Essay on Role of Computer and Internet in Everyday Life in Malayalam : കമ്പ്യൂട്ടറും ഇന്റർനെറ്റും നിത്യജീവി തത്തിൽ ഉപന്യാസം / കമ്പ്യൂട്ടറില...
Essay on Role of Computer and Internet in Everyday Life in Malayalam: കമ്പ്യൂട്ടറും ഇന്റർനെറ്റും നിത്യജീവി തത്തിൽ ഉപന്യാസം / കമ്പ്യൂട്ടറിലും ഇന്റർനെറ്റിലും ഉപന്യാസം.
Essay on Role of Computer and Internet in Everyday Life in Malayalam
കമ്പ്യൂട്ടർ ഇല്ലാത്ത ലോകത്തെക്കുറിച്ച് ഇനി നമുക്ക് ആലോചിക്കുവാൻ പോലും പറ്റില്ല. നമ്മുടെ നിത്യജീവിതവുമായി അത് അത്രമാത്രം ഇഴു കിച്ചേർന്നുകഴിഞ്ഞു. അക്ഷരാഭ്യാസം ഇല്ലാത്തവരെയാണ് ഇന്നു നാം നിരക്ഷരർ എന്നുവിളിക്കുന്നതെങ്കിൽ സമീപഭാവിയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവരായിരിക്കും നിരക്ഷരർ എന്ന പദം സൂചിപ്പി ക്കുക.
'കമ്പ്യൂട്ട് എന്ന വാക്കിനർത്ഥം കണക്കുകൂട്ടുക എന്നാണ്. 3000 വർഷങ്ങൾക്കുമുമ്പ് ചൈനാക്കാർ ഉപയോഗിച്ചിരുന്ന "അബാക്കസ്' എന്ന ഉപകരണം കണക്കുകൂട്ടുവാൻ ഉപകരിക്കുന്ന യന്ത്രത്തിന്റെ പ്രാരംഭമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രജ്ഞനായ ജോൺ നേപ്പിയർ, നേപ്പിയർ ബോൺസ് എന്ന കണക്കുകൂട്ടൽ ഉപക രണത്തിന് രൂപം നൽകി. ഇന്നത്തെ കമ്പ്യൂട്ടറിന്റെ സാമ്യമുള്ള അന ലറ്റിക്കൽ എൻജിൻ നിർമ്മിച്ചത് കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബാബേജ് ആണ്. വൈദ്യുതികൊണ്ട് പ്രവർത്തിപ്പിക്കുന്നതും കണക്കുകൂട്ടുവാനും വിവരങ്ങൾ ശേഖരിച്ചുവയ്ക്കുവാനും കഴിയുന്നതു മായ ടാബുലേറ്റിങ് മെഷീൻ നിർമ്മിച്ചത് ഹെർമൻ ഹോളറിങ് എന്ന ശാസ്ത്രജ്ഞനാണ്.
ഇന്നു മനുഷ്യന്റെ തലച്ചോറിന്റെ ഡ്യൂപ്ലിക്കേറ്റ് എന്ന സ്ഥാനം കമ്പ ട്ടറിനു ലഭിച്ചിരിക്കുന്നു. കമ്പ്യൂട്ടറും സേവനവും കടന്നുവരാത്ത ഒരു രംഗവും നമ്മുടെ നിത്യജീവിതത്തിൽ ഇല്ല. ആദ്യകാലത്ത് ശാസ്ത്ര ഗവേഷണത്തിനും വാണിജ്യസംബന്ധമായ കണക്കുകൂട്ടലുകൾക്കുമാണ് കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് ബാങ്കുകൾ, വ്യവസായം, ഗതാഗതം, വാർത്താവിനിമയം, വിദ്യാഭ്യാസം, ബഹിരാകാശ പര്യവേക്ഷ ണം, ആരോഗ്യപരിപാലനം, വിനോദം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖല കളിലും കമ്പ്യൂട്ടറിന്റെ സാന്നിധ്യം സജീവമാണ്.
ബാങ്കിങ് മേഖല സമ്പൂർണമായി കമ്പ്യൂട്ടറിന്റെ കൈയിലാണെന്നു പറയാം. ഇതുകൊണ്ടുള്ള സൗകര്യങ്ങൾ വളരെയധികമാണ്. ഇന്റർ നെറ്റ് ശൃംഖലയിലൂടെ ബാങ്കുകൾ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇട പാടുകൾ സുഗമമായി സമയലാഭത്തോടുകൂടി നടത്തുവാൻ സാധിക്കും. ഈ രംഗത്തെ മറ്റൊരു സൗകര്യമാണ് എ.റ്റി.എം സംവിധാനം. ആവ ശ്യമുള്ള സമയത്ത് ഏറ്റവും അടുത്തുള്ള എ.റ്റി.എം കൗണ്ടറിൽനിന്ന് പണം പിൻവലിക്കുവാൻ ഇതുമൂലം കഴിയുന്നു. പണം കൊണ്ടു നട് ക്കുവാനും സൂക്ഷിക്കുവാനുമുള്ള ബുദ്ധിമുട്ടും കള്ളന്മാരെ ഭയപ്പെ ടേണ്ട അവസ്ഥയും ഇല്ലാതാക്കുവാൻ എ.റ്റി.എം സഹായിക്കുന്നു. ബാങ്കുകളുടെ ശാഖകൾ തമ്മിൽ ഇന്റർനെറ്റ് മുഖാന്തിരം ബന്ധിച്ചിരി ക്കുന്നതിനാൽ ഏതു ശാഖയിലും പണം നിക്ഷേപിക്കുവാനും നമുക്കു കഴിയും.
വാർത്താവിനിമയരംഗത്താണ് കമ്പ്യൂട്ടറും ഇന്റർനെറ്റും ഏറ്റവും അധികം സ്വാധീനം ചെലുത്തിയിട്ടുള്ളത്. കത്തുകളും ഉത്തരവുകളും നിർദ്ദേശങ്ങളും മറ്റും കൈകൊണ്ട് എഴുതിയോ ടൈപ്പ് ചെയ്താ തപാലിൽ അയച്ചിരുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. ഓഫീസു കളിലെ ഇടപാടുകൾ മിക്കതും നടക്കുന്നത് ഇന്റർനെറ്റ് വഴിയാണ്. ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം, പ്രൊമോഷൻ, നിയമനം, വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം, തൊഴിലവസരങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോൾ ഇന്റർനെറ്റ് വഴിയാണ് ലഭിക്കുന്നത്.
ലോകത്തിന്റെ ഓരോ കോണുമായി ബന്ധിച്ചിട്ടുള്ള കമ്പ്യൂട്ടർ ശൃംഖ ലയാണ് ഇന്റർനെറ്റ്. കമ്പ്യൂട്ടർ വഴി സന്ദേശങ്ങൾ കൈമാറുന്ന ഈ സംവിധാനത്തിന് ചെലവും സമയവും വളരെ കുറച്ചുമതി. മാത്രമല്ല, ഇതുമൂലം പേപ്പറിന്റെയും ഫയലുകളുടെയും ഉപയോഗവും കുറ യ്ക്കാം. തന്മൂലം പേപ്പർനിർമ്മാണത്തിനുവേണ്ടിയുള്ള വനനശീകര ണവും കുറയ്ക്കുവാനാകും. മനുഷ്യന് അസാധ്യമായ വേഗതയിലും കൃത്യതയിലും കാര്യങ്ങൾ ഈ ശൃംഖല വഴി സാധിക്കുന്നു.
ഇന്റർനെറ്റിന്റെ സഹായത്തോടെ ശബ്ദവും ചിത്രവും അക്ഷരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്പരം കൈമാറുവാൻ കഴിയും. വിദൂരസ്ഥലങ്ങളിലുള്ള ആളുകൾക്കു പരസ്പരം കണ്ടുകൊണ്ടു സംസാ രിക്കുവാനും ആശയ വിനിമയം നടത്തുവാനും ഇന്റർനെറ്റ് മുഖേന സാധിക്കുന്നു. വാർത്താവിനിമയോപാധികളും കമ്പ്യൂട്ടറുകളും ഒരുമിച്ചു പയോഗിച്ച് സന്ദേശം അയ യ്ക്കുന്നതിനുളള സംവിധാനമാണ് ഇമെയിൽ എന്ന ഇലക്ട്രോണിക് മെയിൽ.
റയിൽവേ ടിക്കറ്റ്, എയർ ടിക്കറ്റ് തുടങ്ങിയവയുടെ ബുക്കിങിനും വിതരണത്തിനും കമ്പ്യൂട്ടർ ശൃംഖല സഹായിക്കുന്നു. ക്യൂവിൽ നിന്നു സമയം കളയേണ്ടതില്ല. പുസ്തകങ്ങളിൽനിന്നു മാത്രം ലഭ്യമായിരുന്നതും വായിച്ചുമനസ്സിലാക്കിയിരുന്നതുമായ കാര്യങ്ങളെല്ലാം കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വരവോടെ ആവശ്യമുള്ളപ്പോൾ ആവശ്യാനുസരണം എവിടെയും ലഭ്യമാണ്.
ആരോഗ്യരംഗത്ത് അത്ഭുതകരങ്ങളായ നേട്ടങ്ങളാണ് കമ്പ്യൂട്ടർ മൂലം ഉണ്ടായിട്ടുള്ളത്. രോഗനിർണ്ണയത്തിനും ലബോറട്ടറി പരിശോധന യ്ക്കും കമ്പ്യൂട്ടർ അനിവാര്യമായിട്ടുണ്ട്. വിദൂരസ്ഥലങ്ങളിലുള്ള വിദഗ്ധ രായ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിനും അവരുമായി ചർച്ച ചെയ്ത് രോഗനിർണ്ണയം നടത്തുന്നതിനും ചികിത്സ നിശ്ചയിക്കുന്നതി നുമൊക്കെ കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ പ്രയോജനപ്പെടുന്നു.
ആന്തരാവയവങ്ങളുടെ സ്കാനിങ് പ്രചാരത്തിലായതോടുകൂടി അപകടകരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്ന പല പരിശോധനകളും അപ്രത്യക്ഷമായിട്ടുണ്ട്. രോഗികളുടെ രക്തസമ്മർദ്ദം, ഹൃദയസ്പന്ദനം, ഊഷ്മാവ് തുടങ്ങിയവ കൃത്യമായി അറിയുന്നതിനും രേഖപ്പെടുത്തുന്ന തിനും കമ്പ്യൂട്ടറുകൾ സഹായിക്കുന്നു. ആശയവിനിമയത്തിനപ്പുറം ചിത്രം വരയ്ക്കുവാനും പാട്ടുകേൾക്കുവാനും വിവരങ്ങൾ രേഖപ്പെടുത്തി ശേഖരിച്ചുവയ്ക്കുവാനുമൊക്കെ കമ്പ്യൂട്ടർ പ്രയോജനപ്പെടുന്നു.
ഒരു വിനോദോപാധികൂടിയാണ് കമ്പ്യൂട്ടർ. ഗെയിംസ്സും ചെയ്യും ചീട്ടുകളിയുമെല്ലാം യാത്രാവേളയിൽപോലും ഈ സംവിധാനത്തിൽ ലഭ്യമാണ്. കുട്ടികളുടെ കളിപ്പാട്ടമായും കമ്പ്യൂട്ടർ മാറിക്കഴിഞ്ഞു. ഈ സംവിധാനത്തിന്റെ വമ്പിച്ച സാധ്യതകൾ മനസ്സിലാക്കി പ്രൈമറി തല ംമുതൽ കമ്പ്യൂട്ടർ പഠനം ഇപ്പോൾ വിദ്യാലയങ്ങളിൽ നിർബന്ധമാക്കി യിട്ടുണ്ട്. ഇന്ന് കേരളത്തിൽ കമ്പ്യൂട്ടറുകൾ ഇല്ലാത്ത വിദ്യാലയങ്ങൾ ഇല്ല. സ്കൂൾ വിദ്യാ ഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരാകത്തക്കവിധത്തിൽ നമ്മുടെ സ്കൂൾ പാഠ്യപദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു.
ഗവൺമെന്റ് ഓഫീസുകളും സേവനവും പടിപടിയായി കമ്പ്യൂട്ടർ ശൃംഖലമുഖേന ബന്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ജീവനക്കാരുടെ ശാരീ രികാധ്വാനവും മാനസികാധ്വാനവും കുറയ്ക്കുന്നതിനും പൊതുജന ങ്ങൾക്കു സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, അഴിമതിയും കൃത്യ വിലോപവും ഇല്ലാതാക്കാനും ഒരു പരിധിവരെ ഇത് സഹായിക്കും. സാധനങ്ങൾ വാങ്ങുന്നതിനും വിലക്കുന്നതിനും ഇഷ്ടമുള്ളവ തിരഞ്ഞ ടുക്കുന്നതിനും ഒക്കെ ഇന്റർനെറ്റും കമ്പ്യൂട്ടറും ഇന്ന് സൗകര്യം ചെയ്യുന്നുണ്ട്.
കമ്പ്യൂട്ടർ മനുഷ്യനെ മടിയന്മാരും ചിന്താശേഷിയില്ലാത്തവരുമാ ക്കുന്നു എന്നൊരു വാദമുഖം ശക്തമാണ്. തലച്ചോറിന്റെ പ്രവർത്തവും ബുദ്ധിയും മരവിപ്പിക്കുന്നു എന്ന പരാതിയും വളരെ ശക്തമാണ്. കമ്പ്യൂട്ടർയുഗത്തിൽ ഓർമ്മശേഷി ഒരാവശ്യമല്ലാതായിത്തീർന്നിരി ക്കുന്നു. മനുഷ്യൻ അവന്റെ സ്വാഭാവികമായ അംഗചലനങ്ങൾപോലും മറന്നു പോകുന്നു.
ഇങ്ങനെയുള്ള ദോഷമുണ്ടെങ്കിലും ഗുണങ്ങളേറെയുള്ളതുകൊണ്ട് അവയൊന്നും അത്ര കാര്യമായി ആരും ഗൗനിക്കുന്നതായി കാണു ന്നില്ല. എന്നുമാത്രമല്ല, സമസ്ത മേഖലകളിലും ഈ സംവിധാനം വളരെ വേഗം വ്യാപിക്കുകയാണ്. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും അനന്ത സാധ്യതകളെ വേണ്ടെന്നുവയ്ക്കുവാൻ ഇനിയാർക്കും സാധ്യമല്ല. അതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
COMMENTS