ESSAY ON SELF EMPLOYMENT IN MALAYALAM LANGUAGE: In this article, we are providing സ്വയം തൊഴിൽ ഉപന്യാസം for students and teachers. SELF EMPLOYMENT ESSAY IN MALAYALAM LANGUAGE. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം നമ്മുടെ നാട്ടിൽ അനുദിനം വർദ്ധിച്ചുവരികയാണ്. ഇവർക്കൊക്കെ ജോലികൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിനു കഴിയുകയുമില്ല. ഈ ഘട്ടത്തിലാണ് സ്വയംതൊഴിലിന് പ്രാധാന്യമേറുന്നത്.
ESSAY ON SELF EMPLOYMENT IN MALAYALAM LANGUAGE: In this article, we are providing സ്വയം തൊഴിൽ ഉപന്യാസം for students and teachers. SELF EMPLOYMENT ESSAY IN MALAYALAM LANGUAGE.
സ്വയം തൊഴിൽ ഉപന്യാസം ESSAY ON SELF EMPLOYMENT IN MALAYALAM LANGUAGE
അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം നമ്മുടെ നാട്ടിൽ അനുദിനം വർദ്ധിച്ചുവരികയാണ്. ഇവർക്കൊക്കെ ജോലികൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിനു കഴിയുകയുമില്ല. ഈ ഘട്ടത്തിലാണ് സ്വയംതൊഴിലിന് പ്രാധാന്യമേറുന്നത്.
ഇന്നത്തെ വിദ്യാഭ്യാസരീതികളിൽ ഭൂരിഭാഗവും തൊഴിലധിഷ്ഠിത മല്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമേഖലയിലാണെങ്കിൽ പോലും പഠി ച്ചിറങ്ങുന്നവർക്കെല്ലാം തൊഴിലുകൊടുക്കുന്നതിന് നമുക്ക് കഴിയുകയില്ല. ഇന്ന തൊഴിൽമാത്രമേ ചെയ്യൂ എന്ന് നിർബന്ധം പിടിക്കുന്ന ചിലരുണ്ട്. അവരും എപ്പോഴെങ്കിലും സ്വയംതൊഴിൽ ചെയ്യേണ്ടതായി വരുമെന്ന താണ് വാസ്തവം.
അനന്തമായ തൊഴിൽ സാധ്യതകളുള്ള ഒരു സംസ്ഥാനമാണ് നമ്മു ടേത്. മാന്യമായ ഏതുജോലിയും ചെയ്യുന്നതിന് ഓരോരുത്തർക്കും അവ കാശമുണ്ട്. തെരഞ്ഞെടുക്കുന്ന ജോലിയിൽ താത്പര്യവും അഭിമാനവും ഉണ്ടാകണം. മറ്റ് സ്ഥലങ്ങളിൽനിന്നും തൊഴിൽ തേടി നമ്മുടെ നാട്ടിലെത്തി ഉപജീവനം നടത്തുന്ന എത്രയോ പേരുണ്ട്. ആക്രിക്കച്ചവടംമുതൽ തുണി വിൽപനവരെയും ഇസ്തിരിയിടൽ മുതൽ മേസ്തിരിപ്പണിവരെയും ചിലർ ചെയ്യുന്നു. കൗതുകവസ്തുക്കളും കളിപ്പാട്ടങ്ങളുമുണ്ടാക്കി ജീവിക്കുന്ന വരും കുറച്ചൊന്നുമല്ല നമ്മുടെ നാട്ടിലുള്ളത്. ഇത്തരക്കാരെ കണ്ടെങ്കിലും കാര്യങ്ങൾ പഠിക്കുവാനുള്ള സഹിഷ്ണുത നമുക്കുണ്ടാകണം.
കാർഷികരംഗത്തും വ്യാവസായികരംഗത്തും സ്വയംതൊഴിൽ വിക സിപ്പിച്ചെടുക്കാവുന്നതാണ്. പരമ്പരാഗത തൊഴിൽമേഖല പുനരുദ്ധരിച്ച് അതിലൂടെ സ്വയംതൊഴിൽ കണ്ടെത്താവുന്നതാണ്. സ്വയംതൊഴിലിനു വേണ്ടി നമ്മുടെ സർക്കാർ പലപദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സ്വയം തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ബാങ്കുകൾ ഉദാ രമായ വായ്പാപദ്ധതികൾ ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ പലരും അതു വേണ്ടതുപോലെ പ്രയോജനപ്പെടുത്താറില്ല.
റെഡിമെയ്ഡ് വസ്ത്ര നിർമ്മാണവും വിൽപനയും, കളിപ്പാട്ട നിർമ്മാണം, കരകൗശലവസ്തുക്കളുണ്ടാക്കൽ, പലഹാരനിർമ്മാണം, കോഴി വളർത്തൽ, കന്നുകാലി വളർത്തൽ എന്നിങ്ങനെ എത്രയോ തൊഴിൽ മേഖലകളാണ് നമ്മുടെ പരിസരത്തുള്ളത്. ഇവയൊക്കെ ഒറ്റക്കോ കൂട്ടായോ ചെയ്യാവുന്നവയാണ്. സ്വയം തൊഴിലിൽ ഏർപ്പെടു ന്നതുകൊണ്ട് പരാശയംകൂടാതെ ജീവിക്കുവാൻ നമുക്കു കഴിയും. വ്യക്തിയുടെ വളർച്ചയോടൊപ്പം സമൂഹത്തിന്റെ പുരോഗതിയും സ്വയം തൊഴിലിലൂടെ നമുക്ക് സാദ്ധ്യമാകുന്നു.
ജോലിയുള്ള പലരും വിശ്രമവേളകളിൽ പല സ്വയം തൊഴിലുകളും ചെയ്യുന്നുണ്ടെന്നുള്ളത് നമുക്ക് അഭിമാനകരമാണ്. തൊഴിൽരഹിതരായ യുവതീയുവാക്കളും കാലികപ്രസക്തി മനസ്സിലാക്കി സ്വയം തൊഴിൽ രംഗത്തേക്ക് കടക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
COMMENTS