Vayojana Paripalanam Essay in Malayalam : In this article, we are providing വയോജന പരിപാലനം ഉപന്യാസം for students. Scroll down to read Malayalam Essay on Elderly Care. ഒരുകാലത്ത് കുടുംബത്തിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന വർ പ്രായംചെല്ലുമ്പോൾ പരാശയത്തോടെ ജീവിക്കുന്നത് സ്വാഭാവിക മാണ്. അപ്രകാരമുള്ള കാലം മുഴുവൻ ജോലിചെയ്ത് വാർദ്ധക്യത്തിൽ പലവിധ രോഗങ്ങളുമായി കഴിയുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. വൃദ്ധ ജനസംരക്ഷണം നമ്മുടെ കുടുംബജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ വൃദ്ധജനങ്ങളെ വേണ്ടപോലെ സംരക്ഷിക്കുവാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. സംരക്ഷിക്കാനാളി ല്ലാതെ ജീവിതം നരകതുല്യമായി കാണുന്നവരും കുറവല്ല.
Vayojana Paripalanam Essay in Malayalam : In this article, we are providing വയോജന പരിപാലനം ഉപന്യാസം for students. Scroll down to read Malayalam Essay on Elderly Care.
വയോജന പരിപാലനം ഉപന്യാസം Vayojana Paripalanam Essay in Malayalam
ഒരുകാലത്ത് കുടുംബത്തിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന വർ പ്രായംചെല്ലുമ്പോൾ പരാശയത്തോടെ ജീവിക്കുന്നത് സ്വാഭാവിക മാണ്. അപ്രകാരമുള്ള കാലം മുഴുവൻ ജോലിചെയ്ത് വാർദ്ധക്യത്തിൽ പലവിധ രോഗങ്ങളുമായി കഴിയുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. വൃദ്ധ ജനസംരക്ഷണം നമ്മുടെ കുടുംബജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ വൃദ്ധജനങ്ങളെ വേണ്ടപോലെ സംരക്ഷിക്കുവാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. സംരക്ഷിക്കാനാളി ല്ലാതെ ജീവിതം നരകതുല്യമായി കാണുന്നവരും കുറവല്ല.
അച്ഛനമ്മമാർ അവരുടെ കുട്ടികളെ അദ്ധ്വാനിച്ച് സംരക്ഷിക്കുന്നു. മക്കൾ പ്രായമെത്തുമ്പോൾ അവർക്ക് വിവാഹവും വീടുമെല്ലാം നൽകുന്നു. മക്കൾ വളരുകയും മാതാപിതാക്കൾ തളരുകയും ചെയ്യു മ്പോൾ കുടുംബബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുക പതിവാ ണ്. മാതാപിതാക്കൾ മക്കളെ പരിപാലിക്കുന്നതുപോലെ മക്കൾ പ്രായ മാകുമ്പോൾ മാതാപിതാക്കളേയും പരിപാലിക്കേണ്ടതാണ്. ഈ പരസ രാശിതത്വമാണ് നമ്മുടെ കുടുംബബന്ധത്തിന്റെ ആണിക്കല്ല്.
വാർദ്ധക്യത്തിൽ തങ്ങൾക്കൊരു തുണയാകുമല്ലോ എന്നുകരുതി അച്ഛനമ്മമാർ സകലസുഖസൗകര്യങ്ങളുമുപേക്ഷിച്ച് മക്കൾക്കുവേണ്ടി ജീവിക്കുന്നു. എന്നാൽ മക്കളാകട്ടെ സ്വന്തമായി ജീവിക്കാറാകുമ്പോൾ തൻകാര്യം നോക്കി പോവുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടിൽ വൃദ്ധ ജനങ്ങളുടെ എണ്ണം പണ്ടത്തേക്കാളും വളരെയധികം കൂടുതലാണ്. ഇവരിൽ പകുതിയിലധികം പേരും അവശരും ആരോഗ്യപ്രശ്നമുള്ളവ രുമാണ്. നല്ലൊരു ശതമാനത്തിനും സ്വന്തമായ വരുമാനങ്ങളൊന്നുമില്ല.
വൃദ്ധജനങ്ങൾ നിരാലംബരാകുന്നതിന് പലകാരണങ്ങളും പറയു വാനുണ്ട്. മക്കളില്ലാത്തവർ, ജോലിക്കുവേണ്ടി മക്കൾ വിദൂരസ്ഥലങ്ങ ളിലുള്ളവർ, മക്കളുണ്ടായിട്ടും സംരക്ഷിക്കപ്പെടാത്തവർ, പണമോ സമ്പത്തോ ഇല്ലാത്തവർ എന്നിങ്ങനെ പലവിഭാഗമായി ഇവരെ തരംതി രിക്കാം. കേറിക്കിടക്കാനൊരു സ്ഥലമില്ലാതെ കടത്തിണ്ണകളിൽ അഭയം തേടുന്നവരും കഴിയാനൊരു മാർഗ്ഗമില്ലാതെ അന്യരുടെ മുന്നിൽ കൈനീട്ടു ന്നവരും വൃദ്ധജനങ്ങളുടെ ഇടയിലുണ്ട്. സംസ്കാര സമ്പന്നരെന്നഭിമാനി ക്കുന്ന നമുക്കൊരിക്കലും അഭിമാനമല്ല വൃദ്ധജനങ്ങളുടെ ഇന്നത്തെ സ്ഥിതി.
ഏറ്റവുംകൂടുതൽ പരിചരണം ലഭിക്കേണ്ടത് വാർദ്ധക്യകാലത്താണ്. ശരിയായ ഭക്ഷണം, വസ്ത്രം, താമസസൗകര്യം, ചികിൽസാ സൗകര്യം എന്നിവയെല്ലാം ഇക്കാലത്തുണ്ടാകേണ്ടതാണ്. സാമ്പത്തികമായികഴിവു ള്ളവർപോലും ഇത്തരം സേവനങ്ങളൊന്നും പ്രായമായവർക്ക് ചെയ്യാൻ തയ്യാറായെന്നുവരില്ല. ദുഃഖകരമായ ഈ സ്ഥിതിവിശേഷം ഒഴിവാക്കേ ണ്ടതാണ്. പരാശയത്തിനാളില്ലാതെ നരകിക്കുന്ന വൃദ്ധജനങ്ങളെ സംര ക്ഷിക്കുന്നതിനുവേണ്ടി വൃദ്ധസദനങ്ങൾ നമ്മുടെ നാട്ടിൽ പലേടത്തു മുണ്ട്. ഒരുപരിധിവരെ ഇതാശ്വാസകരമാണ്. എന്നാൽ കടുത്ത സാമ്പ ത്തിക പ്രതിസന്ധിമൂലം ഇത്തരം പല സ്ഥാപനങ്ങൾക്കും വൃദ്ധന്മാരുടെ എണ്ണത്തിലും ശുശ്രൂഷയിലും നിയന്ത്രണം ഏർപ്പെടുത്തേണ്ടതായി വരും. വൃദ്ധന്മാരുടെ അവശതകൾ മനസിലാക്കി നമ്മുടെ രാജ്യത്ത് പല പെൻഷൻ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
മുതിർന്ന പൗരന്മാർക്ക് യാത്രാബസുകളിൽ പ്രത്യേകം സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. വൃദ്ധരെ ചികിത്സിക്കുന്നതിനുവേണ്ടി സർക്കാരാശുപതി കളിലും പ്രത്യേകപരിഗണന നൽകുന്നുണ്ട്. പലസംഘടനകളും വിശേ ഷാവസരത്തോടനുബന്ധിച്ച് വൃദ്ധസദനങ്ങളിൽ വസ്ത്രവും ഭക്ഷണവും വിതരണംചെയ്യുന്നുണ്ട്. നിരാലംബരായ വൃദ്ധജനങ്ങളെ കണ്ടെത്തി സംര ക്ഷണകേന്ദ്രത്തിലാക്കുന്നതിന് സന്നദ്ധസംഘടനകളുമുണ്ട്. ഇവയെല്ലാം വൃദ്ധജനങ്ങൾക്ക് ആശ്വാസകരമായ കാര്യങ്ങളാണ്.
വൃദ്ധജനങ്ങളുടെ ആഗ്രഹം വയസുകാലത്ത് അവരവരുടെ വീടു കളിൽ ബന്ധുക്കളെയെല്ലാം കണ്ട് കാലം കഴിച്ചു കൂട്ടണമെന്നാണ്. പക്ഷേ ഇതിനു സാദ്ധ്യമാകു ന്ന വ രുടെ എണ്ണം വളരെ കുറവാണ്. ഏതൊരു വ്യക്തിയുടേയും അന്ത്യാഭിലാഷം സാധിച്ചുകൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ഓരോരുത്തരും അവരവരുടെ വൃദ്ധ ജനങ്ങളെ നന്നായി സംരക്ഷിച്ചാൽ ഒരുപരിധിവരെ വൃദ്ധർ നേരിടുന്ന പ്രശ്ന ങ്ങൾക്കു പരിഹാരമാകും. വയോജന വിദ്യാഭ്യാസം പോലെ തന്നെ വയോജനസംരക്ഷണവും നാമോരോരുത്തരുടേയും കടമയാണെന്ന ബോധം നമുക്കുണ്ടാവണം. നിരാലംബരായവരെ സഹായിക്കാനുള്ള സൻമനസ്സും ഉണ്ടായിരിക്കണം. നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനു പകരം ഒരു വൃദ്ധജനത്തെ സംരക്ഷിക്കുന്നതാണ് പുണ്യം.
Read also :
Read also :
COMMENTS