Nanartham in Malayalam Language : In this article, we are providing മലയാളം നാനാർത്ഥങ്ങൾ for school students and teachers. മലയാളം നാനാർത്...
Nanartham in Malayalam Language : In this article, we are providing മലയാളം നാനാർത്ഥങ്ങൾ for school students and teachers. മലയാളം നാനാർത്ഥങ്ങൾ is part of മലയാള വ്യാകരണം. Below is a List of Synonyms words in Malayalam Language.
മലയാളം നാനാർത്ഥങ്ങൾ Nanartham in Malayalam Language
മലയാളം നാനാർത്ഥങ്ങൾ
- അംശം - പങ്ക്, ഭാഗം, ഭിന്നസംഖ്യ, താലൂക്കിന്റെ ഭാഗം
- അകം - ഉൾവശം, ഉള്ള്, മനസ്സ്, ഹൃദയം
- അക്രൂരൻ - ഒരു യാദവൻ, ക്രൂരനല്ലാത്തവൻ
- അക്ഷം - അച്ചുതണ്ട്, വണ്ടി, അക്ഷരേഖ
- അക്ഷമം - ക്ഷമയില്ലാത്ത, കുരികിൽപ്പക്ഷി
- അക്ഷരം - ലിപി, എഴുത്ത്, മോക്ഷം, പ്രമാണം
- അക്ഷി - കണ്ണ്, രണ്ട് എന്ന സംഖ്യ, താന്നിമരം
- അഗം - പർവ്വതം, വൃക്ഷം, പാമ്പ്, ഏഴ് എന്ന സംഖ്യ
- അഗ്രം - അറ്റം, മുകൾഭാഗം, കൊടുമുടി
- അഗ്രജൻ - ജ്യേഷ്ഠൻ, ബ്രാഹ്മണൻ
- അഗ്രണി - പ്രമാണി, ശ്രഷ്ഠൻ, അഗ്നി
- അഘം - പാപം, ദോഷം, ദുഃഖം, കുറ്റം
- അങ്കം - അടയാളം, പാട്, തുട, നാടകത്തിലെ ഒരു ഭാഗം
- അങ്കുരം - മുള, തളിര്, വെള്ളം, പ്രാരംഭാവസ്ഥ
- അങ്കുശം - തോട്ടി, തടസ്സം, തടവ്
- അംഗം - ശരീരം, അവയവം, കുടുംബാംഗം, ഒരു ദേശം
- അംഗജം - രോമം, രക്തം, ലഹരി, രോഗം
- അങ്ങാടി - കച്ചവടസ്ഥലം, ഉണക്കമരുന്ന്
- അചലം - പർവ്വതം, ഇളക്കമില്ലാത്തത്, ബ്രഹ്മം
- അച്ഛം - അഭിമുഖം, നിർമ്മലം, സ്പടികം
- അച്ഛൻ - പിതാവ്, യജമാനൻ, പ്രസന്നൻ, ശുകൻ
- അജം - ആട്, ഒരു ധാന്യം, ബ്രഹ്മം
- അജൻ - ബ്രഹ്മാവ്, ഒരു രാജാവ്, ചന്ദ്രൻ, കാമദേവൻ
- അഞ്ജനം - മഷി, ഒരു പർവ്വതം, ഇരുട്ട്, നീലക്കല്ല്
- അട - അടയുക, ഒരു പലഹാരം, കോഴിയുടെ പതിയിരിപ്പ്
- അടവ് - അഭ്യാസമുറ, പതിവ്, ഈട്, കപടവിദ്യ, പണം അടയ്ക്കൽ
- അടി - താഴെ, അടിക്കുക, പൂശുക, ചുവട്, താഴ്വശം
- അടിപ്പ് - തല്ല്, അടിച്ചുവാരൽ, തയ്യൽ
- അണ - കെട്ടുപോവുക, കിതയ്ക്കുക, വെള്ളം കെട്ടിനിർത്തൽ
- അണി - ധരിക്കുക, ഒരുങ്ങുക, ഭംഗിയുള്ള, നിരനിരയായ
- അദി - പർവ്വതം, വൃക്ഷം, മേഘക്കൂട്ടം, സൂര്യൻ
- അധികാരം - ആധിപത്യം, ഉദ്യോഗം, കടമ, അദ്ധ്യായം
- അനന്തം - അവസാനമില്ലാത്തത്, ആകാശം, സ്വർണ്ണം
- അന്നം - ചോറ്, അരയന്നം, ധാന്യം
- അൻപ് - സ്നേഹം, ദയ, ഭക്തി
- അന്യായം - അനീതി, സങ്കടം, മര്യാദകേട്, ഹർജി
- അമൃതം - മോക്ഷം, മധുരപദാർത്ഥം, നെയ്യ്, ചിറ്റമൃത്
- അംബരം - ആകാശം, വസ്ത്രം , പാപം, ജലം
- അരി - ധാന്യമണി, ശ്രതു, അരിയുക, അരിക്കുക
- അർത്ഥം - ധനം, വാക്കിന്റെ പൊരുൾ, നിവൃത്തി, കാര്യം
- അല - അലയുക, അലക്കുക, തിര, ഓളം
- അലങ്കാരം - ആഭരണം, ഭംഗിവരുത്തൽ, അലങ്കാരശാസ്ത്രം , കാവ്യ, ത്തിന്റെ ചമത്ക്കാരം
- അവരോധം - വിരോധം, തടസ്സം, ഉന്നതസ്ഥാനത്തു വാഴിക്കൽ
- അഹം - ഞാൻ, അഹംഭാവം, ആത്മാവ്
- ആകരം - സ്ഥലം, ഈടുവെപ്പ്, കൂട്ടം, ഏറ്റവും നല്ലത്
- ആഗമം - വരവ്, ഉൽപ്പത്തി, വേദം, സന്ധിയിൽ ഒന്ന്
- ആതപം - ചൂട്, വെയിൽ, പ്രകാശം
- ആദർശം - കണ്ണാടി, മാതൃക, ഉൽകൃഷ്ട ലക്ഷ്യം
- ആയ - വളർത്തമ്മ, ദാസി, വന്നുചേർന്ന
- ഇട - നല്ലകാലം, മദ്ധ്യസ്ഥലം, അണക്കെട്ട്, ഇടയുക
- ഇടി - ഇടിയുക, മേഘനാദം, വിലകുറയൽ, ഇടിക്കുക
- ഈർച്ച - അറുപ്പ്, ഒരുതരം മുള, ഈർഷ്യ
- ഉത്തരം - വടക്ക്, പിന്നത്തെ, മുകളിലുള്ള
- ഊറ്റം - ബലം, ധൈര്യം, അഹങ്കാരം
- ഋതം - സത്യം, യാഗം വെള്ളം
- ഒളി - മറവ്, കാന്തി, കീർത്തി
- കനം - ഭാരം, ഗൗരവം, അത്യധികം
- കപി - കുരങ്ങൻ. ആന, സൂര്യൻ
- കമലം - താമര, ചെമ്പ്, ഔഷധം
- കമ്പം -ഇളക്കം, വിറയൽ, ഭയം, തൂണ്, വെടിക്കെട്ടിനുള്ള തൂണ്
- കരി - ആന, കരിക്കട്ട, കലപ്പ
- കരം - കയ്യ്, നികുതി, തുമ്പിക്കെ
- കലാപം - കലഹം, കുഴപ്പം, പടയോട്ടം
- കല്പന - അനുഷ്ഠാനം, ഭാവന, ആജ്ഞ
- കല്യാണം - വിവാഹം, മംഗളം, നന്മ
- കവചം - കുപ്പായം, പടച്ചട്ട, ആവരണം
- കവനം - കവിത, ഗൗനം, ജാഗ്രത
- കളി - വിഹരിക്കുക, വിനോദം, കറ
- കളഭം - ആന, ചന്ദനം
- കറ - വൃക്ഷങ്ങളുടെ പശ, കായ്കളിലുള്ള വെള്ളം, അഴുക്ക്
- കാഞ്ചി - അരഞ്ഞാൺ, മഹത്വം, തോക്കിന്റെ കുത്തി
- കാണം - വസ്ത, പഴയ അളവ്, സ്വർണ്ണ നാണയം, കാക്ക
- കാണി - കാഴ്ചക്കാരൻ, കാണിക്ക, കണ്ണ്, അല്പം
- കായം - ശരീരം, ഒരു അങ്ങാടിമരുന്ന്, ഒരു മരത്തിന്റെ കറ
- കാളി - ദുർഗ്ഗ, ഭയങ്കരി ഒരുതരം വാഴ
- കുട - കുടയുക, മഴയത്തു ചൂടുന്നകുട, ആണിയുടെ പരന്ന ഭാഗം
- കുടം - ഒരു പാത്രം, വാഴയുടെയും മറ്റും പൂങ്കുല, വൃക്ഷം
- കുംഭം - മലയാളമാസം, ഒരു രാശി, ആനയുടെ തലയിൽ ഇരു ഭാഗത്തും കാണുന്ന മുഴ, കുടം
- കുശം - വെള്ളം, വെളുത്തദർഭ, ഇരുവേലി
- കുറി - കുറിക്കുക, നെറ്റിയിലെ കുറി, ചിട്ടി, നിശ്ചയം
- കൂട്ടം - സമൂഹം, കൂമ്പാരം, വർഗ്ഗം
- കേളി - പ്രസിദ്ധി, കേളികൊട്ട്, ക്രീഡ
- കോടി - പുതിയ, ഉഗ്രമായ, നൂറുലക്ഷം വരുന്ന സംഖ്യ, മൂല
- കോമരം - വേഷം, അലങ്കാരം, നിറം, ബൊമ്മ
- ക്രിയ - പ്രവൃത്തി, ആരംഭം, ശിക്ഷ, സാദ്ധം
- ക്ഷണം - വിളിക്കൽ, വിരുന്ന്, മുഹൂർത്തം, നിമിഷം
- ഗണം - കൂട്ടം, വർഗ്ഗം, സംഖ്യ
- ഗോത്രം - വംശം, വനം, തൊഴുത്ത്
- ഘടം - കുടം, അതിര്, തൂണിന്റെ ഒരു ഭാഗം
- ചട്ടം - നിയമം, ക്രമം, വ്യവസ്ഥ
- ചിത്രം - പടം, മനോഹരം, പലനിറം
- ചുവട് - കാൽപ്പാട്, അടിസ്ഥാനം, ഒരടി
- ജ്ഞാനം - അറിവ്, വൈദുഷ്യം, വേദം
- ജ്യോതിസ് - പ്രകാശം, മിന്നൽ, നക്ഷത്രം
- തല - ശിരസ്, അഗ്രഭാഗം, പ്രധാനം
- താരം - നക്ഷതം, നടൻ, കൊള്ളിമീൻ
- തിമിരം - ഇരുട്ട്, കണ്ണിലെ ഒരു രോഗം
- തുണ - സഹായം, കൂട്ട്, ഇണ
- ദണ്ഡം - വടി, തണ്ട്, ശിക്ഷ
- ധർമ്മം - പുണ്യം , ദാനം, ആചാരം
- ധാതി - അമ്മ, ഭൂമി, നെല്ലി
- ധൂമം - പുക, ആവി, മേഘം, മൂടൽ
- നവം - ഒൻപത്, പുതിയത്, ആധുനികം
- പക്ഷം - ചിറക്, പാർശ്വം, പകുതി, ചന്ദ്രവാസത്തിന്റെ പക
- പടം - ചിത്രം, വസ്ത്രം , തിരശ്ശീല
- പതം - ഇല, ചിറക്, വർത്തമാനപ്പത്രം
- പദം - കാൽച്ചുവട്, വാക്ക്, അടയാളം
- പാണി - കെ, ഒരുതാളം, കാലം
- പാദം - കാല്, നാലിലൊന്ന്, പദ്യത്തിന്റെ ഒരുവരി
- പിടി - പെണ്ണാന, മുഷ്ടി, സ്വാധീനം
- ബലം - ശക്തി, ശരീരം, ഇന്ദ്രിയം
- ഭേദം - ക്ഷേമം, സ്വർണ്ണം, കറുത്ത ആമ്പൽ
- ഭൂതം - ഭവിച്ചത്, കഴിഞ്ഞകാലം, പഞ്ചഭൂതം
- മണി - രത്നം, നാഴികമണി, കൃഷ്ണമണി
- മതം - അഭിപ്രായം, വിശ്വാസം, സിദ്ധാന്തം
- മാനം - അളവ്, ആകാശം, അഭിമാനം
- മൃഗം - മാൻ, നാൽക്കാലികൾ, ചന്ദ്രന്റെ കളങ്കം
- യുഗം - നുകം, ജോഡി, തലമുറ
- യോഗം - പ്രയോഗം, അവസരം, കഴിവ്
- രസം - ചാറ്, അഭിരുചി, നാവ്
- രാഗം - നിറം, ചുവപ്പ്, സ്നേഹം
- വക്ത്രം - വായ്, മുഖം, ഒരുവൃത്തം
- വക്രം - ചുരുണ്ട്, വളഞ്ഞ, കപടമായ
- വചനം - സംഭാഷണം, വാക്യം, ഉപദേശം
- വർഗ്ഗം - സമുദായം, പക്ഷം, അദ്ധ്യായം
- വർണ്ണം - നിറം, ജാതി, അക്ഷരം, അലങ്കാരം
- വർഷം - ആണ്ട്, മഴ, മേഘം
- വഴി - പാത, ഉപായം, മതം
- വാരി - ജലം, വാരുക, കമുകിന്റെയും മറ്റും തടി
- വിധി - കർമ്മം, പ്രവൃത്തി, കോടതിയുടെ തീർപ്പ്
- ശുകം - തത്ത, വസ്ത്രം, ചേലാഞ്ചലം
- ശുഭം - ഐശ്വര്യം, മംഗളം, ജലം
- ശൃംഗം - കൊമ്പ്, കൊടുമുടി, മുകളറ്റം
- ശ്രുതി -കേൾവി, ചെവി, സംഗീതത്തിന്റെ ശ്രുതി
- സമയം -അവസരം, കാലം, ഉപദേശം, ആജ്ഞ
- സാധനം - നിർവ്വഹണം, വസ്ത, കേതു
- സാധു - സന്ന്യാസി, പാവപ്പെട്ടവൻ, ഗുണവാൻ
- സാരം - അർത്ഥം, സത്ത്, ധനം
- സിദ്ധി - സാധന, നിർവ്വഹണം, വിജയം
- സുഖം - ക്ഷേമം, ആരോഗ്യം, സ്വർഗ്ഗം
- സ്ഥാനം - പാർപ്പിടം, നില, അവസ്ഥ
- ഹരി - വിഷ്ണു, സിംഹം, രശ്മി
- ഹസ്തം - കൈ, തുമ്പിക്കെ, ഒരുപിടി
- ഹേമം - സ്വർണ്ണം, വെള്ളം, ഹേമന്തകാലം
- ഹൈമം - തണുപ്പുള്ള, സ്വർണ്ണമയം
Make Sentences with Words in Malayalam Language
20 + Hindi Slogan on Coronavirus (COVID-19)
Deenan
ReplyDeleteVishamam , Rogan
Delete