Natural disasters in Kerala Essay in Malayalam കേരളത്തിലെ പ്രകൃതിക്ഷോഭങ്ങൾ ഉപന്യാസം Natural disasters in Kerala Essay in Malayalam Langu...
Natural disasters in Kerala Essay in Malayalam കേരളത്തിലെ പ്രകൃതിക്ഷോഭങ്ങൾ ഉപന്യാസം
Natural disasters in Kerala Essay in Malayalam Language: ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എങ്കിലും ഇവിടെ അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ വലുതാണ്. പ്രകൃ തിക്ഷോഭങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നു. മാത്രമല്ല, കാർഷികവ്യാവസായികരംഗങ്ങളെ തകർത്ത് നമ്മുടെ സമ്പദ് ഘടനയാകെ താറുമാറാക്കുന്നു.
വെള്ളപ്പൊക്കം, വരൾച്ച, കടലാക്രമണം, കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം മുതലായവയാണ് കേരളത്തിലനുഭവപ്പെടുന്ന പ്രകൃതിക്ഷോഭങ്ങൾ. ഇവ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ്. ഇവയിൽ കുറെയൊക്കെ മുൻകൂട്ടികണ്ടറിഞ്ഞ് നാശത്തിന്റെ തീവ്രത കുറയ്ക്കാം .
ആണ്ടുതോറും ഏറ്റവുംകൂടുതൽ നാശനഷ്ടമുണ്ടാക്കുന്ന പ്രകൃതി ക്ഷോഭമാണ് വെള്ളപ്പൊക്കം. കാലവർഷവും തുലാവർഷവും തിമിർത്തു പെയ്യുമ്പോൾ കൊച്ചുകേരളം വെള്ളത്തിലാണ്ടുപോകുന്നു. ജലനിർഗമന മാർഗ്ഗങ്ങൾ ശരിയല്ലാത്തതാണ് വെള്ളപ്പൊക്കത്തിനുള്ള ഒരു കാരണം. നദികളുടേയും തോടുകളുടെയും വിസ്തൃതി ജനങ്ങളുടെ കയ്യേറ്റംമൂലം കുറഞ്ഞുവരികയാണ്. പുതിയപുതിയ റോഡുകളുടെയും പാലങ്ങളുടെയും അശാസ്ത്രീയമായ നിർമ്മാണം ഭൗമോപരിതലത്തിലെ ജലം ഒഴുകിപ്പോ കുന്നതിന് തടസം നിൽക്കുന്നു. ജലം ഒഴുകിപ്പോകുവാനുള്ള സംവിധാനം എല്ലാമേഖലകളിലും ശരിയായ വിധത്തിൽ ക്രമീകരിച്ചെങ്കിൽ മാത്രമേ വെള്ളപ്പൊക്കംമൂലമുണ്ടാകുന്ന നാശത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയൂ.
വരൾച്ചയാണ് മറ്റൊരു പ്രകൃതിക്ഷോഭം. മഴ ലഭിക്കാതെ വരുമ്പോൾ നമുക്ക് രൂക്ഷമായ വേനൽ അനുഭവിക്കേണ്ടിവരുന്നു. കാർഷികവിളക ളാകട്ടെ ഉണങ്ങിക്കരിയുന്നു. തൻമൂലം ഭക്ഷ്യക്ഷാമവും രൂക്ഷമായവില ക്കയറ്റവും ഉണ്ടാകുന്നു. കിണറുകളും ജലാശയങ്ങളും വറ്റിവരളുന്നതു മൂലം കുടിവെള്ളത്തിന് ക്ഷാമമുണ്ടാകുന്നു. ഉള്ളജലം മലിനമാകുകയും അതുപയോഗിക്കുന്നതുമൂലം ജനങ്ങൾ രോഗബാധിതരാകുകയും ചെയ്യുന്നു. ജലസേചനസൗകര്യം മെച്ചപ്പെടുത്തിയെങ്കിൽ മാത്രമേ കടുത്ത വേനലിൽനിന്നുമുള്ള ആഘാതത്തെ ചെറുക്കുവാൻ കഴിയൂ.
Read also : Nature Conservation Essay in Malayalam
Read also : Nature Conservation Essay in Malayalam
അപ്രതീക്ഷിതമായുണ്ടാകുന്ന കൊടുങ്കാറ്റും, പേമാരിയും വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങൾ ചില്ലറയൊന്നുമല്ല. കൊടുങ്കാറ്റിൽ വൻ മരങ്ങൾ കടപുഴകിവീണ് വീടുകൾക്ക് നാശനഷ്ടമുണ്ടാകുന്നു. കൃഷി നശിക്കുന്നതിനും ഇത് ഇടയാക്കുന്നു. ഗതാഗതതടസം ഉണ്ടാക്കുന്നതിനും വാർത്താവിനിമയബന്ധം വിച്ഛേദിക്കുന്നതിനും കൊടുങ്കാറ്റ് ഇടയാക്കുന്നു. വീടിനടുത്ത് വൻമരങ്ങൾ വച്ചുപിടിപ്പിക്കാതിരിക്കണം. കടപുഴകിവീഴാൻ സാധ്യതയുള്ള മരങ്ങൾ കാലേകൂട്ടി മുറിച്ചുമാറ്റണം. കാറ്റിന്റെ വരവു മുൻകൂട്ടി മനസിലാക്കി ജനങ്ങളെ നേരത്തെ അറിയിക്കുന്നതിനുള്ള സംവിധാനം ഫലപ്രദമാക്കണം.
മലമ്പ്രദേശങ്ങളിൽ കണ്ടുവരുന്ന പ്രകൃതിക്ഷോഭമാണ് മണ്ണിടി ച്ചിലും, ഉരുൾപൊട്ടലു. ഇവ രണ്ടിലും ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകുന്നു. ഇതൊഴിവാക്കുന്നതിനുവേണ്ടി ഉരുൾപൊട്ടാനും മണ്ണി ടിയാനും സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ് വേണ്ടത്. കൂടാതെ അമിതമായി പാറ പൊട്ടി ക്കുന്നതും, കുന്നിടിച്ച് കുഴി നികത്തുന്നതും പ്രകൃതിക്ഷോഭങ്ങൾക്ക് ഇട യാക്കുന്നു. ഇവ കർശനമായി നിരോധിക്കേണ്ടതാണ്.
കടലാക്രമണമാണ് കേരളത്തിനു നേരിടേണ്ടിവരുന്ന മറ്റൊരു പ്രകൃതിക്ഷോഭം. കടൽക്ഷോഭത്തെക്കുറിച്ച് പലപ്പോഴും മുന്നറിയിപ്പു ലഭിക്കാറുണ്ടെങ്കിലും ആണ്ടുതോറും അനവധിനാശനഷ്ടങ്ങൾ ഇതു മൂലം ഉണ്ടാകുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിനുള്ള ഏകപോംവഴി കടൽഭിത്തി നിർമ്മിക്കുകയെന്നുള്ളതാണ്. കേരളത്തിന്റെ പടിഞ്ഞാറെ അതിർത്തി മുഴുവൻ തീരപ്രദേശമായതിനാൽ ഇതെളുപ്പം സാധിക്കാ വുന്ന ഒരുകാര്യമല്ല. അതുകൊണ്ട് ജനങ്ങൾക്ക് യഥാവസരം മുന്നറി യിപ്പുകൊടുക്കുകയും മാറ്റിപാർപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.
Read also : Air Pollution Essay in Malayalam
Read also : Air Pollution Essay in Malayalam
അപൂർവ്വമായി കേട്ടിരുന്ന ഭൂമികുലുക്കം കേരളത്തിലും ഇപ്പോൾ സർവ്വ സാധാരണമായിരിക്കുകയാണ്. ഭൂമികുലുക്കംമൂലമുണ്ടാകുന്ന നാശനഷ്ട ങ്ങൾ വർണനാതീതമാണ്. ഭൂകമ്പംമൂലം കൂടുതലും കെട്ടിടങ്ങൾക്കാണ് നാശനഷ്ടം ഉണ്ടാകുന്നത്. ഭൂകമ്പമുണ്ടാകാൻ സാധ്യതയുള്ള പ്രദേശ ങ്ങൾ കണ്ടെത്തി അവിടത്തെ നിർമ്മാണപ്രവർത്തനങ്ങൾ ഭൂകമ്പത്ത ചെറുക്കുന്നവിധത്തിലുള്ളതാക്കണം. ജനങ്ങളെ മാറ്റി പാർപ്പിക്കണം.
അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ നാശനഷ്ട ങ്ങളുടെ തോത് വർദ്ധിപ്പിക്കും. പ്രകൃതിക്ഷോഭത്തിനിരയാകുന്നവരെ സഹായിക്കുന്നതിന് എല്ലാകേന്ദ്രങ്ങളും പ്രവർത്തനസന്നദ്ധരായിരി ക്കണം. വനനശീകരണം, വയൽ നികത്തൽ, മണ്ണെടുക്കൽ, കുഴിനിക ത്തൽ എന്നിവയെല്ലാം നിയന്ത്രിക്കണം. പ്രകൃതിക്ഷോഭങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണം. ജനങ്ങളും പ്രകൃതിക്ഷോഭത്തെക്ക രുതി മുൻകരുതലോടെ ജീവിക്കണം.
COMMENTS