ESSAY ON NATIONAL INTEGRATION IN MALAYALAM LANGUAGE: In this article, we are providing ദേശീയ ഏകീകരണം / ദേശീയ സംയോജനം ഉപന്യാസം / ദേശീയ ഐക്യ ത്തിന്റെ പ്രാധാന്യം for students and teachers. IMPORTANCE OF NATIONAL UNITY ESSAY IN MALAYALAM LANGUAGE.
ESSAY ON NATIONAL INTEGRATION IN MALAYALAM LANGUAGE: In this article, we are providing ദേശീയ ഏകീകരണം / ദേശീയ സംയോജനം ഉപന്യാസം / ദേശീയ ഐക്യ ത്തിന്റെ പ്രാധാന്യം for students and teachers. IMPORTANCE OF NATIONAL UNITY ESSAY IN MALAYALAM LANGUAGE.
ESSAY ON NATIONAL INTEGRATION IN MALAYALAM - ദേശീയ ഏകീകരണം ഉപന്യാസം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നമ്മുടെ ദേശീയബോധം വിദേശികളെപ്പോലും അത്ഭുതപ്പെടുത്തിയി ട്ടുണ്ട്. ബ്രിട്ടീഷുകാരുടെ പിടിയിൽനിന്നു നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് നമ്മുടെ ദേശീയബോധംകൊണ്ടാണ്. ദേശീയോദ്ഗ്രഥനമെന്നത് നമ്മുടെ മഹത്തായ ലക്ഷ്യമാണ്. അത് സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കുക എന്നത് ഓരോ ഇന്ത്യാക്കാരന്റേയും കടമയാണ്. കാശ്മീർമുതൽ കന്യാകുമാരിവരെ 28 സംസ്ഥാനങ്ങളിലായി വിവിധ മതസ്ഥർ ഇവിടെ കഴിയുന്നു. മതേതരത്വത്തിന് പേരു കേട്ടതാണ് നമ്മുടെ നാട്. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ തോളു രുമ്മിനിലകൊള്ളുന്നത് അഭിമാനാർഹമായകാഴ്ചയാണ്. ഓരോമത വിഭാഗത്തിൽപ്പെട്ടവരും മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷ ങ്ങൾ ദേശീയോത്സവംപോലെ നടത്തപ്പെടുന്നു.
അടുത്തകാലത്തായി നമ്മുടെ ദേശീയഐക്യത്തിനു കോട്ടം തട്ടുന്ന പലവിഘടനവാദങ്ങളും രാജ്യത്തിന്റെ പലകോണുകളിൽനിന്നും ഉണ്ടാകു ന്നുണ്ട്. ഇതിന്റെ പിന്നിൽ ചിലവിദേശശക്തികൾപോലും പ്രവർത്തിക്കു ന്നുണ്ട്. ഇന്ത്യയെ ഇല്ലാതാക്കുക അല്ലെങ്കിൽ ശക്തിക്ഷയിപ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. ഭാഷയുടെയും ജാതിയുടെയും പേരിൽ പലവിഘടനവാദങ്ങളും ഛിദ്രപ്രവർത്തനങ്ങളും ചില വ്യക്തികളിൽ നിന്നുണ്ടാകുന്നുണ്ട്. ഇതെല്ലാം ചില വ്യക്തികളുടെ സ്വാർത്ഥലാഭത്തിനു വേണ്ടിയുള്ള പ്രവൃത്തികളാണ്. ഇവയെ ചെറുത്ത് തോൽപ്പിക്കുകയെന്ന താണ് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യം.
കാശ്മീരിൽ വർഷങ്ങളായി നിലനിൽക്കുന്ന അക്രമസംഭവങ്ങളും അവകാശത്തർക്കങ്ങളും നമുക്കിന്നും ഒരു തലവേദനയാണ്. ഓരോരുത്ത രുടെയും താത്പര്യപ്രകാരം പ്രത്യേകം പ്രത്യേകം സംസ്ഥാനങ്ങളും ജില്ലകളും രൂപപ്പെടുത്തുന്നത് രാജ്യത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. ദേശീയബോധം കുട്ടികളിലൂടെയാണ് വളർത്തിയെടുക്കേണ്ടത്. എങ്കിൽ മാത്രമേ വളർന്നുവരുമ്പോൾ അവർക്കതിൽ ഉറച്ചുനിൽക്കാൻ കഴിയൂ. അതിനുവേണ്ടി പാഠ്യപദ്ധതി പ്രത്യേകം ക്രമീകരിക്കണം. ദേശീയബോധ മുളവാക്കുന്നതരത്തിലുള്ള കലാപരിപാടികളും മത്സരങ്ങളും വിദ്യാർത്ഥി കൾക്കുവേണ്ടി സംഘടിപ്പിക്കണം.
ഇന്ത്യ നമ്മുടെ മാതൃരാജ്യമാണെന്നുള്ള അടിയുറച്ച വിശ്വാസം ജന ങ്ങളിലുണ്ടാക്കണം. ഒരമ്മയുടെ മക്കളാണെന്ന ബോധത്തോടെ രാജ്യ താൽപര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുവാൻ ഓരോരുത്തരും തയ്യാ റാകണം. ഭാഷയോ വേഷമോ എന്തുതന്നെയായാലും നാം ഭാരതീയ രാണെന്നും ഭാരതത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുമെന്നുമുള്ള വിശ്വാസം വച്ചുപുലർത്തണം. വിദേശികളെ തിരിച്ചറിയുവാനും സ്വദേശി കളെ സ്നേഹിക്കുവാനും നമുക്ക് സാധിക്കണം. എന്തുവന്നാലും രാജ്യ ത്തോടുള്ള കൂറിന് പരമപ്രാധാന്യം കല്പിക്കണം. ഭാരതമെന്ന പേരു കേട്ടാൽ ഓരോ പൗരന്റെയും അന്തരംഗം അഭിമാനംകൊണ്ടുനിറയണം.
രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച അനവധിയാളുക ളുണ്ട്. അവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥകൾ ജന ങ്ങളിലെത്തിക്കണം. നാം ശിഥിലമായാൽ നാടു ശിഥിലമാകുമെന്നും വിദേ ശികളതു മുതലെടുക്കുമെന്നും തിരിച്ചറിയണം. നമ്മുടെ ശക്തിക്കു മുൻപിൽ കീഴടങ്ങിയ വിദേശികളെ ഇനിയൊരിക്കലും ഇവിടെ കാലു കുത്താൻ അനുവദിക്കരുത്. ഇനിയും നമ്മുടെ രാജ്യത്തെ കീറിമുറിക്കാനി ടയാക്കരുത്. ജനങ്ങളെ തമ്മിൽ തമ്മിൽ കൊല്ലിക്കുന്ന കുതന്ത്രങ്ങൾക്കു മുൻപിൽ അടിയറവുപറയരുത്. തികച്ചും ദേശീയബോധമുള്ള പൗരന്മാ രായി ജീവിച്ച് നമ്മുടെ മാതൃഭൂമിയുടെ അഭിമാനം എന്നെന്നും കാത്തു സൂക്ഷിക്കണം.
COMMENTS