Essay on Panchayati Raj in Malayalam : In this article, we are providing പഞ്ചായത്ത് രാജ് ഉപന്യാസം for students. Scroll down to read Malayalam Essay on Panchayati Raj System : 1959-ൽ രാജസ്ഥാനിലെ നാഗൂരിലാണ് പഞ്ചായത്താജ് സംവി ധാനം നിലവിൽ വന്നത്. ഗ്രാമസ്വരാജ് എന്ന ആശയമായിരുന്നു ഗാന്ധി ജിക്കുണ്ടായിരുന്നത്. ഇന്ത്യയിലെ ഓരോഗ്രാമവും ജനാധിപത്യരീതി യിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു ഭരണസമിതിയുടെ കീഴിലാക്കു കയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇന്ത്യയിലെ ത്രിതലതദ്ദേശ ഭരണ സം വിധാ ന ത്തിന് പഞ്ചായത്ത് രാജ് എന്ന പേരു നൽകിയത് ജവഹർലാൽ നെഹ്റുവായിരുന്നു. ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചാ യത്ത് രാജിന് ഭരണഘടനാപരമായ പിൻബലം ലഭിച്ചില്ല.
Essay on Panchayati Raj in Malayalam : In this article, we are providing പഞ്ചായത്ത് രാജ് ഉപന്യാസം for students. Scroll down to read Malayalam Essay on Panchayati Raj System.
പഞ്ചായത്ത് രാജ് ഉപന്യാസം Essay on Panchayati Raj in Malayalam
ഇന്ത്യയുടെ ആത്മാവുകുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നും അവയുടെ പുരോഗതിയാണ് ഇന്ത്യയുടെ പുരോഗതിയെന്നും മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്ക്കരണത്തി നുള്ള ഒരു സംരംഭമാണ് പഞ്ചായത്തുരാജ്.
1959-ൽ രാജസ്ഥാനിലെ നാഗൂരിലാണ് പഞ്ചായത്താജ് സംവി ധാനം നിലവിൽ വന്നത്. ഗ്രാമസ്വരാജ് എന്ന ആശയമായിരുന്നു ഗാന്ധി ജിക്കുണ്ടായിരുന്നത്. ഇന്ത്യയിലെ ഓരോഗ്രാമവും ജനാധിപത്യരീതി യിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു ഭരണസമിതിയുടെ കീഴിലാക്കു കയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇന്ത്യയിലെ ത്രിതലതദ്ദേശ ഭരണ സം വിധാ ന ത്തിന് പഞ്ചായത്ത് രാജ് എന്ന പേരു നൽകിയത് ജവഹർലാൽ നെഹ്റുവായിരുന്നു. ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചാ യത്ത് രാജിന് ഭരണഘടനാപരമായ പിൻബലം ലഭിച്ചില്ല.
സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാ രന് ഫലപ്രദമായ രീതിയിൽ ലഭിക്കണമെങ്കിൽ താഴെത്തട്ടിലുള്ള ഭരണ ഘടകങ്ങൾക്ക് കൂടുതൽ അധികാരവും ഭരണഘടനാപിൻബലവും ആവശ്യ മാണെന്ന് രാജീവ്ഗാന്ധി മനസ്സിലാക്കി. പക്ഷേ അദ്ദേഹം അവതരിപ്പിച്ച ഭേദഗതികൾ പാസ്സായില്ല. തുടർന്നുവന്ന നരസിംഹറാവു സർക്കാരിന്റെ 1992-ലെ ഭരണകാലത്താണ് ഇതിന് അംഗീകാരം കിട്ടിയത്.
1994-ൽ കേരള പഞ്ചായത്ത് രാജ് നിയമം നടപ്പിൽ വന്നു. ഇതനുസ രിച്ച് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നി ങ്ങനെ ത്രിതല പഞ്ചായത്ത് ഭരണസംവിധാനമാണ് നിലവിൽ വന്നത്. 1995-ൽ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞ ടുപ്പു നടന്നു. അഞ്ചുവർഷമാണ് ഭരണസമിതിയുടെ കാലാവധി.
പഞ്ചായത്ത് രാജ് സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഗ്രാമസഭ കൂടുകയെന്നതാണ്. ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡി ന്റെയും അടിസ്ഥാനത്തിൽ പ്രത്യേകം ഗ്രാമസഭകൾ കൂടുന്നു. വോട്ടവ കാശമുള്ള എല്ലാവർക്കും ഇതിൽ പങ്കെടുത്ത് തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. വാർഡുമെമ്പർ കൺവീനറും പഞ്ചായത്തു പ്രസിഡന്റ് ഗ്രാമസഭയുടെ അദ്ധ്യക്ഷനും ആയിരിക്കും. വാർഡിൽ നട പ്പിലാക്കേണ്ട വിവിധ പദ്ധതികളെപ്പറ്റി തീരുമാനമെടുക്കേണ്ടത് നിയമസഭ കളിലാണ്.
സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന പല വകുപ്പുകളും ത്രിതല പഞ്ചായത്തുകൾക്കു കൈമാറിയിട്ടുണ്ട്. കൃഷി, ജലസേചനം, ചെറുകിട പൊതുമരാമത്തുകൾ, ശുചീകരണം, രോഗപ്രതിരോധം, കുടിവെള്ള വിത രണം, വൈദ്യുതീകരണം തുടങ്ങിയവയുടെ അധികാരങ്ങളെല്ലാം ഈ പഞ്ചായത്തുസമിതികളുടെ അധീനതയിലാണ്.
സ്ത്രീകൾക്കും, പിന്നാക്ക വിഭാഗക്കാർക്കും ഭരണസംവിധാനത്തിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോഅഞ്ചു വർഷം കൂടുമ്പോഴും സംവരണമണ്ഡലം മാറിമാറി നിർണ്ണയിക്കുന്നു. തന്മൂലം കൂടുതൽ ആളു കൾക്ക് ഭരണരംഗത്ത് എത്തുവാൻ കഴിയുന്നു. തദ്ദേശഭരണസ്ഥാപനങ്ങ ളുടെയും അതിലെ ഉദ്യോഗസ്ഥന്മാരുടെയും അഴിമതിയോ, ദുർഭരണമോ സംബന്ധിച്ചുള്ള ആരോപണങ്ങളേക്കുറിച്ചന്വേഷിക്കാൻ സംസ്ഥാനതല ത്തിൽ ഒരു ഓംബുഡ്സ്മാൻ രൂപവത്ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.
Read also :
Read also :
COMMENTS