിച്ചിരുന്നു. അച്ചടക്കം, സദാചാരം, ഭൂതദയ, ചിന്താശീലം, ത്യാഗം, ഊർജ്ജസ്വലത, സ്വഭാവമഹിമ തുടങ്ങിയ ഗുണങ്ങൾ ശിഷ്യന്മാരിൽ വളർത്തിയെടുക്കാൻ ഗുരുക്കന്മാർ ശ്രമിച്ചി രുന്നു. സംസ്കാരവും പൈതൃകവും പകർന്നു നൽകുന്നതിലും ഗുരു കുലങ്ങൾ വിജയിച്ചു.
തന്നെത്തന്നെ അടക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു അവിടെ നടന്നിരുന്നത്. സ്വയം അടക്കാൻ കഴിയാത്തവന് സമൂഹത്തെ നിയ ന്ത്രിക്കുവാനോ മറ്റുള്ളവരെ നയിക്കുവാനോ കഴിയുകയില്ല. അതു കൊണ്ട് ഓരോ വ്യക്തിയിലും തന്നടക്കം വളർത്തിയെടുക്കുവാൻ ഗുരു കുലങ്ങൾ ശ്രദ്ധിച്ചു. മനസ്സിന്റെ ആവേശവും ഭ്രാന്തമായ വേഗവും അടക്കുന്ന തരത്തിലുള്ളതായിരുന്നു ആ ബോധനരീതി.
ഈ വിദ്യാഭ്യാസരീതിയാണ് ഭാരതത്തെ സഹിഷ്ണുതാ മനോഭാവ മുള്ളവരും അന്യസംസ്കാരങ്ങളെ സ്വീകരിക്കാൻ മനപ്പാകമുള്ളതു മാക്കിത്തീർത്തത്. ഒന്നിനോടും ആസക്തിയില്ലാത്ത പ്രപഞ്ചോപാസ കരും പ്രപഞ്ചസത്യാന്വേഷികളും നിസ്വാർത്ഥമതികളുമാക്കിത്തീർ ത്തത്. പരസ്പര ധാരണയുടെയും സമാധാനത്തിന്റെയും മന്ത്രങ്ങൾ ഇവിടെനിന്നും വിദ്യാർത്ഥികൾ പഠിച്ചു. പ്രാചീന ഭാരതത്തിലെ വിദ്യാ ഭ്യാസത്തിന്റെ മേന്മ ഇതായിരുന്നു.
COMMENTS