Importance of Sports in Education Essay in Malayalam : In this article, we are providing കായിക വിദ്യാഭ്യാസം ഉപന്യാസം for students. Kayika Vidyabhyasam Essay in Malayalam: വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമു ള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. കായികവിനോദങ്ങൾ മനസ്സിനും ശരീരത്തിനും ശക്തിപകരുന്നു. വ്യക്തിത്വവികസനത്തിനും, സംസ്കാരസമ്പന്നതയ്ക്കും അത് സഹാ യകമാകുന്നു. ബുദ്ധിക്ക് ഉണർവേകി കാര്യക്ഷമമായ പഠനത്തിനും കായികവിനോദങ്ങൾ സഹായിക്കുന്നു.
Importance of Sports in Education Essay in Malayalam : In this article, we are providing കായിക വിദ്യാഭ്യാസം ഉപന്യാസം for students. Kayika Vidyabhyasam Essay in Malayalam.
Malayalam Essay on "Importance of Sports in Education", "Kayika Vidyabhyasam", "കായിക വിദ്യാഭ്യാസം ഉപന്യാസം"
വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമു ള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.
കായികവിനോദങ്ങൾ മനസ്സിനും ശരീരത്തിനും ശക്തിപകരുന്നു. വ്യക്തിത്വവികസനത്തിനും, സംസ്കാരസമ്പന്നതയ്ക്കും അത് സഹാ യകമാകുന്നു. ബുദ്ധിക്ക് ഉണർവേകി കാര്യക്ഷമമായ പഠനത്തിനും കായികവിനോദങ്ങൾ സഹായിക്കുന്നു. വളർന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ശരീരഘടനകൾ സമ്പുഷ്ടമാക്കുന്നതിന് കായിക വിനോദങ്ങൾ ഒരത്യാവശ്യ ഘടകം തന്നെ. കായികവിനോദങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിയെ ചൈതന്യപൂർണ്ണവും പരിപക്വവുമാ ക്കുന്നു.
ധീരമായ മനസ്സും, ഉരുക്കിന്റെ പേശികളുമുള്ള യുവാക്കളെയാണ് ഭാവിഭാരതത്തിനാവശ്യമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ക്ഷേത്രാങ്കണത്തിനൊപ്പം, ഫുട്ബോൾ കോർട്ടുകളും വേണമെന്ന അദ്ദേ ഹത്തിന്റെ നിർദ്ദേശം കായികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. കുട്ടികളിൽ മെച്ചപ്പെട്ട സാമൂഹികബോധം, അച്ചടക്കം, മാത്സര്യബുദ്ധി, ആത്മവിശ്വാസം ഇവ രൂപീകരിക്കാനും, നല്ല വ്യക്തി ത്വത്തിന് ഉടമയാകാനും കായികവിദ്യാഭ്യാസം സഹായകമാകുന്നു.
രാഷ്ട്രപുരോഗതിയിൽ മനുഷ്യവിഭവശേഷി, വിലതീരാത്ത സമ്പ ത്താണ്. കായികശേഷിഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്ന ഏക ജീവി മനുഷ്യനാണ്. ബുദ്ധിയുടെ പിൻബലത്തോടെ തന്റെ കായിക ശേഷി നിർവഹിക്കുമ്പോൾ മണ്ണിൽ സ്വർഗ്ഗം രചിക്കാൻ മനുഷ്യനുകഴി യുന്നു. ഭാവിജീവിതത്തിൽ വിദ്യാർത്ഥികൾ വിഭവശേഷിയുള്ള സമ്പ ത്തായി മാറുവാൻ കായികവിദ്യാഭ്യാസം ഉപകരിക്കുന്നു.
വിദ്യാർത്ഥികളിലെ നൈപുണ്യങ്ങളും വൈദഗ്ദ്ധ്യങ്ങളും പരമാവധി വികസിപ്പിക്കുവാൻ കായികവിദ്യാഭ്യാസംകൊണ്ട് കഴിയുന്നു. അച്ചട ക്കവും സാമൂഹ്യസ്നേഹവും ഒത്തുചേർന്ന ഒരു കായികതാരം രാജ്യ ത്തിന് വലിയ മുതൽക്കൂട്ടായിരിക്കും.
ഇന്ന് കായികതാരങ്ങൾക്ക് എല്ലാരംഗത്തും പ്രാധാന്യം കൊടുത്തു വരികയാണ്. സ്കൂൾതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായി രിക്കും ഭാവിയിൽ ലോകകായികരംഗത്തേയ്ക്കുയരുന്നത്. പി.ടി. ഉഷ, ഷൈനി വിൽസൻ തുടങ്ങിയവർ ഇതിനുദാഹരണമാണ്.
കായികതാരങ്ങളെ ആ രംഗത്ത് പിടിച്ചുനിർത്തുവാനായി സർക്കാർ സർവ്വീസുകളിലും, സ്വകാര്യ ഏജൻസികളുടെ പ്രോജക്ടുകളിലും കായിക താരങ്ങൾക്ക് പ്രത്യേക സീറ്റ് അനുവദിച്ചിട്ടുണ്ട്. ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ സിവിൽ സർവ്വീസ് പരീക്ഷകളിൽ ശാരീരികക്ഷമതകൂടി കണ ക്കാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കായിക താരങ്ങൾക്ക്
കോളർഷിപ്പുകളും മറ്റ് പഠനസൗകര്യങ്ങളും നൽകുന്നു. ഉന്നതപഠന ത്തിനും, ഉദ്യോഗരംഗത്തും, കായികവിനോദങ്ങളിൽ മുന്നിട്ടുനിൽക്കു ന്നവർക്കാണ് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. അതായത് പഠനത്തിൽ കുറച്ച് പിന്നിലായാലും കായികരംഗത്ത് തകർച്ചയുണ്ടാകില്ല. അതു കൊണ്ട് കായികരംഗത്തേക്കുവരാൻ കൂടുതൽ വിദ്യാർത്ഥികൾ തയ്യാ റാകണം.
നിരന്തരമായ പഠനത്തിനിടയിൽ കുട്ടികൾക്ക് വിശ്രമിക്കാൻ കിട്ടുന്ന അവസരങ്ങൾ കായികപരിശീലനത്തിനായി മാറ്റിവയ്ക്കാം . കൂടാതെ പഠനസമയത്തിനുമുൻപും പിൻപും കായികപരിശീലനം നടത്താ വുന്നതാണ്. ആരോഗ്യത്തോടൊപ്പം മത്സരബുദ്ധിവളർത്താനും മാനസി കോല്ലാസം ലഭിക്കാനും വിദ്യാർത്ഥികളുടെ കായികപരിശീലനം പ്രയോ ജനപ്പെടുന്നു.
good
ReplyDelete