Essay on Cinema and Its Effects in Malayalam Language : In this article, we are providing സിനിമ - ഉപയോഗവും സ്വാധീനവും ഉപന്യാസം . Essay on ...
Essay on Cinema and Its Effects in Malayalam Language : In this article, we are providing സിനിമ - ഉപയോഗവും സ്വാധീനവും ഉപന്യാസം.
Essay on Cinema and Its Effects in Malayalam Language
സിനിമ - ഉപയോഗവും സ്വാധീനവും: ഇന്നിന്റെ ജനകീയ കലാമാധ്യമമാണ് സിനിമ. സിനിമാനടന്മാരെ ദൈവ ത്തിനുതുല്യമോ വീരനായകന്മാരായോ അമാനുഷികന്മാരായോ ആരാ ധിക്കുന്ന ജനസമൂഹം ഇവിടെയുണ്ട്. സിനിമ എന്ന കലാമാധ്യമത്തിൽ പ്രവർത്തിക്കുന്നവരെ രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർത്ഥിയാക്കി സീറ്റി ന്റെ എണ്ണം കൂട്ടാൻ ശ്രമിക്കുന്നതിനു കാരണവും ഈ കലാമാധ്യമ ത്തിലൂടെ അവർക്കു ലഭിക്കുന്ന ജനപിന്തുണയാണ്. രാഷ്ട്രീയമായ സിദ്ധാന്തങ്ങൾക്കും ജനകീയവിഷയങ്ങൾക്കും ഇവിടെ പ്രസക്തിയി ല്ലാതെവരുന്നു. കാരണം മറ്റെന്തിനെക്കാളും ജനസമ്മതി ഈ കലാമാ ധ്യമത്തിനും അതിന്റെ പ്രവർത്തകർക്കും ഉണ്ട്. അവർ ആശിക്കുന്ന തരത്തിലുള്ള നായകന്മാർ സാമൂഹികതിന്മകൾക്കെതിരെ പടപൊരുതി ജയിക്കുമ്പോൾ യഥാർത്ഥ ജീവിതത്തിലെ നായകന്മാർ പരാജയപ്പെ ടുന്നതാണ് കാണുന്നത്. കാലദേശഭേദമില്ലാതെ ഏതു ജനസമൂഹ ത്തയും സമഗ്രമായി സ്വാധീനിക്കുന്നതിന് ഈ മാധ്യമത്തിനു സാധി ക്കുന്നു. നല്ലതും ചീത്തയുമായ പ്രവണതകളും സന്ദേശങ്ങളും പകരാ നാകും. ശരിയായരീതിയിൽ മുമ്പ് പറഞ്ഞ ചീത്തയായ ഭാഗങ്ങൾ ഒഴി വാക്കി-സംവിധാനം ചെയ്ത് ഉപയോഗിച്ചാൽ സമൂഹത്തിൽ നന്മയുടെ ചിന്തകളെ ഉണർത്താൻ ചലച്ചിത്രത്തിനോളം പോന്ന മറ്റൊരു മാധ്യ മവും ഉണ്ടാവില്ല.
ഏറ്റവും ഫലപ്രദമായ ബോധനാമാധ്യമംകൂടിയാണ് ചലച്ചിത്രം. വർത്തമാനകാലജീവിതത്തിരക്കിന്റെ പിരിമുറുക്കത്തിനു പരിഹാര മായ ഒരു ഉപാധി എന്ന നിലയിലും സിനിമ നമ്മുടെ ദൈനംദിന ജീവി തത്തിൽ സ്ഥാനംപിടിച്ചിരിക്കുന്നു. അനവധി കലകളുടെയും സാങ്കേ തികവിദ്യയുടെയും അറിവുകളുടെയും സമന്വയമാണ് ചലച്ചിത്രം.
പ്രേക്ഷകൻ സിനിമ ഒരേസമയം കാണുകയും കേൾക്കുകയും, അനുഭവിക്കുകയും മനസ്സുകൊണ്ടു പൂർണ്ണമായി പങ്കുകൊള്ളുക യും ചെയ്യുന്നു. ഇന്ദ്രിയങ്ങളുടെ ഏകതാളത്തിലുള്ള പ്രവർത്തനം ചല ച്ചിത്രത്തെ തനിമയുള്ള ഒരു അനുഭൂതിയാക്കിമാറ്റുന്നു. ഇതുകൊണ്ടാണ് ജനമനസ്സുകളെ സ്വാധീനിക്കാൻ സിനിമയോളം പോന്ന മറ്റൊന്നില്ലെന്നു വരുന്നത്. വിനോദത്തിനു മാത്രമല്ല വിജ്ഞാനത്തിനും മറ്റു ബോധന ത്തിനുള്ള മാർഗ്ഗമായും ചലച്ചിത്രമെന്ന സങ്കേതത്തെ ഉപയോഗപ്പെടു ത്താം. നല്ല സാമൂഹിക പരിഷ്കരണോപാധിയെന്ന നിലയിലും ഈ മാധ്യമത്തെ പ്രയോജനപ്പെടുത്തുവാനാകും.
ഒരു സാഹിത്യകൃതിയിൽ നിഴലിക്കുന്ന ജീവിതങ്ങൾക്ക് വാസ്തവ മുള്ള ചേതന നല്കുന്നിടത്താണ് ചലച്ചിത്രത്തിന്റെ വൈഭവം പ്രകടമാ കുന്നത്. സാഹിത്യകൃതിയിലെ കഥാപാത്രങ്ങൾ സഹൃദയമനസ്സുകളിൽ ജീവൻ വയ്ക്കുന്നു. ആ കഥാപാത്രങ്ങൾക്കു കൂടുതൽ തെളിമയും ആർജ്ജവവും വ്യക്തിത്വവും നല്കുന്നതിൽ ചലച്ചിത്രം വിജയിക്കു ന്നതുകൊണ്ടാണ് മറ്റേതു ദൃശ്യ-ശ്രാവ്യകലകളെക്കാളും സിനിമയ്ക്ക് പ്രസക്തിയേറുന്നത്. ചലച്ചിത്രങ്ങൾ ഒരു സമൂഹത്തിന്റെ മനസ്സുമുഴു വൻ കൈയടക്കുന്നു. അതുകൊണ്ടു നല്ല സിനിമകൾക്കു സമൂഹ ത്തിനെ തിരുത്താൻ കഴിവുള്ള ശക്തിയാകാൻ സാധിക്കും. തരംതാണ ചലച്ചിത്രങ്ങൾക്ക് മറിച്ചും.
ഇത് ഇന്റർനെറ്റിന്റെ കാലമാണ്. എവിടെയുമുള്ള ഏതറിവും വിരൽ ത്തുമ്പിൽ ലഭ്യമാണ്. എന്നാലും അവിടെയും ചലച്ചിത്രവും അതിന്റെ സങ്കേതങ്ങളും അറിവിന്റെ വിനിമയത്തിനായി വിനിയോഗിക്കുന്നുണ്ട്. ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ്സുകളായിമാറുന്ന ഇക്കാലത്ത് സിനിമയും അതിന് അനുബന്ധമായ നല്ലൊരു വിദ്യാഭ്യാസ മാധ്യമമാണ്. കുട്ടിക ളുടെ ശ്രദ്ധയെ സവിശേഷമായി ആകർഷിക്കുവാൻ ചലച്ചിത്രത്തിലൂടെ സാധ്യമാണ്. അധ്യാപകന്റെ അധ്വാനമോ മാനസികാവസ്ഥയുടെ സ്വച്ഛ തയോ സ്വച്ഛതക്കുറവോ ബോധനസമ്പ്രദായത്തിലുള്ള ന്യൂനതകളോ സിനിമയ്ക്കില്ല.
നിരക്ഷരതാ നിർമ്മാർജ്ജനം, സാർവത്രികവിദ്യാഭ്യാസം എന്നിങ്ങനെ യുള്ള നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും കടമകൾ നിർ വഹിക്കുന്നതിന് ചലച്ചിത്രത്തെ ഒരു ബോധനമാർഗ്ഗമായി പരമാവധി ഉപയോഗിക്കാം. അതിന്റെ ചലനാത്മകതയും കലാപരതയും ഫലപ്ര ദമാണ്.
പരമ്പരാഗതമായ വിദ്യാഭ്യാസസങ്കേതങ്ങൾക്ക് ഇന്നത്തെ തലമു റയുടെ ഭാവനയ്ക്കൊപ്പം സഞ്ചരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. പുസ്തകവായന കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അറിവിനുവേണ്ടി ഗ്രന്ഥങ്ങൾ തിരയേണ്ട സാഹചര്യം ഇന്നില്ല. ഇലക്ട്രോണിക് മാധ്യമങ്ങളും ഇന്റർനെറ്റ് സംവിധാനങ്ങളും സാമാന്യജനങ്ങൾക്കുപോലും പ്രാപ്യമായ ചെലവുകുറഞ്ഞ മാർഗ്ഗമാ ണ്. കാലഘട്ടത്തിന് അനുസരിച്ച് ജനങ്ങൾ മാറുകയാണ്. അഭിരുചി കളും മാറിക്കൊണ്ടിരിക്കുന്നു. പരമ്പരാഗതമായ രീതികൾക്കുണ്ടാകുന്ന തകർച്ചയും പുത്തൻബോധനമാർഗ്ഗങ്ങൾക്കുണ്ടാകുന്ന സ്വീകാര്യതയും അംഗീകരിച്ചേ പറ്റൂ. സിനിമ കലയ്ക്കു മാത്രമല്ല ബോധനത്തിനും ഉപ യോഗപ്പെടുത്താൻ കഴിയണം. സാമൂഹികപുരോഗതിക്കുതകുന്ന തരത്തിൽ അവയെ പരമാവധി ഉപയോഗപ്പെടുത്തണം.
സിനിമാശാലകളിൽനിന്നും സിനിമ അകന്നുതുടങ്ങിക്കഴിഞ്ഞു. ടെലിവിഷനും ഇന്റർനെറ്റ് സംവിധാനങ്ങളും സിനിമയുടെ പ്രദർശനം ഏറ്റെടുത്തിരിക്കുകയാണ്. ആയതിനാൽ നമ്മുടെ സ്കൂളുകൾക്കും കോളജുകൾക്കും ഈ മാധ്യമം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഈ വിധത്തിലുള്ള ഗുണകരമായ ഒരു പരിഷ്കരണശ്രമം നമ്മുടെ നാട്ടിൽ ഇനിയും വന്നെത്തിയിട്ടില്ല. പാഠ്യപദ്ധതികൾ സിനിമാമാധ്യമ ത്തിലൂടെ ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിച്ചാൽ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകാവുന്ന നേട്ടങ്ങൾ അത്ഭുതാവഹമായിരിക്കും. നല്ല സിനിമകൾക്കു നല്ല പൊതുജനാവബോധം പകരുവാനാകും. കേവലം വിനോദം മാത്രമാകരുത് സിനിമ. അക്രമത്തിന്റെയും ലഹരിയുടെയും പുകവലിയുടെയും മഹത്വവത്കരണമാവരുത് അത്. നമ്മുടെ സംസ്കാര ത്തിന്റെ പാതയിലൂടെ ആരോഗ്യകരമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതിനു സിനിമയെന്ന കലാമാധ്യമത്തിനു സാധിക്കുന്ന താണ്.
COMMENTS