Nature Conservation Essay in Malayalam പ്രകൃതി സംരക്ഷണം ഉപന്യാസം Nature Conservation Essay in Malayalam Language: ഇന്ന് സാർവ്വത്രികമായ...
Nature Conservation Essay in Malayalam പ്രകൃതി സംരക്ഷണം ഉപന്യാസം
Nature Conservation Essay in Malayalam Language: ഇന്ന് സാർവ്വത്രികമായി ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണിത്. നമുക്ക് കിട്ടിയ വരദാനമാണ് പ്രകൃതി. സകലജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ നിലകൊള്ളുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്. പക്ഷേ നാം പ്രകൃതിയെ പലവിധത്തിലും ചൂഷണം ചെയ്തുകൊണ്ടിരിക്കുക യാണ്. അതിന്റെ ദുരന്തങ്ങളാണ് ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കു ന്നത്.
ജീവന്റെ നിലനിൽപ്പിന് അവശ്യംവേണ്ടവായു മലിനപ്പെട്ടുകൊണ്ടി രിക്കുകയാണ്. വർദ്ധിച്ചുവരുന്ന വാഹനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ, ഫാക്ടറികൾ മുതലായവയിൽനിന്നുള്ള ദുഷിച്ചവാതകങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ അന്തരീക്ഷത്തിലേക്ക് തുറന്നുവിടുന്നതുകൊണ്ട് നമ്മുടെ ജീവവായുമലിനമാകുന്നു. ഈ സ്ഥിതി തുടർന്നാൽ ശുദ്ധവായു ആവശ്യത്തിനു ലഭിക്കാതെ ജീവജാലങ്ങൾ ചത്തൊടുങ്ങുന്ന സ്ഥിതി വരും. വിഷവാതകങ്ങൾ ശുദ്ധീകരിച്ച് പുറത്തേയ്ക്കു വിടണമെന്നാണ് നിയമം. അത് കർശനമായി പാലിച്ചാൽ നമുക്ക് വായുമലിനീകരണഭീഷ ണിയിൽനിന്നു മുക്തിനേടാം.
Read also : Natural disasters in Kerala Essay in Malayalam
വായുപോലെതന്നെ അത്യന്താപേക്ഷിതമാണ് ജലം. പ്രകൃതിയിൽ അനവധി ജലസ്രോതസ്സുകളുണ്ട്. ഇവയിൽ മിക്കതും ഇന്ന് മലിനീകര ണത്തിന്റെ വക്കിലാണ്. ജനങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടാണ് ജലം മലിനമാകുന്നത്. ഫാക്ടറികളിൽനിന്നും വ്യവസായസ്ഥാപനങ്ങളിൽനിന്നുമുള്ള മലിനജലം നദികളെ മലിനപ്പെ ടുത്തുന്നു. ചത്തജീവികളേയും മറ്റ് മലിനവസ്തുക്കളേയും യാതൊരു ശ്രദ്ധയുമില്ലാതെ ജലാശയങ്ങളിൽ ഒഴുക്കുന്നതുകൊണ്ട് ജലം മലിനമാ കുന്നു. അമിതമായ രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗവും ജലമലിനീകരണത്തിന് കാരണമാവുന്നു. കുടിവെള്ളം കിട്ടാതെ അലയുന്ന അനവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ജലസ്രോതസ്സുകൾ നിലനിർത്തു കയും ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നമുക്കുവേണ്ട ആഹാരപദാർത്ഥങ്ങൾ ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. നെൽപ്പാടങ്ങൾ നികത്തുന്നതും കൃഷിസ്ഥലങ്ങൾ ഇടിച്ചു നിരത്തി കെട്ടിടങ്ങൾ പണിയുന്നതും മറ്റും കാർഷികമേഖലയെ തകർക്കും. ഇത് ഭക്ഷ്യക്ഷാമത്തിനു കാരണമാകും. നമുക്കുവേണ്ട ഔഷധസസ്യ ങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഔഷധമൂല്യമറിയാതെ സസ്യങ്ങൾ വെട്ടിനശിപ്പിയ്ക്കുന്നതുകൊണ്ട് പ്രകൃതിയിലെ നമുക്ക് പ്രയോജന പ്രദമായ ദിവ്യഔഷധമാണ് ഇല്ലാതെയാകുന്നത്.
നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും പ്രകൃതി സംരക്ഷണത്തെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. വനങ്ങൾ വെട്ടിനശിപ്പിച്ചും, പാറപൊട്ടിച്ചും കുഴിനികത്തിയും മനുഷ്യൻ പ്രകൃതിയെ ചൂഷണംചെയ്തുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെമാറി. മനുഷ്യന്റെ പ്രവൃത്തികൊണ്ട് കലി തുള്ളിയ പ്രകൃതി പേമാരിയും, ഭൂകമ്പവും കൊടുംവേനലുമൊക്കെയായി തിരിച്ചടിച്ചു.
ജല സാതസ്സുകൾ കയ്യേറിയതിന്റെ ഫലമായി നീരൊഴുക്ക് സാധ്യമല്ലാതെ നാട്ടിലെങ്ങും വെള്ളപ്പൊക്കമുണ്ടാകുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുകയും പകരം പുതിയവ വച്ചുപിടിപ്പിക്കാതിരിക്കുകയും ചെയ്യു ന്നതുകൊണ്ട് മഴ കാലക്രമംതെറ്റി പെയ്യുന്നു. അതുകൊണ്ട് ഇതിൽ നിന്നെല്ലാം മോചനമുണ്ടാകണമെങ്കിൽ പ്രകൃതിസംരക്ഷണം അനിവാ ര്യമാണ്.
Read also : Air Pollution Essay in Malayalam
നമ്മുടെ വ്യോമമണ്ഡലത്തിൽ നടത്തുന്ന അണ്വായുധ പരീക്ഷണ ങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. രാസവളം, കീടനാശിനി എന്നിവയുടെ അമിതമായ പ്രയോഗം നമുക്ക് ഉപകാരികളായ പല ജീവിക ളേയും നശിപ്പിക്കുമെന്ന് മാത്രമല്ല ഉപദ്രവകാരികളായ പല ജീവികളും പെരുകുന്നതിനും ഇടയാക്കുന്നു. ഇതെല്ലാം ഭൂമിയിൽ മനുഷ്യജീവിതം അസാധ്യമാക്കുന്നതിനിടയാക്കുന്നു.
ഇപ്പറഞ്ഞ കാരണങ്ങൾകൊണ്ട് നമുക്ക് ഇന്നുണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളുടെയെല്ലാം കാരണം മനുഷ്യന്റെ പ്രവൃത്തിദോഷങ്ങളാ ണെന്നു കാണാം. പ്രകൃതിയെ സ്നേഹിക്കയും നന്നായി സംരക്ഷിക്കയും ചെയ്താൽ ഭൂമി ഒരു സ്വർഗ്ഗമായിത്തീരും.
COMMENTS