Essay on Global Warming in Malayalam Language: ആഗോളതാപനം ഉപന്യാസം / ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഉപന്യാസം
Essay on Global Warming in Malayalam Language: ആഗോളതാപനം ഉപന്യാസം / ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഉപന്യാസം
Essay on Global Warming inMalayalam
ഈ അടുത്തകാലത്തായി ലോകമെമ്പാടും ഏറെ ചർച്ചചെയ്യുന്ന ഒരു വാക്കാണ് ആഗോളതാപനം. ഒരു മഹാവിപത്തിന്റെ ഭീകരമായ ചിത്രം ഈ വാക്കിൽ നിറഞ്ഞുകിടക്കുന്നു. എന്താണ് ആഗോളതാപനം? ഭൗമോ പരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രത്തിന്റെയും താപനി ലയിൽ വന്നുകൊണ്ടിരിക്കുന്ന വർദ്ധനവിനെയാണ് ആഗോളതാപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ പ്രകൃതിയുടെമേലുള്ള കടന്നുകയറ്റവും അനിയന്ത്രിതമായ പ്രവർത്തനങ്ങളും പ്രകൃതിയിൽ ഉണ്ടാക്കുന്ന ചില പ്രതിഭാസമാണ് ഭൗമാന്തരീക്ഷത്തിലെ ചൂട് കൂട്ടുന്നത്. ഭൗമോപരിതലത്തിൽ വന്നുപതിക്കുന്ന സൂര്യതാപത്തിൽ ഏറിയഭാഗവും പ്രതിഫലിച്ചു ചിതറിപ്പോകുന്നു. തന്മൂലം ചൂടിന്റെ കാഠിന്യം ഭൂമിയിൽ രൂക്ഷമാകുന്നില്ല. എന്നാൽ പ്രക്രിയയ്ക്ക് വിരുദ്ധമായി അവയിൽ കുറെഭാഗം അന്തരീക്ഷത്തിലുള്ള ചില വാതകങ്ങളും നീരാവിയും വലിച്ചെടുക്കുന്നു. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രിക് ഓക്സൈഡ് തുടങ്ങിയവയാണ് ചൂട് വലിച്ചെടുക്കുന്ന വാതകങ്ങൾ. ഇവയെ "ഹരിതഗൃഹവാതകങ്ങൾ' എന്നു വിളിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നു. തൽഫലമായി ഭൂമിയിലെ താപനില വർദ്ധിക്കുന്നു. 1750 മുതലാണ് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവിലെ ഗണ്യമായ വർദ്ധനവ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. വ്യാവസായിക പുരോഗതിയാണ് ഇതിനു കാരണം. വ്യവസായസ്ഥാപനങ്ങൾ പുറ ത്തേക്കുവിടുന്ന പുകയും ഡീസൽ, കൽക്കരി തുടങ്ങിയ ഇന്ധനങ്ങൾ കത്തുന്നതുമൂലം ഉണ്ടാകുന്ന കരിയും പുകയും പ്രധാന കാരണമാണ്. വനനശീകരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വളരെയേറെ വർദ്ധിക്കുവാൻ കാരണമായി. സസ്യങ്ങൾ പ്രകാ ശസംശ്ലേഷണം നടത്തുകവഴി കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് നിയന്ത്രിതമായിരുന്നു. എന്നാൽ വിവേചനം കൂടാതെ സസ്യസ മ്പത്ത് നശിപ്പിക്കുന്നതു കാരണം ഈ സാധ്യത ഇല്ലാതാകുന്നു. ദിന ന്തോറും പെരുകുന്ന മോട്ടോർ വാഹനങ്ങൾ പുറത്തേക്കുവിടുന്ന പുക അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് ക്രമാതീതമായി വർദ്ധിപ്പിക്കുകയാണ്. ആഗോളതാപത്തിന് ഒരു പ്രധാന കാരണമാണ് ഇത്.
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും അപക ടകാരികളായ മറ്റു വാതകങ്ങളുടെയും അളവ് ക്രമാതീതമായി വർദ്ധി ച്ചപ്പോൾ സൂര്യനിൽനിന്നുള്ള താപം, ഈ വാതകങ്ങൾ കൂടുതലായി വലിച്ചെടുക്കുവാൻ തുടങ്ങി. തൽഫലമായി അന്തരീക്ഷത്തിലെ താപ നില ഉയരുവാൻ തുടങ്ങി. അന്തരീക്ഷത്തിലെ ചൂട് തീവ്രമാകാൻ തുടങ്ങി. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവ സാനമാകുമ്പോഴേക്കും അന്തരീക്ഷോഷ്മാവ് അഞ്ച് ഡിഗ്രി സെൽഷ്യ സിനു മീതെ വർദ്ധിക്കുമത്രേ. ഇത് പരിസ്ഥിതിക്ക് വലിയ ആഘാത മാണ് ഉണ്ടാക്കുവാൻ പോകുന്നത്. ഭൂമിയിൽ ജീവന്റെ നിലനില്പിനെ തന്നെ അപകടത്തിലാക്കുകയാണ്.
അന്തരീക്ഷത്തിലെ ഊഷ്മാവ് വർദ്ധിപ്പിക്കുന്നതിൽ കോൺക്രീറ്റ് പരിസരങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഫ്രിഡ്ജുകളും ഏസി കളും പ്രവർത്തിക്കുമ്പോൾ അന്തരീക്ഷത്തിലേക്കു വ്യാപിക്കുന്ന വാതകം ഓസോൺ പാളിയിൽ വിള്ളലുകൾ ഉണ്ടാക്കുന്നു. ഓസോൺപാളി യാണ് സൂര്യൻ നിൽനിന്നും വരുന്ന പല മാരകരശ്മികളെയും തടയു ന്നത്. ഇവ ഭൂമിയിൽ വന്നുപതിക്കുന്നത് ആപത്താണ്.
ആഗോളതാപനത്തിന്റെ ഫലമായി വർദ്ധിക്കുന്ന ചൂടിൽ ഏറിയ കൂറും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. തൽഫലമായി സമുദ്രജലം ചൂടുപിടിക്കും. 3000 മീറ്റർ ആഴത്തിൽവരെ സമുദ്രജലം ചൂടുള്ളതായി ത്തീരും. ചൂടുപിടിച്ച് സമുദ്രജലത്തിന്റെ വ്യാപ്തം വർദ്ധിക്കും. ഇത് ജലനിരപ്പ് ഉയരുവാൻ കാരണമാകും. ധ്രുവപ്രദേശങ്ങളിൽ പത്ത് ഡിഗ്രി സെന്റിഗ്രേഡ് ചൂട് വർദ്ധിക്കും. ഇത് അവിടെയുള്ള മഞ്ഞുമലകൾ ഉരുകുവാൻ ഇടയാക്കും. അതോടെ സമുദ്രജലവിതാനം ഉയരും. ലോക ത്തിലെ പ്രധാന നഗരങ്ങൾ കടലിനടിയിലാവുകയും ചെയ്യും.
ആഗോളതാപനം കാലാവസ്ഥയെ തകിടം മറിക്കും. സമുദ്രജലത്തിന്റെ ഘടനയിൽ സാരമായ മാറ്റങ്ങൾ ഉണ്ടാക്കും. വെള്ളപ്പൊക്കം, കനത്ത മഴ, വൻകൊടുങ്കാറ്റ് എന്നിവയ്ക്ക് വഴിവയ്ക്കും . ഈ വ്യതിയാനങ്ങൾ പ്രപഞ്ചജീവിതത്തിന്റെ താളം തെറ്റിക്കും. ജീവജാലങ്ങളുടെ നില നില്പിനെ ഇത് പ്രതികൂലമായി ബാധിക്കും. കാലാവസ്ഥയിലുള്ള വ്യതി യാനം കാർഷികമേഖലയ്ക്ക് വിനാശകരമായിത്തീരും. കൃഷിയിടങ്ങൾ മരുഭൂമികളായിമാറും. സൈബീരിയയായിരിക്കും ലോകത്തിന്റെ ഭക്ഷ്യ കലവറ. - കാലാവസ്ഥാവ്യതിയാനംമൂലം നദികളുടെ ഉത്ഭവസ്ഥാനത്ത മഞ്ഞ് ഉരുകുന്നതിനാൽ വൻനദികളുടെ നിലനില്പ്പോലും അവതാളത്തി ലാകും. ആഗോളതാപനം ഒരു നിയന്ത്രണവുമില്ലാതെ ഇങ്ങനെ തുടരു കയാണെങ്കിൽ ഭൂമിയുടെ സർവ്വനാശമായിരിക്കും ഫലം. ആഗോളതാപന ത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ലോകരാഷ്ട്ര ങ്ങൾ ഇപ്പോൾ മുന്തിയ പരിഗണനയാണ് നൽകുന്നത്.
അന്തരീക്ഷത്തിലെ താപവർദ്ധന കാലാവസ്ഥയിലുണ്ടാക്കുന്ന ദൂഷ്യ ഫലങ്ങൾ ഭീകരമായിരിക്കും. താപനില ഉയരുന്നത് മനുഷ്യന്റെ ആരോ ഗ്യസ്ഥിതി മോശമാകുവാൻ കാരണമാകും. പലതരത്തിലുള്ള രോഗ ങ്ങൾക്കും രോഗാണുക്കളുടെ വളർച്ചയ്ക്കും കാരണമാകും. മഞ്ഞ പ്പിത്തം, പലതരം കാൻസറുകൾ എന്നിവ വ്യാപകമാകും. പല ജീവജാ ലങ്ങളും ഭൂമിയിൽനിന്നും അപ്രത്യക്ഷമാകും. ആഗോളതാപനനിയന്ത്രണത്തിന് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുക എന്നുള്ളതാണ് ഏകമാർഗ്ഗം. വനനശീകരണമാണ് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈ ഡിന്റെ വർദ്ധനവിനു ഒരു പ്രധാന കാരണം. സസ്യങ്ങൾക്ക് അന്നജ നിർമ്മാണത്തിന് കാർബൺ ഡൈ ഓക്സൈഡ് ആവശ്യമാണ്. അതിന് ആവശ്യമായ വാതകം അന്തരീക്ഷത്തിൽനിന്നുമാണ് അവ സ്വീകരിക്കു ന്നത്. തന്മൂലം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് നിയന്ത്രിക്കപ്പെടും. എന്നാൽ വനനശീകരണവും ഹരിതസസ്യ ങ്ങളുടെ വിനാശംകൊണ്ടും മനുഷ്യൻ ഈ സാദ്ധ്യതകൾ ഇല്ലാതാക്കുക യാണ്. ഫലമോ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കുന്നു. അതുകൊണ്ട് വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച് ഭൂമി യിലെ ഹരിതസസ്യങ്ങളെ സംരക്ഷിക്കണം. അനിയന്ത്രിതമായ വനന ശീകരണവും വൃക്ഷഹത്യകളും ഒഴിവാക്കിയേ മതിയാകൂ.
സമുദ്രജലത്തിലുള്ളതും ഓക്സിജൻ പുറത്തുവിടുന്നതുമായ സൂക്ഷ്മസസ്യങ്ങളും മലിനീകരണംമൂലം നശിച്ചുകൊണ്ടിരിക്കുക യാണ്. കടൽപ്പായലുകളും മറ്റും കരയിലെ സസ്യങ്ങളെയെന്നപോലെ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് നിയന്ത്രി ക്കുന്നതിലും ഓക്സിജൻ പ്രദാനം ചെയ്യുന്നതിലും നല്ല പങ്കു വഹി ക്കുന്നുണ്ട്. ആ സാദ്ധ്യതയെയാണ് സമുദ്രജഥമലിനീകരണം ഇല്ലാതാ ക്കുന്നത്.
കാർബൺ ഡൈ ഓക്സൈഡിന്റെ അളവു വർദ്ധിക്കുവാനുള്ള മറ്റൊരു കാരണം വാഹനങ്ങളുടെ പുകയാണ്. ദിനംപ്രതി വാഹനങ്ങ ളുടെ എണ്ണം പെരുകുകയാണ്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുകയും പൊതുവാഹന സംവിധാനങ്ങൾ ഉപയോ ഗിക്കുവാൻ ജനങ്ങളെ നിർബ്ബന്ധിക്കുകയും ചെയ്താൽ വാഹനപ്പെരുപ്പം കുറയ്ക്കാനും അതുവഴി ലോകത്തെ നാശത്തിൽനിന്നും ഒരു പരിധി വരെ രക്ഷിക്കാനും സാധിക്കും.
ആഗോള താപനത്തിന്റെ വിപത്തിനെപ്പറ്റി സാധാരണ ജനങ്ങൾ ബോധവാന്മാരല്ല. അതുകൊണ്ട് ഇക്കാര്യത്തിൽ പൊതുജനങ്ങളെ അറിവുള്ളവരാക്കേണ്ടിയിരിക്കുന്നു.
വ്യവസായവും സുഖസൗകര്യങ്ങളും മനുഷ്യരാശിക്കു ഒഴിച്ചു കൂടാനാവില്ല. വികസനവും പുരോഗതിയും വേണ്ടെന്നുവയ്ക്കാനും ആവില്ല. എന്നാൽ അതെല്ലാം വച്ചുപുലർത്തി അനുഭവിക്കാൻ നല്ല അന്തരീക്ഷവും പ്രപഞ്ചവും ജീവനും വേണം. ഭൂമിയിലെ ജീവരാശി യുടെ മേൽ വിനാശത്തിന്റെ തീമഴ ചൊരിയാൻ പാകത്തിൽ ആഗോള താപനം എന്ന പ്രതിഭാസം ഒരു ഭീഷണിയായി അനുദിനം പെരുകുക യാണ്. ഇതുണ്ടാക്കിവച്ച മനുഷ്യരാശിതന്നെ അതു പരിഹരിക്കാനും മുന്നോട്ടുവന്നില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം.
COMMENTS