National Science Day Speech in Malayalam Language: In this article, we are providing ദേശീയ ശാസ്ത്ര ദിനം ഉപന്യാസം for students and teachers. National Science Day Essay in Malayalam Language
National Science Day Speech in Malayalam Language: In this article, we are providing ദേശീയ ശാസ്ത്ര ദിനം ഉപന്യാസം for students and teachers. National Science Day Essay in Malayalam Language
National Science Day Speech in Malayalam ദേശീയ ശാസ്ത്ര ദിനം ഉപന്യാസം
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി നാം ആചരിക്കുന്നു. വിഖ്യാത ശാസ്ത്രജ്ഞൻ സി.വി. രാമൻ “രാമൻ ഇഫക്ട്' കണ്ടെത്തിയ ദിനമാണ് ദേശീയശാസ്ത്രദിനമായി ആഘോഷിക്കുന്നത്. സ്വാതന്ത്ര്യാ നന്തര ഭാരതം കൈവരിച്ച നേട്ടങ്ങൾ എന്തെല്ലാമെന്ന് അവലോകനം ചെയ്യാനും ശാസ്ത്രരഹസ്യങ്ങൾ ജനങ്ങളിലെത്തിക്കാനും ഈ സുദിനം പ്രയോജനപ്പെടുന്നു.
ശാസ്ത്രനേട്ടം കൊണ്ട് വിവിധ മേഖലകളിൽ അത്ഭുതാവഹമായ പുരോഗതി കൈവരിക്കുവാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. കൃഷി, ബഹിരാ കാശം, ആണവോർജ്ജം, വാർത്താവിനിമയം, വ്യവസായം, നിർമ്മാണ രംഗം തുടങ്ങിയ മേഖലകളിലെ വളർച്ച അസൂയാവഹമാണ്. പാടെ തകർന്നു തരിപ്പണമായ കാർഷികരംഗത്തിനു പുതു ജീവൻവപ്പിച്ചത് ആധുനികശാസ്ത്രമാണ്. കാർഷികയന്ത്രങ്ങളും അത്യുല്പാദനശേഷി യുള്ള വിത്തിനങ്ങളും, രാസവളങ്ങളും, കീടനാശിനിയുമൊക്കെ കൃഷി ഭൂമിയിലെത്തിച്ച് ഹരിതവിപ്ലവമുണ്ടാക്കാൻ സാധിച്ചു. പല കാർഷിക വിളകളും വികസിപ്പിച്ചെടുക്കാനും ടിഷൂകൾച്ചറിലൂടെ ഗുണനിലവാര മുള്ള വിവിധ സസ്യങ്ങൾ ഉല്പാദിപ്പിക്കുവാനും കഴിഞ്ഞു. പുതിയകൃഷി രീതി ഉല്പാദന, സംസ്കരണ, വിപണനരംഗങ്ങളിൽ വൻവിജയമായി.
ഇന്ത്യയിലെ കന്നുകാലിവളർത്തലിൽ വിപ്ലവകരമായ ഒരു മാറ്റമാണ് ധവളവിപ്ലവത്തിലൂടെ നേടിയത്. രാജ്യത്തെമ്പാടും മുന്തിയ ഇനം സങ്കര വർഗ്ഗകന്നുകാലികളെ സൃഷ്ടിക്കുവാനും അതുവഴി ഗുണമേന്മയുള്ള പാലുല്പാദനത്തിലൂടെ സ്വയം പര്യാപ്തത നേടാനും ഇന്ത്യയ്ക്ക സാധിച്ചു.
ആരോഗ്യരംഗത്ത് ശാസ്ത്രം എത്തിയതോടുകൂടി മരണനിരക്കു കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും നൂതനരീതികൾ പ്രയോജനപ്പെട്ടു. ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻപോ ലുള്ളവ നിർമ്മിക്കുവാനും കുറഞ്ഞചെലവിൽ ലഭ്യമാക്കാനും കഴിഞ്ഞത് എടുത്തുപറയേണ്ട ഒരുനേട്ടമാണ്. ഇതുപോലെതന്നെ വിദ്യാഭ്യാസ രംഗത്തും ശാസ്ത്രം വൻകുതിച്ചുകയറ്റമാണ് നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസരീതികൾ മാറ്റിമറിക്കാനും ഈ രംഗത്ത് കൂടുതൽ ഗവേഷ ണങ്ങൾ നടത്തുവാനും സാധിച്ചിട്ടുണ്ട്.
ആണവരംഗത്ത് തനതായ ഒരു സാങ്കേതികവിദ്യ പടുത്തുയർത്തു വാൻ ശാസ്ത്രനേട്ടങ്ങൾകൊണ്ട് കഴിഞ്ഞിട്ടുണ്ട്. യുറേനിയത്തിന്റെ ഖനനംമുതൽ ആണവഇന്ധനാവശിഷ്ടങ്ങളുടെ സംസ്കരണംവരെ യുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. ഊർജ്ജം, കൃഷി, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം ആണവസാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
ഇന്ത്യൻ ബഹിരാകാശഗവേഷണപദ്ധതി ആഗോളനിലവാരത്തിലേ ക്കുയർത്താൻ ശാസ്ത്രത്തിനുകഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശസാങ്കേതിക വിദ്യ ഉപയോഗിക്കാൻ ഇന്ത്യയ്ക്കാവും. ഇന്ത്യയുടെ ചന്ദ്രയാൻ വിജയകരമായി വിക്ഷേപിക്കാൻ കഴിഞ്ഞത് ശാസ്ത്രലോകത്തിനു മുഴുവൻ അഭിമാനകരമാണ്. ഐ.ടി. മേഖലയിലും നാനോ ടെക്നോളജി, ബയോടെക്നോളജി എന്നിവിടങ്ങളിലും പുതിയ മാറ്റങ്ങൾക്കു തുടക്കംകുറിച്ചിരിക്കുകയാണ്.
ടെലികമ്മ്യൂണിക്കേഷൻരംഗം രാജ്യത്താകമാനം പ്രചരിക്കാൻ കാരണം ശാസ്ത്രത്തിന്റെ നേട്ടമാണ്. ടെലിഫോൺ കണക്ഷൻ, സെൽഫോണുകൾ, പബ്ലിക് കോൾ സെന്ററുകൾ, ഇന്റർനെറ്റ് സംവി ധാനം തുടങ്ങിയവ വിവരസാങ്കേതികമേഖലയിൽ വലിയ മാറ്റമാണ് ഉണ്ടാ ക്കിയത്. ലോകത്ത് ആദ്യമായി കമ്പ്യൂട്ടർ നിർമ്മിച്ചപ്പോൾ ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ അത് ഇവിടെയും രൂപപ്പെടുത്തിയെടുക്കാൻ അഹോ രാത്രം യത്നിച്ചു. അതിനെത്തുടർന്ന് സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കു വാൻ നമുക്കു സാധിച്ചു.
ഗതാഗതരംഗത്ത് പുതുപുത്തൻ പരിഷ്കാരങ്ങൾ കൊണ്ടുവരുവാൻ കഴിഞ്ഞത് ശാസ്ത്രനേട്ടമാണ്. ഇക്കൂട്ടത്തിൽ വ്യോമയാനരംഗത്തും, ഇന്ത്യൻ റെയിൽവേയിലും വന്നിട്ടുള്ള മാറ്റങ്ങൾ ശ്രദ്ധേയങ്ങളാണ്. പ്രതി രോധരംഗത്തും ഇന്ത്യയ്ക്കു പിടിച്ചുനിൽക്കാനായത് ശാസ്ത്രത്തിന്റെ കഴിവുകൊണ്ടാണ്. പുതിയതരം മിസൈലുകളും യുദ്ധോപകരണങ്ങളും നിർമ്മിക്കുവാൻ കഴിഞ്ഞതും പ്രത്യേകം അനുസ്മരിക്കേണ്ടതാണ്. സമു ദ്രാന്തർഭാഗത്തെ പര്യവേഷണം, കാലാവസ്ഥാകേന്ദ്രം മുതലായ വ യൊക്കെ ഇന്ത്യകൈവരിച്ച ശാസ്ത്രനേട്ടങ്ങളാണ്.
ശാസ്ത്രത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഈ ദിനാചരണം ഉപകരിക്കണം. അതോടൊപ്പം മനുഷ്യ ജീവിതത്തിൽ ശാസ്ത്രത്തിനുള്ള പങ്ക് ജനങ്ങളിൽ നേരിട്ടെത്തിക്കുകയും വേണം. ഇനിയും കൈവരിക്കാനിരിക്കുന്ന ശാസ്ത്രനേട്ടങ്ങളുടെ ലോക ത്തിലേക്ക് ഒരു മാന്ത്രികനെപ്പോലെ ജനങ്ങളെ എത്തിക്കണം.
COMMENTS