Education and Character Building Essay in Malayalam Language : In this article, we are providing വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം.
Education and Character Building Essay in Malayalam Language : In this article, we are providing വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും ഉപന്യാസം.
Education and Character Building Essay in Malayalam
വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും : ഭവിദ്യാഭ്യാസം എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് കുട്ടികളിലും മുതിർന്നവരിലുമുള്ള ആത്മീയവും മാനസികവും ശാരീരികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമാണ്,” മഹാത്മാഗാന്ധിയുടേതാണ് ഈ വാക്കുകൾ. വ്യക്തിത്വരൂപീകരണത്തിലും സ്വഭാവരൂപീകരണ ത്തിലും വിദ്യാഭ്യാസത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.
വിദ്യാഭ്യാസം കുട്ടികളുടെ സ്വഭാവരൂപീകരണവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ വളർച്ചയെയും ലക്ഷ്യം വയ്ക്കുന്നു. എന്നുവച്ചാൽ ഈ ഘടകങ്ങളുടെയെല്ലാം വളർച്ചയെ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നു എന്നർത്ഥം. ചില ലക്ഷ്യങ്ങളുടെ അടിസ്ഥാന ത്തിൽ തയ്യാറാക്കിയ വിദ്യാഭ്യാസപദ്ധതി പഠിതാക്കളുടെ ബുദ്ധിയെയും സ്വാഭാവത്തെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നതിൽ സംശയമില്ല
വ്യക്തികൾ ചേർന്ന് സമൂഹമുണ്ടാകുന്നു. അപ്പോൾ നല്ല വ്യക്തി കളെ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമാക്കുന്നത്. വിദ്യാഭ്യാസം വ്യക്തിത്വവികസനത്തിനും സ്വഭാവരൂപീകരണത്തിനും ഊന്നൽ നൽകുന്നതായിരിക്കണം. കേടില്ലാത്ത മനസ്സ് സൃഷ്ടിക്കുന്ന തിനും മനസ്സിന്റെ കേടുപാടുകൾ തീർക്കാനും നല്ല വിദ്യാഭ്യാസംകൊണ്ടു കഴിയുന്നു.
കുട്ടികൾ അവരുടെ ജീവിതത്തിലെ ഏറിയ പങ്കും വിദ്യാലയത്തിലാണ് ചെലവഴിക്കുന്നത്. അതുകൊണ്ട് അവരുടെ ശീലങ്ങൾ രൂപീകരിക്കു ന്നതിൽ വീടിനെക്കാൾ പ്രാധാന്യം വിദ്യാലയങ്ങൾക്കുണ്ട്. നല്ല ശീലങ്ങൾ നല്ല വ്യക്തിത്വത്തെ വളർത്തുന്നു.
ചിന്തയെയും പെരുമാറ്റത്തെയും സ്വാധീനിക്കാൻ വിദ്യാഭ്യാസത്തിനു കഴിയും. മനസ്സിന് അടക്കം വരുത്തുന്നതിനായിരിക്കണം ആദ്യം ഊന്നൽ നൽകേണ്ടത്. വിദ്യാർത്ഥിക്കുവേണ്ട ഏറ്റവും പരമപ്രധാനമായ ഗുണം ഏകാഗ്രതയാണ്. ഏകാഗ്രതയെപ്പറ്റി ഗീതയിൽ പരാമർശമുണ്ട്. ഈ ഏകാഗ്രതയെ ശ്രദ്ധയെന്നും വിളിക്കാം. ശ്രദ്ധയുള്ളവനു ജ്ഞാനം ലഭിക്കുന്നു. ഏകാഗ്രത, ശ്രദ്ധ തുടങ്ങിയവ മനുഷ്യജീവിതത്തിന്റെ വിജയത്തിന് അനിവാര്യമാണ്. നമ്മുടെ കുട്ടികൾക്കും മുതിർന്നവർക്കും ഇന്ന് ഇല്ലാത്ത ഒരു ഗുണം ഇതാണ്. ഒരു കാര്യത്തിൽമാത്രം ഊന്നിയ മനസ്സിന്റെ സ്വഭാവത്തിനെയാണ് ഏകാഗ്രതയെന്നു വിളിക്കുന്നത്. നമ്മുടെ പ്രാചീനഗുരുകുലങ്ങളും വിദ്യാഭ്യാസരീതിയും ഈ സ്വഭാവ ഗുണത്തിനായിരുന്നു പ്രാധാന്യം നല്കിയിരുന്നത്. ഗുരുകുലങ്ങൾ വീടുകളിൽനിന്നും ജനപദങ്ങളിൽനിന്നും അകന്നു വനങ്ങളിൽ പ്രവർ ത്തിച്ചിരുന്നതിന്റെ ലക്ഷ്യം ഇതായിരുന്നു. വീട്ടിൽനിന്നുമുള്ള വിഷയ ങ്ങളൊന്നും തന്മൂലം വിദ്യാത്ഥികളുടെ ഏകാഗ്രതയെ അലട്ടിയിരുന്നില്ല. വീട്ടിൽനിന്നും നാട്ടിൽനിന്നും അകന്ന് ഏകാന്തമായ ഒരു സ്ഥലത്ത് സമ്മേളിച്ച് വിദ്യാഭ്യാസം നടത്തിയിരുന്നവരാണ് നമ്മുടെ പൂർവ്വികർ.
അച്ചടക്കം അഥവാ മനസ്സിന്റെ അടക്കം വ്യക്തികളിൽ ഊട്ടിഉറപ്പി ക്കുന്നതിന് അന്നത്തെ വിദ്യാഭ്യാസരീതിക്കു കഴിഞ്ഞിരുന്നു. കുട്ടിക ളിൽ സമത്വബോധം വളർത്താൻ വിദ്യാഭ്യാസകാലത്തോളം യുക്തമായ മറ്റൊരു അവസരവുമില്ല. കൂടെ പഠിപ്പിക്കുന്നവർ എല്ലാം തന്നെപ്പോലെ സമന്മാരാണെന്ന ധാരണ വളർത്തുവാൻ അക്കാലത്തെ വിദ്യാഭ്യാസ ത്തിനു കഴിഞ്ഞു. ഗുരുവിനും ശിഷ്യന്മാരോട് വലുപ്പച്ചെറുപ്പഭേദം ഉണ്ടായിരുന്നില്ല. രാജകുമാരനായ ശ്രീകൃഷ്ണനെയും സാധുവായ കുചേലനെയും ചുള്ളി ശേഖരിക്കാൻ വനത്തിൽ അയച്ചത് ആ നിഷ്പ ക്ഷതയുടെ തെളിവായിരുന്നു. പിന്നീട് വിയർത്തൊലിച്ചു വിവശനായി തന്നെ തേടിവന്ന കൂട്ടുകാരനെ സിംഹാസനത്തിൽ പിടിച്ചിരുത്താൻ കൃഷ്ണനെ പ്രേരിപ്പിച്ചതും വിദ്യാഭ്യാസത്തിലൂടെ ലഭിച്ച സമത്വബോധം തന്നെയാണ്. വികാരങ്ങളെ അടക്കി വിവേകപൂർവ്വമായ ചിന്തയെയുണർ ത്താൻ കഴിയുന്ന തരത്തിലായിരിക്കണം വിദ്യാഭ്യാസം. ദുശ്ശീലങ്ങളെ തളർത്തുകയും നല്ല ശീലങ്ങളെ വളർത്തുകയും ചെയ്യണം.
മനുഷ്യമനസ്സിലെ ഉത്തമാംശങ്ങളുടെ പ്രകാശനമാണ് കല. തീവ്ര മായ മനുഷ്യത്വത്തിന്റെ പ്രതീകമാണ് കലാകാരൻ. മാനുഷിക വികാരങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും പ്രകാശിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിനു സാധിക്കണം. കലോത്സവങ്ങൾ ഈ ലക്ഷ്യം കൈവരിക്കുന്നതരത്തി ലായിരിക്കണം. അനാവശ്യമായ മത്സരങ്ങളും തിലകപ്പട്ടങ്ങളും ആസുര മായ വ്യഗ്രതകളിലേക്കു നയിക്കുന്നു.
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് എന്ന ചൊല്ല് പ്രസക്തമാണ്. കരുത്തുള്ള യുവശ്ശക്തിയാണ് വിദ്യാർത്ഥി സമൂഹം. ആ കരുത്ത് ക്രിയാത്മകമായി വിനിയോഗിക്കണം. അവിടെയാണ് കായികമത്സരങ്ങളുടെ പ്രസക്തി. വിദ്യഭ്യാസത്തിലൂടെ ലഭിക്കേണ്ട താണ് ഈവിധമുള്ള നാനാമുഖമായ ശേഷിവികസനം.
എഴുത്ത്, വായന എന്നിവയിലൂടെ നല്ല ശീലങ്ങൾ രൂപപ്പെടുത്തുവാൻ കഴിയും. ഒരു കുഞ്ഞ് ജനിക്കുന്നു. സാഹചര്യങ്ങൾ അവന്റെ വളർച്ചയെ നിർണ്ണയിക്കുന്നു. നല്ലതു കണ്ടും പഠിച്ചും ശീലിച്ചും അവൻ മഹാനാ യിത്തീർന്നെന്നു വരാം. മറിച്ചെങ്കിൽ സമൂഹത്തിനു ഭാരമായിമാറും. നല്ലതു പഠിപ്പിക്കുക, പഠിക്കുക എന്നതാണ് അപ്പോൾ സമൂഹത്തിനു ഗുണകരമായിട്ടുള്ളത്. ഈ ദർശനം വിദ്യാർത്ഥികളുടെ സ്വഭാവരൂപീ കരണത്തിൽ വിദ്യാഭ്യാസത്തിനു നിർവ്വഹിക്കാനുള്ള നല്ല പങ്കിനെ സൂചി പ്പിക്കുന്നു.
കാട്ടാളനെ കവിയാക്കിമാറ്റിയത് അറിവിന്റെ നാമാക്ഷരങ്ങളാണ്. ഒരാളുടെ അനുസ്യൂതമായ ബൗദ്ധികവളർച്ചയ്ക്കും സമഗ്രമായ വ്യക്തി വികാസത്തിനും സഹായിക്കുന്ന സുപ്രധാന ഘടകമാണ് വിദ്യാഭ്യാസം. "വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന തത്ത്വം നാം മറന്നാൽ വിക ലമായ സമൂഹവും ഭാവിയുമായിരിക്കും രാഷ്ട്രത്തിനുണ്ടാവുക.
വികാരങ്ങൾ, അഭിരുചികൾ, വിചാരങ്ങൾ, ലക്ഷ്യങ്ങൾ, താത് പര്യങ്ങൾ എന്നിവ നല്ല രീതിയിൽ വളർത്തുവാനും അവയെ തനിക്കും നാടിനുംവേണ്ടി പരമാവധി ഉപയോഗപ്പെടുത്തുന്നതിനും പ്രേരിപ്പിക്കുന്ന ഘടകമാണ് നല്ല വ്യക്തിത്വം. വിദ്യാഭ്യാസം ഇതിലേക്കുള്ള ചാലകമാണ്. വിദ്യാഭ്യാസം ഈ മഹത്തായ ലക്ഷ്യത്തിൽ കണ്ണുവയ്ക്കണം. ഉറച്ച കാൽ വയസ്പോടെ താനും സമൂഹവും രാഷ്ട്രവും നേരിടുന്ന ഏതു വെല്ലുവിളിയെയും അന്തസ്സായി നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്ത രാക്കിയാൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാക്ഷാത്കൃതമായെന്നു പറയാം .
പക്ഷികൾ അവയുടെ കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നു. ഇര തേടാൻ പഠിപ്പിക്കുന്നു. ശത്രുക്കളിൽനിന്നും രക്ഷനേടാൻ ശീലിപ്പി ക്കുന്നു. ചുരുക്കത്തിൽ ജീവിക്കാൻ പഠിപ്പിക്കുന്നു. ഇത്രയും പോരല്ലോ ചിന്തിക്കുന്ന മനുഷ്യന്. കോപം, മത്സരം, കാമം, പ്രണയം, അസൂയ, അക്രമം ഇവയൊക്കെ ജീവനുള്ളവയ്ക്കെല്ലാം ജന്മസഹജമാണ്. അതു പഠിപ്പിക്കാൻ ഒരു പാഠപുസ്തകത്തിന്റെയും ക്ലാസ്സ്മുറിയുടെയും ആവ ശ്യമില്ല. എന്നാൽ ഈ വികാരങ്ങളെ അടക്കി വിവേകമതികളാകാൻ വിദ്യാഭ്യാസംകൊണ്ട് സാധിക്കുകയുള്ളൂ. മനുഷ്യനൊഴിച്ചുള്ള ജീവി കൾക്കൊന്നും വിദ്യാഭ്യാസംകൊണ്ടുള്ള സംസ്കരണം ആവശ്യമില്ല. എന്നാൽ മനുഷ്യന് ഈ വകകൊണ്ട സംസ്കാരസമ്പന്നവും വിവേക പൂർണ്ണവുമായ ജീവിതം ലഭിക്കൂ. വിദ്യാഭ്യാസത്തിൽ സ്വഭാവരൂപീ കരണത്തിനുള്ള സ്ഥാനം ഇതുകൊണ്ട് ഊഹിക്കാവുന്നതേയുള്ളൂ.
COMMENTS