Mathrubhasha Malayalam Essay in Malayalam മാതൃഭാഷ മലയാളം ഉപന്യാസം: മലയാളനാടിന്റെ മാതൃഭാഷയാണ് മലയാളം. എങ്കിലും പല രംഗ ങ്ങളിലും മലയാളം അവഗണിക്കപ്പെട്ടുകിടക്കുകയാണ്. ഭരണരംഗത്തും, കോടതികളിലും വിദ്യാഭ്യാസരംഗത്തും മലയാളത്തോട് വിവേചനമാണ് കാട്ടുന്നത്. ഒരു ദേശത്തെ സാംസ്കാരിക പൈതൃകം വെളിപ്പെടുന്നത് അവിടുത്തെ പ്രാദേശികഭാഷയിലൂടെയാണെന്ന സത്യം മലയാളി മറന്നു പോകുന്നു.
Essay on Malayalam Language in Malayalam: In This article, we are providing മാതൃഭാഷ മലയാളം ഉപന്യാസം for students. Mathrubhasha Malayalam Essay in Malayalam
Mathrubhasha Malayalam Essay in Malayalam മാതൃഭാഷ മലയാളം ഉപന്യാസം
“മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചൂണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്”
എന്ന കവിതാ ശകലം മലയാളി ഉള്ളടത്തോളംകാലം മറക്കുക യില്ല. അമ്മയെന്ന ആ അക്ഷരം നമ്മുടെ മലയാളമാണ്. മലയാളത്തിന് വളരെനാളത്തെ കാത്തിരിപ്പിനൊടുവിൽ ശ്രഷ്ഠഭാഷാപദവി ലഭിച്ചിരി ക്കുകയാണ്.
മലയാളഭാഷയുടെ വികാസത്തിന് സംസ്കൃതവും തമിഴും സഹാ യകമായിട്ടുണ്ട്. ഒൻപതാംശതകത്തോടെ ദക്ഷിണദ്രാവിഡഭാഷയിൽ നിന്ന് മലയാളം വേർപിരിഞ്ഞ് സ്വതന്ത്രഭാഷയായി. പതിമൂന്നാം ശതക ത്തിലാണ് ഇതിന്റെ ലിപിവ്യവസ്ഥ ഉണ്ടായത്.
മലയാളനാടിന്റെ മാതൃഭാഷയാണ് മലയാളം. എങ്കിലും പല രംഗ ങ്ങളിലും മലയാളം അവഗണിക്കപ്പെട്ടുകിടക്കുകയാണ്. ഭരണരംഗത്തും, കോടതികളിലും വിദ്യാഭ്യാസരംഗത്തും മലയാളത്തോട് വിവേചനമാണ് കാട്ടുന്നത്. ഒരു ദേശത്തെ സാംസ്കാരിക പൈതൃകം വെളിപ്പെടുന്നത് അവിടുത്തെ പ്രാദേശികഭാഷയിലൂടെയാണെന്ന സത്യം മലയാളി മറന്നു പോകുന്നു.
ചടുലദ്രാവിഡ ത്തിൽനിന്നു വേർപിരിഞ്ഞ് ചെന്തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ വളർന്ന മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനാണ്. പാട്ടുസാഹിത്യവും മണി പ്രവാളവുംകഴിഞ്ഞ് മലയാളസാഹിത്യം വികാസം പ്രാപിച്ചത് ഇക്കാല ത്താണ്.
പുസ്തകരൂപത്തിൽ ആദ്യം അച്ചടിച്ച മലയാളഗ്രന്ഥം സംക്ഷേപ വേദാർത്ഥമാണ്. ഇതിന്റെ നിർമ്മാണം 1772ൽ ക്ലമന്റ് പിയാനിയോസ് എന്ന വൈദികനാണ് നിർവ്വഹിച്ചത്. വർത്തമാനപ്പുസ്തകം അഥവാ റോമായാതയാണ് മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യം. ഇതിന്റെ രചയിതാവ് പാറേമ്മാക്കൽ തോമാ കത്തനാർ എന്ന പുരോഹി തനായിരുന്നു. 18-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം ക്രിസ്ത്യാനി കളുടെ ഒരു ചരിത്രരേഖയായി ഇന്നും നിലകൊള്ളുന്നു.
മലയാളഭാഷയുടെ സമഗ്രവികാസത്തിനു മഹനീയപങ്കുവഹിച്ചയാ ളാണ് ഡോ. ഹെർമൻ ഗുണ്ടർട്ട്. മലയാളഭാഷയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു അദ്ദേഹം. മലയാളഭാഷയിലെ ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു നിർമ്മിച്ചത് അദ്ദേഹമാണ്. രാജ്യസമാചാരം എന്ന പേരിൽ 1847-ൽ ഗുണ്ടർട്ട് മലയാളത്തിലെ ആദ്യത്തെ പ്രതവും പ്രസിദ്ധീകരിച്ചു. ഇന്ത്യക്കുള്ളിൽ വച്ച് പൂർണ്ണമായും മലയാളത്തിൽ ആദ്യം അച്ചടിച്ചത് 1811ലാണ്. ഡോ. ബുക്കാനന്റെ നേതൃത്വത്തിലുള്ള ബൈബിളിലെ പുതിയനിയമം ആയിരുന്നു അത്.
മലയാളം സ്വതന്ത്രഭാഷയായിവികാസം പ്രാപിച്ചെങ്കിലും ചില അന്യഭാഷാപദങ്ങൾ നമ്മുടെ ഭാഷയിൽ ചേക്കേറിയിട്ടുണ്ട്. തപാൽ, ശരാശരി, കത്ത്, തൂവാല, ലേലം തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടുന്നു. ബഞ്ച്. ഡസ്ക് തുടങ്ങിയ പദങ്ങൾ മലയാളീകരിക്കാൻ ശ്രമിച്ചെങ്കിലും അവ ഉൾക്കൊള്ളാൻ നമുക്കു കഴിഞ്ഞിട്ടില്ല.
മലയാളം നോവൽ, കഥ, നാടകം, കവിത എന്നിങ്ങനെ പല ശാഖോ പശാഖകളായി വളർന്നു. ഇതിനുവേണ്ടി പലപ്രഗത്ഭസാഹിത്യകാര ന്മാരും കഠിനപ്രയത്നം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ നോവൽ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണെങ്കിലും ലക്ഷണ മൊത്ത ആദ്യ നോവൽ ഒ. ചന്തുമേനോന്റെ ഇന്ദുലേഖയാണ്. മലയാളത്തിലെ ആദ്യ നാടകം കേരളവർമ്മ വലിയകോയിത്തമ്പു രാന്റെ “അഭിജ്ഞാന ശാകുന്തളം” മലയാള പരിഭാഷയാണ്. മലയാളത്തിലെ ആദ്യ മഹാ കാവ്യം അഴകത്തു പത്മനാഭക്കുറുപ്പിന്റെ “രാമചന്ദ്ര വിലാസം' ആണ്. ആദ്യത്തെ ഖണ്ഡകാവ്യം എ.ആർ. രാജരാജവർമ്മയുടെ 'മലയ വിലാസ”മാണ്. ആദ്യത്തെ വൃത്താന്തപ്പതം 1881ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരിച്ച ദേവജ് ഭീംജിയുടെ “കേരളമിത്ര”മാണ്. ഇങ്ങനെ ഏതു ശാഖയിലും മലയാളസാഹിത്യം സമ്പന്നമാണ്.
മലയാളലിപിയുടെ പരിഷ്ക്കരണം നടന്നു. പുതിയ ചിഹ്നങ്ങളു ണ്ടാക്കി അക്ഷരത്തിന്റെ എണ്ണം കുറച്ചു. അതോടെ പഴയലിപി പുതിയ തലമുറയ്ക്ക് അന്യമായി. അച്ചടിരംഗത്ത് പല പരിഷ്ക്കാരങ്ങളും വന്നു. മലയാളം കടലും കടന്ന് വിദേശരാജ്യങ്ങളിലുമെത്തി.
ജ്ഞാനപീഠം പുരസ്കാരംവരെ മലയാളത്തിനു ലഭിച്ചു. മലയാള സാഹിത്യം ലോകഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇനിയും മാറാത്തത് മലയാളിയുടെ മനസ്സാണ്. എഴുതുമ്പോൾ, പറയുമ്പോൾ ഇംഗ്ലീഷ് അറിഞ്ഞോ അറിയാതെയോ കൂട്ടിക്കലർത്തും. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതുകൊണ്ട് മലയാളത്തിന് ഇനിയും പലതും സ്വായത്തമാ ക്കാൻ കഴിയും. അതിനായി നമുക്കു കാത്താരിക്കാം.
so what
ReplyDeleteur mom is a fat cock
ReplyDeleteThis comment has been removed by the author.
Delete