Essay on Students and Politics in Malayalam Language : വിദ്യാലയങ്ങളിൽ രാഷ്ട്രീയം നല്ലതോ ഉപന്യാസം? വിദ്യാർത്ഥികളും രാഷ്ട്രീയവും ഉപന്യാസം.
Essay on Students and Politics in Malayalam Language : in this article, we are providing വിദ്യാലയങ്ങളിൽ രാഷ്ട്രീയം നല്ലതോ ഉപന്യാസം? വിദ്യാർത്ഥികളും രാഷ്ട്രീയവും ഉപന്യാസം.
Malayalam Essay on "Students and Politics", "വിദ്യാലയങ്ങളിൽ രാഷ്ട്രീയം നല്ലതോ ഉപന്യാസം"
ജനാധിപത്യ സംവിധാനം നിലവിലിരിക്കുന്ന ഒരു രാജ്യത്ത് രാഷ്ട്രീയ ബോധനം അനാവശ്യമാണെന്നു പറയുക സാധ്യമല്ല. വിദ്യാലയങ്ങളിലെ രാഷ്ട്രീയം ഒരു കലാപമായി മാറുന്നതു കാണുമ്പോൾ കുട്ടികളുടെ ഭാവിയിൽ ആകാംക്ഷയുള്ള മാതാപിതാക്കൾക്കും പൊതുസമൂഹ ത്തിനും ഭിന്നാഭിപ്രായം ഉണ്ടാകുവാൻ പാടില്ലെന്നു നിർബന്ധി ക്കാനും പാടില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരം നമ്മുടെ വിദ്യാലയ ങ്ങളുടെ നിലവാരത്തെ തകർക്കുക മാത്രമല്ല മലീമസമാക്കുകയുമാണ്. ഈ വിഷയ ത്തിന്റെ നാനാവശങ്ങളെപ്പറ്റി ഒരു സാധാരണക്കാരന്റെ പക്ഷത്തു നിന്നു നമുക്കു ചിലതു ചിന്തിക്കാം.
രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണർത്ഥം. അങ്ങനെയാണെങ്കിൽ രാഷ്ട്രീയം അധമമായ ഒന്നല്ല. എന്നാൽ ഇവി ടെ ഇപ്പോൾ രാഷ്ട്രീയം എന്നതുകൊണ്ട് അധികാരം എന്ന അർത്ഥമാണ്. പൊതുവിദ്യാഭ്യാസത്തിൽ രാഷ്ട്രീയവിശ്വാസവും പ്രവർത്തനവും എത്ര കണ്ട് ഉപയോഗപ്പെടും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യസമരകാലത്ത് വിദ്യാർത്ഥിജനതയിൽ രാഷ്ട്രീയബോധം തിളച്ചുമറിഞ്ഞു. അത് നമ്മുടെ സ്വാതന്ത്ര്യസമരത്തിന് ആക്കംകൂട്ടി. ഈ അനുഭവം സ്വാതന്ത്ര്യാനന്തരം നാം ശരിക്കും മുതലെടുത്തു. മറ്റു സമരങ്ങളെക്കാൾ വിദ്യാർത്ഥി പ്രക്ഷോഭണങ്ങൾക്ക് ശക്തിയും മൂർച്ചയും ഉണ്ടായി. രാജ്യം ഭരിക്കുന്നവരും ഭരിച്ചവരും സാമൂഹികതിന്മകളെ എതിർക്കുന്നവരുമായ നേതാക്കന്മാർ വിദ്യാർത്ഥി പ്രക്ഷോഭണങ്ങളോട് അനുഭാവം പുലർത്തിയിട്ടുണ്ട്. പക്ഷേ, അത് സിംഹാസനങ്ങളെ മറി ച്ചിടാൻ പര്യാപ്തമായ ശക്തിയാണെന്നു വന്നപ്പോൾ എതിർപ്പുകളുമായി ട്ടുണ്ട്. അപ്പോൾ അതിനു ഭരണത്തിന്റെ എതിർചേരിയുടെ പിന്തുണ യുമുണ്ടായി.
പതിനെട്ടു വയസ്സു തികഞ്ഞവർക്ക് വോട്ടവകാശമുള്ള ഇന്ത്യയിൽ 15 വയസ്സിൽ താഴെ രാഷ്ട്രീയബോധം വേണമോ എന്നാണ് ചോദ്യം. കലാലയരാഷ്ട്രീയത്തെപ്പറ്റിയല്ല ഇവിടെ ചർച്ചചെയ്യപ്പെടുന്നത്, വിദ്യാലയ രാഷ്ട്രീയത്തെപ്പറ്റിയാണ്.
മറ്റെല്ലാ അറിവുകളെയുംപോലെ രാഷ്ട്രീയമായ അറിവും വിദ്യാലയ ത്തിൽനിന്നും ലഭിക്കേണ്ടതാണ്. വിദ്യാർത്ഥികൾ സമൂഹത്തിന്റെ സ്വത്താ ണ്. രാഷ്ട്രനിർമ്മാണത്തിൽ അവരെ പ്രാപ്തരാക്കണം. രാജ്യത്തെപ്പറ്റിയും ഭരണത്തെപ്പറ്റിയും സാമ്പത്തികനയങ്ങളെപ്പറ്റിയും ശരിയായ ബോധം ഉണ്ടാകുവാൻ നല്ല രാഷ്ട്രീയവിദ്യാഭ്യാസംകൊണ്ടു സാധിക്കും. ആ അർത്ഥത്തിൽ രാഷ്ട്രീയം വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും ഭൂഷണമാണ്.
ഒരു രാഷ്ട്രത്തിലെ പൗരന്മാരിൽ ജനാധിപത്യബോധം വളർത്തുവാൻ ആരോഗ്യമുള്ള വിദ്യാലയരാഷ്ട്രീയത്തിനു നിർണ്ണായകമായ പങ്കുണ്ട്. ജനാധിപത്യരീതിയും തത്ത്വവും പ്രയോഗവും മനസ്സിലാക്കുന്നതിനു വേണ്ടിയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പും പ്രവർത്തനങ്ങളും ആവിഷ്കരിച്ചിട്ടുള്ളത്. എന്നാൽ അത് ഇന്നു വെറും രാഷ്ട്രീയപ്രചാ രണവും ചേരിപിടിക്കലുമായി മാറിപ്പോകുന്നു എന്നതാണ് സത്യം. ഈ ചേരിതിരിവ് ഭരിക്കുന്നവർക്കും എതിർക്കുന്നവർക്കുമായുള്ള പോരാ ട്ടങ്ങളും കലാപങ്ങളുമായി അവസാനിക്കുന്നു. അവിടെ മാതാപിതാ ക്കളും പൊതുസമൂഹവും ഭയപ്പാടോടെ നില്ക്കുകയാണ്. അക്ഷര ങ്ങളുടെ തിളക്കത്തിനു പകരം; പഠിച്ചു മിടുക്കരായി നക്ഷത്രങ്ങളായി വരുന്ന കുട്ടികളെ കാത്തിക്കുന്ന അച്ഛനമ്മമാരുടെ മുന്നിലേക്കു കൊല ക്കത്തിയുടെ തിളക്കവും ചോരയുടെ മനംമടുപ്പിക്കുന്ന ഗന്ധവും ഒഴു കിയെത്തുന്നു. ഇതാണ് ഇന്നത്തെ വിദ്യാലയരാഷ്ട്രീയം. ഇതു വേണമോ എന്ന ഒരു ചോദ്യമാണ് ഉയർന്നുകേൾക്കുന്നത്.
നല്ല രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെ സാമൂഹികതിന്മകളെ എതിർ ക്കുന്നതിനുള്ള സംഘടനാബോധമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്. നേതൃത്വപരിശീലനം, സ്വാതന്ത്ര്യബോധം, സാമൂഹികബോധം എന്നിവ രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്നു. പ്രശ്നങ്ങളെയും പ്രതിബന്ധങ്ങളെയും ധീരതയോടെ നേരിടുവാനും വെല്ലുവിളികളെ നേരിട്ട് ആത്മവിശ്വാസത്തോടെ ജീവിതവിജയം കൈവരിക്കാനും താൻ വസിക്കുന്ന രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാനുമുള്ള കഴിവ് വിദ്യാലയരാഷ്ട്രീയംകൊണ്ട് വിദ്യാത്ഥി കൾക്കു ണ്ടാകണം. രാജ്യത്തെ മികച്ച ഭാവിയിലേക്കു നയിക്കുവാൻ പോന്ന രാഷ്ട്രീയ പ്രതിഭകളെ കണ്ടെത്താനും വളർത്താനും വിദ്യാലയ രാഷ്ട്രീയ പ്രവർത്തനം വഴി സാധ്യമാകണം.
ഇന്നത്തെ നിലയിൽ വിദ്യാലയരാഷ്ട്രീയത്തിനു പല പാകപ്പിഴകളും സംഭവിക്കുന്നുണ്ട്. വിദ്യാലയരാഷ്ട്രീയത്തിനെതിരായി നിരത്തുന്ന കാര്യങ്ങൾ അനവധിയാണ്. അനുകൂലമായും പ്രതികൂലമായും ഉള്ള ചിന്തകളെ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന പ്രധാന വസ്തുത രാഷ്ട്രീയം വിദ്യാർത്ഥികൾക്കു ദോഷകരമാണെന്നല്ല, മറിച്ച് കുട്ടികളിൽ കുത്തിനിറയ്ക്കുന്ന രാഷ്ട്രീയലാക്കുകൾ വികലവും അപകടകരവു മാണെന്നുള്ളതാണ്. ഇതിന് ഉത്തരവാദികൾ നമ്മുടെ നാട്ടിൽ പ്രവർത്തി ക്കുന്ന രാഷ്ട്രീയപാർട്ടികളും നേതാക്കന്മാരുമാണ്. ഇതിന് പരിഹാരം രാഷ്ട്രമീമാംസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതാണ്.
നമ്മുടെ കുട്ടികൾ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയക്കാരുടെ അബദ്ധപൂർണ്ണമായ വിശദീകരണ ത്തിലൂടെയാണ്. ധാർമ്മികമായ രാഷ്ട്രീയവും പ്രവർത്തനവും എങ്ങനെ യായിരിക്കണം എന്നു കുട്ടികളെ നിഷ്പക്ഷമായി പഠിപ്പിക്കണം. രാജ്യ ത്തിന്റെ ആവശ്യം എന്താണെന്ന് അവർ അറിയണം. രാഷ്ട്രം അവരിൽ നിന്നും എന്തു പ്രതീക്ഷിക്കുന്നു എന്ന് മനസ്സിലാക്കിക്കൊടുക്കണം.
രാഷ്ട്രീയക്കാരുടെ സ്വാധീനം വിദ്യാലയങ്ങളിൽ ഉണ്ടാവരുത്. വിദ്യാർ ത്ഥിനേതാക്കൾക്ക് ഉചിതമായ പഠനക്ലാസ്സുകൾ നല്കുവാൻ വിദ്യാ ലയം ചുമതല ഏറ്റെടുക്കണം. രാഷ്ട്രീയനേതൃത്വം എപ്പോഴും സമൂഹ ത്തിലെ തിന്മകൾക്ക് എതിരായിരിക്കണം നിലകൊള്ളണ്ടത്. പൗര ബോധം, ജനാധിപത്യം, മതേതരത്വം, സ്വാതന്ത്ര്യം തുടങ്ങിയവ എന്താ ണെന്നു കുട്ടികളിൽ ധാരണ ഉണ്ടാവണം.
രാഷ്ട്രീയപ്രവർത്തനം വിദ്യാർത്ഥികൾക്ക് ആവശ്യമില്ല. എന്നാൽ രാഷ്ട്രീയപഠനം അവർക്ക് ആവാം. അതൊരു പാഠ്യവിഷയമാകണം എന്നർഥം. രാഷ്ട്രീയം വിദ്യാലയങ്ങളിൽ ആവശ്യം എന്നു വാദിക്കുന്ന വരിലും അനാവശ്യം എന്ന് നിഷേധിക്കുന്നവരിലും രാഷ്ട്രീയമുണ്ട ന്നുള്ളത് സത്യസന്ധമായി ചിന്തിച്ചാൽ ബോധ്യപ്പെടും. അങ്ങനെയുള്ളവർ ഈ പ്രശ്നത്തിന് വിധികർത്താക്കളാകരുത്. അത് അവരുടെ ഒരു രാഷ്ട്രീയമായ അടവുതന്നെയാണെന്നു മനസ്സിലാക്കാം. വിദ്യാലയ രാഷ്ട്രീയം അടുക്കും ചിട്ടയോടുംകൂടി നടത്തുവാൻ സാധിച്ചാൽ അത് രാജ്യത്തിനും സമൂഹത്തിനും ഗുണകരമായിരിക്കും.
COMMENTS