Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. രാജ്യങ്ങൾ തമ്മിലായാലും ജനങ്ങൾ തമ്മിലായാലും യുദ്ധം ചെയ്യു ന്നത് നന്നല്ല. ഏകാധിപത്യമനോഭാവമാണ് യുദ്ധമുണ്ടാക്കുന്നത്. യുദ്ധം കൊണ്ട് യാതൊരു ശാശ്വതനേട്ടവുമുണ്ടാക്കാൻ ആർക്കും കഴിയുകയില്ല. യുദ്ധഭീഷണിയുള്ളസ്ഥലത്ത് ജനങ്ങൾക്ക് സൈ്വരമായി ജീവി ക്കാൻ കഴിയുകയില്ല. യുദ്ധം നടക്കുമ്പോൾ രാജ്യത്ത് വിലക്കയറ്റവും ക്ഷാമവുമുണ്ടാകും. യുദ്ധത്തിനുശേഷം പട്ടിണിയും രോഗവും നേരിടേ ണ്ടതായിട്ടുവരും. യുദ്ധം വരുത്തിവച്ചകെടുതികളിൽനിന്ന് പലരാജ്യങ്ങളും ഇപ്പോഴും മുക്തിനേടിയിട്ടില്ല.
Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war.
യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam
രാജ്യങ്ങൾ തമ്മിലായാലും ജനങ്ങൾ തമ്മിലായാലും യുദ്ധം ചെയ്യു ന്നത് നന്നല്ല. ഏകാധിപത്യമനോഭാവമാണ് യുദ്ധമുണ്ടാക്കുന്നത്. യുദ്ധം കൊണ്ട് യാതൊരു ശാശ്വതനേട്ടവുമുണ്ടാക്കാൻ ആർക്കും കഴിയുകയില്ല.
ഓരോവർഷവും പ്രതിരോധത്തിനുവേണ്ടി കോടിക്കണക്കിനു രൂപ യാണ് രാജ്യംചെലവിടുന്നത്. ആ തുകയുണ്ടെങ്കിൽ രാജ്യത്തെ പട്ടിണി യകറ്റാനും മറ്റ് വികസനപ്രവർത്തനങ്ങൾ നടത്താനും സാധിക്കും. യുദ്ധ മുണ്ടാക്കുന്ന നാശങ്ങൾകൊണ്ട് രാജ്യത്തിന്റെ സമ്പദ്ഘടന താറുമാ റാകും.
യുദ്ധഭീഷണിയുള്ളസ്ഥലത്ത് ജനങ്ങൾക്ക് സൈ്വരമായി ജീവി ക്കാൻ കഴിയുകയില്ല. യുദ്ധം നടക്കുമ്പോൾ രാജ്യത്ത് വിലക്കയറ്റവും ക്ഷാമവുമുണ്ടാകും. യുദ്ധത്തിനുശേഷം പട്ടിണിയും രോഗവും നേരിടേ ണ്ടതായിട്ടുവരും. യുദ്ധം വരുത്തിവച്ചകെടുതികളിൽനിന്ന് പലരാജ്യങ്ങളും ഇപ്പോഴും മുക്തിനേടിയിട്ടില്ല.
ഒരുയുദ്ധമുണ്ടായാൽ ധാരാളമാളുകൾ മരിക്കാനിടയാകും. കുറെ യധികംപേർക്ക് അംഗഭംഗം നേരിടും. മറ്റുചിലർ നിത്യരോഗികളായി ത്തീരും. ഈ നഷ്ടങ്ങളെല്ലാം നികത്തുക എളുപ്പമായിരിക്കുകയില്ല. അണ്വായുധങ്ങളുടെ ഉപയോഗംകൊണ്ടുണ്ടാകുന്ന ദുരന്തഫലങ്ങൾ തല മുറകളോളം നീണ്ടുനിൽക്കും. ആരോഗ്യമുള്ള ഒരുജനതയെ സൃഷ്ടി ച്ചെടുക്കാൻ യുദ്ധത്തിലേർപ്പെടുന്ന രാജ്യത്തിന് കഴിയുകയില്ല.
വ്യക്തികൾ തമ്മിലും സംഘടനകൾ തമ്മിലും ചെറുതും വലുതു മായ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. അതിന്റെ പരിണതഫലങ്ങളും യുദ്ധ ത്തിന്റേതിൽനിന്നു വ്യത്യസ്തമല്ല. ലോകത്ത് സമാധാനം പുലരുവാനാണ് നാം ശ്രമിക്കേണ്ടത്. എല്ലാ രാജ്യങ്ങളും ജനങ്ങളും ആത്മാർത്ഥമായി വിചാരിച്ചാൽ യുദ്ധങ്ങളില്ലാത്ത സൗഹാർദ്ദമായ ഒരു പുതുലോകം സൃഷ്ടിക്കാൻ കഴിയും.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
Delete