Essay on road accidents in Malayalam Language: "റോഡപകടങ്ങൾ: കാരണവും പരിഹാരവും ഉപന്യാസം", "Road Apakadam Essay in Malayalam" for Students.
Essay on Road Accidents in Malayalam Language: in This article we are providing "റോഡപകടങ്ങൾ: കാരണവും പരിഹാരവും ഉപന്യാസം", "Road Apakadam Essay in Malayalam" for Students.
Malayalam Essay on "Road Accidents", "Road Apakadam Upanyasam" for Students
ആയിരക്കണക്കിനു ജീവനാണ് നമ്മുടെ റോഡുകളിൽ അപകട ങ്ങളിൽപ്പെട്ട് വർഷന്തോറും പൊലിഞ്ഞുപോകുന്നത്. വാഹനാപകട ങ്ങളുടെയും മറ്റ് റോഡപകടങ്ങളുടെയും വാർത്തയില്ലാത്ത ഒരു ദിവ സംപോലുമില്ല. ഗതാഗതസംവിധാനത്തിൽ പുത്തൻപുത്തൻ പരീക്ഷ ണങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കുന്നുണ്ടെങ്കിലും അപകട ങ്ങൾക്കു കുറവില്ലെന്നുമാത്രമല്ല അതു വർദ്ധിക്കുകയുമാണ് വാഹന വുമായി നിരത്തിലേക്ക് ഇറങ്ങുന്നവരും കാൽനടക്കാരും തിരികെ വീട്ടിലെത്തു ന്നതുവരെ അവരുടെ ബന്ധുക്കൾ ആശങ്കയുടെ മുൾമു നയിലാണ്. നിയമങ്ങളും സൗകര്യങ്ങളും വിദ്യാഭ്യാസവും വർദ്ധിക്കു ന്തോറും ഈ ശാപം കൂടുകയല്ലാതെ കുറയുന്നില്ല.
റോഡപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ നമ്മുടെ റോഡു സുരക്ഷാധികാരികൾ വിശകലനം ചെയ്യുന്നുണ്ട്. പരിഹാരത്തിനായി പുതിയ നിർദ്ദേശങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും നിർദ്ദേശിക്കു ന്നുമുണ്ട്. പക്ഷേ, അപകടങ്ങൾക്കു കുറവൊന്നുമില്ല. ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകൾക്ക് ഉൾക്കൊള്ളാനാകാത്തവിധം പെരുകുന്ന വാഹന ബാഹുല്യമാണ് പ്രധാന വിഷയം. മദ്യപാനവും അനാവശ്യമായ മത്സരവും തിരക്കുമാണ് ഒരു പ്രശ്നം. സാമൂഹിക ബോധത്തിന്റെ കുറവും പൗരബോധമില്ലായ്മയുമാണ് മറ്റൊരു കാരണം.
ക്ഷമയും സഹിഷ്ണുതയും ഏറെവേണ്ട ജോലിയാണ് ഡ്രൈവിങ്. നിർഭാഗ്യവശാൽ നമ്മുടെ നിരത്തുകളിൽ ഇതു രണ്ടും കാണാനേ ഇല്ല. ട്രാഫിക് നിയമങ്ങളിലുള്ള അറിവില്ലായ്മയും ഉദാസീനതയും നമ്മുടെ നിരത്തുകളെ കൊലക്കളമാക്കുകയാണ്.
മുന്തിയ ഗുണമേന്മയുള്ള വാഹനങ്ങൾ ദിനന്തോറും നമ്മുടെ നിര ത്തുകൾ കീഴടക്കുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പ നികൾ മത്സരിക്കുന്നു. വേഗതയേറിയ പുതിയതരം വാഹനങ്ങൾ സ്വന്ത മാക്കാൻ ഉപഭോക്താക്കളും. ഇത്തരം വണ്ടികളിലേറി ഗതാഗതനിയമം തെല്ലും അനുസരിക്കാതെ തോന്നുംപടി ചീറിപ്പായുകയാണ് ആളുകൾ. കാൽനടക്കാരനും റോഡപകടങ്ങൾ വരുത്തുനന്നതിൽ പിന്നിലല്ല. റോഡു മുറിച്ചുകടക്കുന്നതിനു നിഷ്കർഷിച്ചിട്ടുള്ള മര്യാദ അവരും ലംഘിക്കുന്നു. അശ്രദ്ധയോടെ സീബ്രാരേഖ മുറിച്ചുകടക്കുന്നവരും അപകടമുണ്ടാക്കുന്നു.
ഗതാഗത മര്യാദ ലംഘിക്കുന്നതിൽ മുതിർന്നവർ മുതൽ കുട്ടികൾ വരെ സമർത്ഥരാണ്. അമിതവേഗവും ഓവർടേക്കിങ്ങും അപകടമു ണ്ടാക്കുന്നു. കുറെപ്പേർ ട്രാഫിക് നിയമങ്ങൾ അനുസരിച്ചാലും മറ്റു ള്ളവർ അത് അവഗണിച്ചുകൊണ്ട് വാഹനമോടിക്കുന്നു. ഇതേറെ അപ് കടകരമാണ്.
പൊതുവാഹന സൗകര്യം ഉപയോഗിക്കാൻ ഇന്നു വിമുഖത ഏറു കയാണ്. ഇരുചക്രവാഹനങ്ങളുടെ എണ്ണം അതിവേഗം പെരുകിക്കൊ ണ്ടിരിക്കുന്നു. കൊച്ചു സ്കൂൾ കുട്ടികൾപോലും മുന്തിയതരം ബൈക്കു കളിലും സ്കൂട്ടറുകളിലും ചീറിപ്പായുകയാണ്. തന്റെ കുട്ടി സൈക്കി ളിൽ സ്കൂളിലേക്കു പോകുന്നത് കുറച്ചിലായി മാതാപിതാക്കൾ കരു തുന്നു. ലൈസൻസോ നിയമങ്ങളോ അവർക്കു ബാധകമല്ല. ലൈസൻസ് ലഭിക്കാൻ പ്രായമാകാത്ത കുട്ടികളിൽ വാഹനമേല്പിച്ച് പിന്നിൽ ഇരുന്നു യാത്രചെയ്യുന്ന മാതാപിതാക്കളും നമ്മുടെ നിരത്തുകളിലെ ഒരു കാഴ്ചയാണ്.
വളവുകളിൽവച്ച് ഓവർടേക്കിംങ്ങ് പാടില്ല. ഓവർടേക്ക് ചെയ്യുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യാൻ പാടില്ല. അതിനു കാരണം സാമാ ന്യബുദ്ധിയുള്ള ഏവർക്കുമറിയാം. പക്ഷേ എത്രപേർ ഇതു പാലിക്കു ന്നുണ്ട്. ഇടതുവശത്തുകൂടി ഓവർടേക്കിങ് ഇന്നു ഒരു ഫാഷനായി മാറിയിരിക്കുന്നു. മദ്യക്കുപ്പി റോഡിലേക്കു വലിച്ചെറിഞ്ഞ് ഫോണും കാതിൽ തിരുകി സംസാരിച്ചും പാട്ടുകേട്ടും അതിവേഗം വണ്ടിയോ ടിക്കുന്നവരെ നിരത്തുകളിൽ സമൃദ്ധമായി കാണാം. സീബ്രാവരയിലൂടെ കാൽനടക്കാരൻ റോഡുമുറിച്ചു കടക്കുമ്പോൾ നിശ്ചിതദൂരത്തിൽ വണ്ടിനിർത്തുക എന്ന മര്യാദ നിയമജ്ഞർ പോലും കാണിക്കാറില്ല. ക്ഷമയുടെ പ്രതീകങ്ങളായ പുരോഹിതന്മാരും ജീവന്റെ രക്ഷകന്മാ രായ ഡോക്ടർമാരും നിരത്തിലെത്തിയാൽ അസഹിഷ്ണുത ഉള്ള വരും നിയമം മറക്കുന്നവരും ജീവന്റെ വിലയെ മാനിക്കാത്തവരുമായ തിടുക്കക്കാരാണ്.
നമ്മുടെ നിരത്തുകളിൽ ഏറ്റവമധികം അപകടമുണ്ടാക്കുന്നതും അപകടത്തിൽപ്പെടുന്നതും മരണസംഖ്യ കൂട്ടുന്നതും ഇരുചക്രവാഹ നങ്ങളാണ്. കഴിഞ്ഞവർഷത്തിൽ റിപ്പോർട്ടു ചെയ്ത വാഹനാപകടങ്ങളിൽ 80 ശതമാനവും ഇരുചക്രവാഹനം വരുത്തിവച്ചതാണ്. രാജ്യത്ത് രജി സ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ 70 ശതമാനവും ഇരുചക്രവാഹനങ്ങ ളാണ്. കേരളം റോഡപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ മുൻ പന്തിയിലാണ്. കേരളത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു മോട്ടോർ വാഹനമില്ലാത്ത ഒരു വീടുപോലുമില്ല. നമ്മുടെ സംസ്ഥാനത്തേക്കാൾ വളരെയധികം വിസ്തൃതിയുള്ള മദ്ധ്യപ്രദേശിൽപ്പോലുമില്ല. ഇത്രയധികം വാഹനങ്ങൾ.
വ്യാവസായിക പുരോഗതിയും നഗരവത്കരണവും സൃഷ്ടിക്കുന്ന തിരക്കാണ് വാഹനക്കമ്പത്തിനു കാരണം. പൊങ്ങച്ചത്തിന്റെ ചിഹ്നമാ യാണ് മറ്റുചിലർ വാഹനങ്ങൾ വാങ്ങിക്കുട്ടുന്നത്. ഓരോ മനുഷ്യ നും സ്വന്തം ലോകത്തേക്കു മാത്രമായി ഒതുങ്ങുകയാണ്. പൊതു സ്ഥലത്തെ വിഭിന്നമായ അഭിരുചികളോട് പൊരുത്തപ്പെടുവാനോ സഹിഷ്ണുത കാണിക്കാനോ വൈമുഖ്യം കാണിക്കുന്നു. ബസ്സിൽ കയറിയാൽ സഹയാത്രികർ അറിയാതൊന്നു ദേഹത്തുമുട്ടിയാൽ കാട്ടുന്ന അസഹിഷ്ണുത ഇതിനു തെളിവാണ്.
ഗതാഗതനിയമം ലംഘിക്കുന്നതും അപകടങ്ങളുണ്ടാക്കുന്നതും ഗുരുതരമായ കുറ്റമായി പരിഗണിക്കാതെ ശിക്ഷനല്കാത്തതും വാഹ നാപകടങ്ങൾ വർദ്ധിക്കുന്നതിനു കാരണമാണ്. ഡ്രൈവിങ് ലൈസൻസ് നല്കുന്ന പ്രക്രിയ കർശനമാക്കുകയും ട്രാഫിക് കുറ്റവാളികളുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കുകയും വേണം. ഗതാഗത നിയമ ങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഡവർമാരെ ബോധ വാന്മാരാക്കണം. നമ്മുടെ സ്കൂൾ പാഠ്യപദ്ധതിയിൽ ഇത് ഒരു നിർബന്ധ വിഷയമാക്കണം. ഡ്രൈവിങ് സമയത്ത് മദ്യപാനവും ഫോൺ ഉപയോ ഗവും വധശ്രമമായി പരിഗണിച്ച് ശിക്ഷനല്കണം.
വാഹനങ്ങളുടെ ബാഹുല്യമനുസരിച്ച് നമ്മുടെ റോഡുകൾ വിക സിക്കണം. റോഡുവികസനവും പരിപാലനവും സാമൂഹിക സുരക്ഷ യുടെ ഭാഗമായിക്കണ്ട് സർക്കാർ നിർവ്വഹിക്കണം. റോഡുകളിൽ അപ കടകരമായവിധം കുഴികൾ ഉണ്ടാക്കുന്നതും വെട്ടിപ്പൊളിക്കുന്നതും അവ മൂടാതെ ഉപേക്ഷിക്കുന്നതും കൊലപാതകശ്രമമായി കണ്ടു നട പടി എടുക്കണം. ഇതുമൂലമുണ്ടാകുന്ന ജീവഹാനിക്ക് ഉത്തരവാദികളിൽ നിന്നും നഷ്ടം ഈടാക്കുകയും വേണം. ക്ഷമയും ശ്രദ്ധയും ഏറെവേണ്ട ഒരു തൊഴിലാണ് ഡ്രൈവിങ്. അമിതവേഗം ഒഴിവാക്കുക. ലക്ഷ്യത്തി ലെത്താൻ നേരത്തെ യാത്ര ആരംഭിക്കുക.
ഒരു മുൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ വാക്കുകൾ നമുക്ക് ഓർ ക്കാം; “ഒരു ജീവൻപോലും റോഡിൽ പൊലിഞ്ഞുപോകരുത്. എനിക്ക് അപകടം വരില്ലെന്നു കരുതി വണ്ടി ഓടിക്കരുത്.”
COMMENTS