White Revolution Information in Malayalam Language: In this article, we are providing ധവള വിപ്ലവം ഇന്ത്യയില് for students and teachers. Learn about The White revolution meaning in Malayalam Language. ധവള വിപ്ലവത്തിന്റെ പിതാവ് ഒരു ഡോ. വി. കുര്യനാണ്. This is also known as Operation Flood.
White Revolution Information in Malayalam Language: In this article, we are providing ധവള വിപ്ലവം ഇന്ത്യയില് for students and teachers. Learn about The White revolution meaning in Malayalam Language. ധവള വിപ്ലവത്തിന്റെ പിതാവ് ഒരു ഡോ. വി. കുര്യനാണ്. This is also known as Operation Flood.
ധവള വിപ്ലവം ഇന്ത്യയില് White Revolution Information in Malayalam
മന്ദീഭവിച്ചുകിടന്നിരുന്ന കേരളത്തിലെ ക്ഷീരോ ല്പാദനം മെച്ചപ്പെ ടുത്തുന്നതിനുവേണ്ടി ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് ധവളവിപ്ലവം. ഗുജറാത്തിലെ ആനന്ദിന്റെ ഡയറക്ടറായിരുന്ന ഡോ. വി. കുര്യനാണ് ഇതിന്റെ ഉപജ്ഞാതാവ്.
കേരളത്തിൽ അസംഖ്യം ആളുകൾ കാലിവളർത്തലിൽ ഏർപ്പെ ട്ടിരുന്നു. എന്നാൽ ഉല്പാദനം തീരെ കുറവായിരുന്നതിനാൽ കാലി വളർത്തൽ ലാഭകരമായിരുന്നില്ല. ഉല്പാദിപ്പിക്കുന്ന ക്ഷീരോല്പന്നങ്ങൾ വിറ്റഴിക്കുന്നതിന് യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. വീടുകളിലും ചായക്കടകളിലും കയറിയിറങ്ങി പാൽ വില്പന നടത്തിയിരുന്നവർക്ക് യഥാസമയം അതിന്റെ വിലയും കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിൽ പലരും കാലിവളർത്തലിൽനിന്നു പിന്തിരിഞ്ഞു. ഇത് കുടിൽ വ്യവസായ മായിരുന്ന ക്ഷീരോല്പാദനത്തെ സാരമായി ബാധിച്ചു.
നാടൻ കന്നുകാലികൾക്ക് തീറ്റച്ചെലവ് ഏറുകയും പാലുല്പാദനം കുറയുകയുമാണ് അന്നുണ്ടായിരുന്ന സ്ഥിതി. ഇതിനു പരിഹാരമുണ്ടാ ക്കാനായി സങ്കരവർഗ്ഗം കന്നുകാലികളെ സൃഷ്ടിയ്ക്കുവാൻ ആരംഭിച്ചു. ജേഴ്സി, സിന്ധി തുടങ്ങിയ വിദേശജനുസ്സുകൾ നാട്ടിൽ പ്രചരിച്ചു. വിദേശ കാളകളെകൊണ്ടുവന്ന് കൃത്രിമബീജസങ്കലനകേന്ദ്രങ്ങൾ ആരംഭിച്ചു. ഇതിനുവേണ്ടി മാട്ടുപ്പെട്ടി, ധോണി എന്നീ കേന്ദ്രങ്ങളിൽ ഫാമുകൾ തുടങ്ങി. പുതിയയിനം കന്നുകുട്ടികൾക്കുവേണ്ടി പ്രത്യേകസംരക്ഷണ പദ്ധതികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സബ്സിഡിയോടുകൂടി നല്ല യിനം കാലിത്തീറ്റ വിതരണംചെയ്തു.
കന്നുകാലികളുടെ തീറ്റക്രമം ശാസ്ത്രീയമായി പുനഃസ്ഥാപിപ്പിച്ചു. പുതിയയിനം പുൽവിത്തുകൾ കൃഷിചെയ്ത് പ്രചരിപ്പിച്ചു. സങ്കരയിനം കന്നുകാലികൾ പ്രചരിച്ചതോടുകൂടി പാലുല്പാദനം വർദ്ധിച്ചു. പാൽ വിറ്റഴിക്കുന്നതിന് നിലവിലുണ്ടായിരുന്ന പഴയസംഘങ്ങൾ പുനഃസംഘ ടിപ്പിച്ചു. ഉല്പാദകർമാത്രം അംഗങ്ങളും ഉല്പാദകർ ഭരണകർത്താക്കളു മായുള്ള ക്ഷീരസംഘങ്ങൾ പഞ്ചായത്തിൽ രണ്ടുവാർഡിന് ഒന്നെന്ന കണക്കിൽ രൂപീകരിച്ചു. പ്രാഥമികസംഘങ്ങൾ ശേഖരിക്കുന്നപാൽ വിറ്റ ഴിക്കുന്നതിന് മേഖലാതലത്തിൽ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനുകൾ രൂപീകരിച്ചു.
പാലിന് കാലാനുസൃതമായി വില വർദ്ധിപ്പിക്കുകയും മിച്ചമുള്ള പാൽ ഉല്പന്നങ്ങളാക്കി സംസ്കരിക്കുകയും ചെയ്തതോടെ ഈ മേഖ ലയിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെട്ടു. കൂടുതൽ ആളുകൾ കാലിവളർത്തലിലേക്ക് തിരിഞ്ഞു. ഒട്ടേറെപ്പേർക്ക് ലാഭകര മായ ഒരു കുടിൽ വ്യവസായമായി അതുമാറ്റുവാൻ കഴിഞ്ഞു.
ആവശ്യം കൂടുതലുള്ളപ്പോൾ പാലുല്പ്പാദനം കുറവും പാലു ല്പാദനം കൂടുതലുള്ളപ്പോൾ വില്പന കുറവും വരുന്ന ഒരു പ്രതിഭാസം ഈ രംഗത്തുണ്ട്. ഇതിനെ നേരിടാനായി മിച്ചമുള്ളപാൽ പാൽപ്പൊടിയാക്കി സൂക്ഷിക്കുകയാണ് പതിവ്. ഇതിനു വലിയ സാമ്പത്തികച്ചെലവുണ്ട്. എല്ലാകാലത്തും പാൽ സുലഭമായി ലഭിക്കത്തക്കവിധം കന്നുകാലി കൾക്ക് ബീജധാരണം നടത്തേണ്ടതാണ്.
കേരളത്തിന്റെ മുഖഛായതന്നെ മാറ്റുന്ന ധവളവിപ്ലവം വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്കൊരു പരിഹാരം കൂടിയാണ്. അനവധി യാളുകൾ പ്രത്യക്ഷമായും പരോക്ഷമായും ഈ തൊഴിലിൽ ഏർപ്പെട്ട് ജീവിക്കുന്നുണ്ട്.
COMMENTS