Proverbs in Malayalam Language: In this article, we are providing പഴഞ്ചൊല്ലുകൾ മലയാളത്തിൽ Malayalam Grammar പഴഞ്ചൊല്ല് മലയാള വ്യാകരണം proverbial phrases in Malayalam Language
Proverbs in Malayalam Language : In this article, we are providing പഴഞ്ചൊല്ലുകൾ മലയാളത്തിൽ Malayalam Grammar പഴഞ്ചൊല്ല്മ ലയാള വ്യാകരണം proverbial phrases in Malayalam Language
പഴഞ്ചൊല്ലുകൾ മലയാളത്തിൽ Proverbs in Malayalam Language
പഴഞ്ചൊല്ലുകൾ
മലയാളത്തിൽ
|
1) “അങ്ങാടിയിൽ തോറ്റതിന് അമ്മയോട്”.
മറ്റുള്ളവരോടുള്ള
ദേഷ്യം സ്വന്തക്കാരോട് തീർക്കുക.
|
2) “അമ്മാവൻ ആനപ്പുറത്തുകയറിയാൽ
മരുമകന്
തഴമ്പുണ്ടാകുമോ".
സ്വയം
യോഗ്യതനേടാതെ മറ്റുള്ളവരുടെ മഹത്വം പറയുന്നതിലർത്ഥ മില്ല.
|
3) "അടയ്ക്കയായാൽ മടിയിൽ വയ്ക്കാം .
അടയ്ക്കാമരമായാലോ"?
കുട്ടികളെ
നിയന്ത്രിക്കാം. മുതിർന്നാലാവില്ല.
|
4) “അടിതെറ്റിയാൽ ആനയും വീഴും”.
എത്രവലിയവനും
ചുവടുപിഴച്ചാൽ
താഴെവീഴും.
|
5) “അണ്ടിയോടടുത്താലേ
മാങ്ങയുടെ പുളിയറിയൂ".
അടുത്തറിഞ്ഞാലേ
ചിലരുടെ തനിനിറം മനസ്സിലാകൂ.
യാഥാർത്ഥ്യത്തോട്
അടുക്കുമ്പോഴേ കാര്യത്തിന്റെ ഗൗരവം മനസ്സി ലാകൂ.
|
6) “അധികമായാൽ അമൃതും വിഷം”.
നല്ല
സാധനമായാലും കൂടിയാൽ
ചീത്തയാകും.
|
7) “അമ്മയ്ക്കപ്രാണവേദന
മകൾക്കുവീണവായന".
ദുഃഖിക്കുന്നവരെ
സമാധാനിപ്പിക്കാതെ സുഖിച്ചു കഴിയുക.
|
8) “അരമനരഹസ്യം
അങ്ങാടിപ്പാട്ട്".
രഹസ്യം
പരസ്യമാകുന്നത്. മറച്ചുവച്ചത് പരസ്യമാകുന്നു.
|
9) “അരിയെത
പയറഞ്ഞാഴി".
ചോദിച്ചതിനു
പകരം വേറെ ഉത്തരം നൽകുന്നത്.
|
10) “അഴകുള്ള
ചക്കയിൽ ചുളയില്ല”.
പുറംമോടിയിൽ
കാര്യമില്ല.
|
11) “അകലത്തെ
ബന്ധുവിനേക്കാൾ ഭേദം അരികത്തെ ശ്രതു”.
അപകടമുണ്ടാകുമ്പോൾ
അടുത്ത ശത്രുവായിരിക്കും ഉപകാരി.
|
12) “അച്ചിക്കു
കൊഞ്ചു പക്ഷം
നായർക്കിഞ്ചി പക്ഷം".
പരസ്പരം
പൊരുത്തപ്പെടാത്തവർ.
|
13) “അടിയിരിക്കുന്നിടത്ത്
ചെകിടുകാണിക്കരുത്”.
സ്വയം
ആപത്തിൽ
ചാടരുത്.
|
14) “അടുക്കളരഹസ്യം
അടക്കിവയ്ക്കണം”.
വീട്ടുകാര്യങ്ങളന്യരെ
അറിയിക്കരുത്.
|
15) “അണ്ണാൻകുഞ്ഞും തന്നാലായത്”.
എളിയവർക്കും
സേവനം ചെയ്യാൻ
സാധിക്കും. (തന്നാലാവുതു ചെയ്തു.
|
16) “അണ്ണാൻ മൂത്താലും
മരം
കയറ്റം മറക്കുമോ”.
പ്രായമായാലും
സ്വഭാവം മാറുകയില്ല. (ശീലം മറക്കില്ല)
|
17) “അങ്കോം
കാണാം താളീമൊടിക്കാം”.
ഒരുമിച്ച്
രണ്ടുകാര്യങ്ങൾ
നേടാം. (ഒരേ ചെലവിൽ
കൂടുതൽ
കാര്യ ങ്ങൾ
സാധിക്കുക
|
18) “അപ്പം
തിന്നാൽ മതി കുഴി എണ്ണണ്ട”.
കാര്യം
സാധിച്ചാൽപ്പിന്നെ
എങ്ങനെയെന്നറിയണ്ട.
|
19) “അരിമണിയൊന്നു
കൊറിക്കാനില്ല.
കരിവളയിട്ടു
കിലുക്കാൻ മോഹം”.
ദാരിദ്ര്യമാണെങ്കിലും
ആഡംബരത്തിനു കുറവൊന്നുമില്ല.
|
20) “അളമുട്ടിയാൽ ചേരയും കടിക്കും”.
സഹികെട്ടാൽ
എളിയവനുമേറ്റുമുട്ടും.
|
21) “ആനകൊടുത്താലും
ആശകൊടുക്കരുത്”.
വെറുതെ
ആശിപ്പിക്കരുത്.
|
22) “ആന
വാ പൊളിക്കും പോലെ
അണ്ണാൻ വാ പൊളിച്ചാലോ”.
വലിയവരെപ്പോലാകാൻ
ചെറിയവർ
ശ്രമിക്കരുത്. (അവനവന്റെ ശേഷി അറിഞ്ഞ് പ്രവർത്തിക്കണം)
|
23) “ആറ്റിൽ കളഞ്ഞാലും അളന്നു കളയണം”.
ഏതുകാര്യത്തിനായാലും
കണക്കുവേണം.
|
24) "ആശാനക്ഷരമൊന്നു
പിഴച്ചാൽ
അമ്പത്തൊന്നു
പിഴക്കും ശിഷ്യന്".
ഗുരുവിന്റെ
ചെറിയ തെറ്റ് ശിഷ്യന് വലിയ തെറ്റുവരുത്തും.
|
25) "ആറിയ
കഞ്ഞി പഴങ്കഞ്ഞി".
പഴകിയാലേതു
കാര്യവും മോശമാകും. (ചെയ്യേണ്ടത് ചെയ്യേണ്ട പ്പോൾ ചെയ്യുക)
|
26) "ആലിൻകായ് പഴുത്തപ്പോൾ
കാക്കയ്ക്ക്
വായിൽ പുണ്ണ്"
ആഗ്രഹിച്ചത്
കിട്ടുമ്പോൾ
കഴിക്കാൻ
പറ്റാതാവുക. (അവസരം പാഴാ ക്കുക)
|
27) "ആടറിയുമോ
അങ്ങാടിവാണിഭം"
മണ്ടന്മാർക്ക്
വിവരം കാണുകയില്ല.
|
28) "ആനമെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ"
സമ്പത്തുകുറഞ്ഞാലും
അഭിമാനം കളയില്ല.
|
29) "ആർക്കാനും വേണ്ടി
ഓക്കാനിക്കുക"
താത്പര്യമില്ലാതെ
എന്തെങ്കിലും ചെയ്യുക.
|
30) "ആരാന്റമ്മയ്ക്കു
ഭ്രാന്തു പിടിച്ചാൽ
കാണാൻ നല്ല രസം."
മറ്റുള്ളവർക്ക്
ആപത്തുവരുമ്പോൾ
കണ്ടുരസിക്കുന്നത്.
|
31) "ഇരയിട്ട്
മീൻപിടിക്കുക".
കുറച്ചുചെലവാക്കി
വലിയലാഭംനേടുക.
|
32) "ഇരിക്കും
മുൻപേ കാൽനീട്ടരുത്"
ക്ഷമയോടുകൂടി
കാര്യങ്ങൾ
ചെയ്യണം.
|
33) "ഇലമുള്ളിൽ വീണാലും
മുള്ള്
ഇലയിൽ വീണാലും
ഇലയ്ക്കു
കേട്"
ശക്തിയില്ലാത്തവന്
എന്നും നാശംതന്നെ.
|
34) ഇക്കരെനിന്നാലക്കരപ്പച്ച
ഒരിടത്തുനിൽക്കുമ്പോൾ
മറ്റൊരിടത്ത് കൂടുതൽ
മെച്ചമെന്നു തോന്നുക.
|
35) ഇഷ്ടമില്ലാത്തച്ചി
തൊട്ടതൊക്കെ കുറ്റം
താത്പര്യമില്ലാത്തയാൾ
ചെയ്യുന്നതിനൊക്കെ കുറ്റം പറയുക.
|
36) ഇരിക്കുന്നകൊമ്പ്
മുറിക്കരുത്
സഹായം
ചെയ്യുന്നത് ഇല്ലാതാക്കരുത്.
|
37) ഉണ്ടചോറിൽ കല്ലിടരുത്
ഉപകാരം
ചെയ്യുന്നവരോട് ഉപദ്രവം കാട്ടരുത്.
|
38) ഉണ്ണിയെക്കണ്ടാലറിയാം
ഊരിലെ
പഞ്ഞം
ആളെക്കാണുമ്പോൾത്തന്നെ
സ്വഭാവമറിയാം.
|
39) ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും
തെറ്റ്
ചെയ്യുന്നവർ
ശിക്ഷ അനുഭവിക്കും.
|
40) ഉള്ളതുകൊണ്ടോണം
പോലെ
കുറച്ചേയുള്ളങ്കിലും
സന്തോഷത്തോടെ കഴിയുക.
|
41) ഉർവ്വശീ ശാപം ഉപകാരം
മോശം
കാര്യം നല്ലതായി വരുക.
|
42) ഉണ്ടവനറിയുന്നില്ലെങ്കിൽ
വിളമ്പുന്നവനറിയണം
യഥാർത്ഥസ്ഥിതിയനുസരിച്ച്
പ്രവർത്തിക്കണം.
|
43 ) ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനം കുത്തും
തോൽക്കുമ്പോൾ
തർക്കിക്കുക.
|
44) ഉരലുചെന്ന്
മദ്ദളത്തോട് സങ്കടം പറയുക
ഒരാളുടെ
ദുഃഖം ദുഃഖിക്കുന്ന മറ്റൊരാളോട് പറയുക.
ചെറിയ
കഷ്ണങ്ങളുള്ളവൻ
വലിയ കഷ്ടമനുഭവിക്കുന്നവനോടു പ്രാരാബ്ധങ്ങൾ പറയുക.
|
45) ഉത്തരത്തിലിരിക്കുന്നതെടുക്കുകയും
വേണം
കക്ഷത്തിലിരിക്കുന്നത്
പോകുകയുമരുത്
നഷ്ടം
കൂടാതെ ലാഭംനേടണമെന്ന ചിന്ത.
|
46) എലിക്ക്
പ്രാണവേദന
പൂച്ചയ്ക്കു
വിളയാട്ടം
ഒരാൾദുഃഖിക്കുമ്പോൾ
മറ്റൊരാൾ
സന്തോഷിക്കുക. മറ്റൊരാളുടെ കഷ്ടസ്ഥിതി കണക്കിലെടുക്കാതെ സ്വന്തം സുഖത്തിൽ
മുഴുകുക.
|
47) എല്ലുമുറിയെ
പണിതാൽ
പല്ലുമുറിയെ
തിന്നാം
നല്ലപോലെ
അധ്വാനിച്ചാൽ
സുഖമായി ജീവിക്കാം.
|
48) എഴുതാപ്പുറം
വായിക്കരുത്
ഇല്ലാത്തതുണ്ടെന്നു
നടിക്കരുത്. (അനാവശ്യമായ കാര്യങ്ങൾ
പരിഗണിക്കരുത്.
|
49) എലിയെത്തോൽപ്പിക്കാനില്ലം ചുട്ടു
ബുദ്ധിയില്ലാതെ
പ്രവർത്തിച്ച്
നാശം വരുത്തുക.
|
50) ഏട്ടിലെ
പശു പുല്ലുതിന്നില്ല
എഴുത്തിലല്ല
പ്രവൃത്തിയിലാണു കാര്യം.
|
51) ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും.
ചേരാത്തതു
തമ്മിൽ
ചേരില്ല.
|
52) ഐകമത്യം
മഹാബലം
യോജിച്ചു
ശ്രമിച്ചാൽ
വൻ നേട്ടമുണ്ടാക്കാം.
|
53) ഒന്നു
പിഴച്ചാൽ മൂന്ന്
തുടരെയുള്ള
തോൽവി.
|
54) ഒന്നുചത്തു
മറ്റൊന്നിനു വളം
ഒരാൾക്കുശേഷം
മറ്റൊരാളിന്റെ ഉയർച്ച.
|
55) ഒരു
കുന്നിന് ഒരു കുഴി
സുഖദുഃഖങ്ങൾ
മാറി വരുക.
|
56) ഒന്നേ
ഉള്ളങ്കിലും ഉലക്കകൊണ്ടടിക്കണം
മക്കളെ
ലാളിച്ചു ചീത്തയാക്കരുത്.
|
57) ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കഴിയാം.
യോജിപ്പുണ്ടെങ്കിൽ
ഒരുമിച്ച്
കഴിയാം.
|
58) ഒരു
വെടിക്ക് രണ്ട് പക്ഷി
ഒരു
പ്രവൃത്തികൊണ്ട് പല ലാഭം.
|
59) ഒത്തുപിടിച്ചാൽ മലയും പോരും
ഒരുമിച്ചാൽ
വൻശക്തിയാകാം.
|
60) ഒരു
പന്തിയിൽ രണ്ടു വിളമ്പ് രണ്ട്
വിധത്തിലുള്ള
പെരുമാറ്റം (പക്ഷഭേദം കാട്ടുക).
|
61) ഒരു
ചെവിയിൽക്കൂടി കേട്ടത് മറ്റേ
ചെവിയിൽക്കുടി റങ്ങിപ്പോയി
ൾക്കുന്നകാര്യം
ഗ്രഹിക്കാതിരിക്കുക.
|
62) ഒരു
വേലയ്ക്കിരുവേല
കൃത്യമായി
ചെയ്യാതെ കുടിശ്ശികയാകുക.
|
63) ഒഴുക്കുവെള്ളത്തിലഴുക്കില്ല
അലസമായ
മനസ്സിൽ
മാലിന്യമുണ്ടാകും.
|
64) ഓണം
വന്നാലും ഉണ്ണി പിറന്നാലും
കോരന്
കുമ്പിളിൽ കഞ്ഞി
പാവപ്പെട്ടവനെന്നും
പട്ടിണിതന്നെ.
|
65) ഓടുന്ന
പട്ടിക്കൊരുമുഴം മുൻപേ
എറിയണം.
ഓരോന്നിന്റെയും
ഗതി അനുസരിച്ച് പ്രവർത്തിക്കണം.
(മുൻകൂട്ടി
പ്രവർത്തിക്കണം)
|
66) കടന്നൽക്കൂട്ടിൽ കല്ലെറിയരുത്
ആപത്തു
സ്വയം വരുത്തിവയ്ക്കരുത്ക
|
67) കണ്ടറിയാത്തവൻ കൊണ്ടറിയും
കണ്ടുപഠിക്കാത്തവൻ
അനുഭവത്തിലറിയും.
|
68) കണ്ണിൽ കൊള്ളാനുള്ളത്
പുരികത്തായി
ആപത്തിൽനിന്ന്
അപ്രതീക്ഷിതമായി രക്ഷപെടുക.
|
69) കക്കാൻപഠിച്ചാൽ നിൽക്കാൻ
പഠിക്കണം.
തെറ്റിൽനിന്നു
രക്ഷപെടാനുള്ള മാർഗ്ഗം
കണ്ടെത്തണം.
|
70) കടിക്കും
പട്ടി കുരയ്ക്കില്ല
കൂടുതൽ
പറയുന്നവൻ
പ്രവർത്തിക്കില്ല.
|
71) കന്നിനെ
കയം കാണിക്കരുത്
ആസക്തിയുള്ള
കാര്യങ്ങളിൽ
ആളുകളെ എത്തിക്കരുത്. (പ്രകൃതം കണ്ടറിഞ്ഞ് പെരുമാറണം)
|
72) കയ്ച്ചിട്ടിറക്കാനും
വയ്യ മധുരിച്ചിട്ട് തുപ്പാനുംവയ്യ
ഉപേക്ഷിക്കാനും
സ്വീകരിക്കാനും വയ്യാതാവുക.
|
73) കള്ളൻ കപ്പലിൽ തന്നെ
കൂടെനിൽക്കുന്നവൻ
കള്ളനാവുക.
|
74) കരയുന്ന
കുഞ്ഞിനേ പാലുള്ള
നിർബന്ധിച്ചെങ്കിലേ
കാര്യം നേടാനാവൂ. (അവകാശങ്ങൾ
ചോദിച്ചു വാങ്ങണം)
|
75) കാക്കയ്ക്കും
തൻകുഞ്ഞ് പൊൻകുഞ്ഞ്
സ്വന്തം
കാര്യമെല്ലാവർക്കും
പ്രധാനം.
|
76) കാണം
വിറ്റും ഓണമുണ്ണണം
നഷ്ടം
വന്നാലും എല്ലാവരോടുമൊപ്പം സന്തോഷിക്കണം.
|
77) കാളപെറ്റെന്ന്
കേട്ട് കയറെടുക്കുക
ആലോചിക്കാതെ
പ്രവർത്തിക്കുക.
|
78) കാടിയായാലും
മൂടിക്കുടിക്കണം
ഇല്ലായ്മ
മറ്റുള്ളവരെയറിയിക്കരുത്.
|
79) കാര്യം
കാണാൻ കഴുതക്കാലും പിടിക്കണം
കാര്യം
സാധിക്കാൻ നിന്ദ്യന്മാരെയും
ആശ്രയിക്കണം.
|
80) കിണറ്റിൽ മുങ്ങിയാൽ കുളത്തിൽ പൊങ്ങുക
ഒരിടത്തുനിന്ന്
മറഞ്ഞ് മറ്റൊരിടത്ത് പ്രത്യക്ഷപ്പെടുക. (പറഞ്ഞ വാക്കിനും പ്രവൃത്തിക്കും
വിലയില്ലാത്തവരെപ്പറ്റി)
|
81) കുന്തം
പോയാൽ കുടത്തിലും തപ്പണം.
കാണാതെ
പോയാലെല്ലായിടത്തും തിരയണം. (ഒന്നും നിസ്സാരമായി കണ്ട് തള്ളരുത്)
|
82) കുറുക്കന്റെ
കണ്ണ് കോഴിക്കൂട്ടിൽ
തൻകാര്യക്കാർ
അവർക്കിഷ്ടമുള്ള
കാര്യം മാത്രം നോക്കും. (ഏതു സാഹചര്യത്തിലും അഭിരുചികൾ
കൈവിടാത്തവരെപ്പറ്റി).
|
83) കൈനനയാതെ
മീൻപിടിക്കുക
കഷ്ടപ്പെടാതെ
ലാഭമുണ്ടാക്കുക.
|
84) കൊക്കിനു
വച്ചത് ചക്കിനു പറ്റി
ഒന്നിനുവേണ്ടി
പ്രവർത്തിച്ചത്
മറ്റൊന്നായി തീരുക.
|
85) ഗതികെട്ടാൽ പുലി പുല്ലും തിന്നും
ജീവിക്കാൻ
വേണ്ടി എന്തും പ്രവർത്തിക്കുക.
|
86) ചത്തകുട്ടിയുടെ
ജാതകം നോക്കുക
ആവശ്യമില്ലാത്ത
പ്രവൃത്തി ചെയ്യുക.
|
87) ചുണ്ടങ്ങ
കൊടുത്ത് വഴുതനങ്ങ വാങ്ങുക
ചെറിയകാര്യങ്ങൾ
ചെയ്ത് വലിയ നഷ്ടമുണ്ടാക്കുക
|
88) ചേരയെത്തിന്നുന്ന
നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം.
സ്ഥലകാലമനുസരിച്ച്
പ്രവർത്തിക്കണം.
|
89) ചൊട്ടയിലെ
ശീലം ചുടലവരെ
ചെറുപ്പത്തിലെ
സ്വഭാവം മരിക്കുന്നതുവരെ.
|
90) ജാത്യാലുള്ളത്
തുത്താൽ പോകുമോ
ജന്മനാലുള്ള
സ്വഭാവം മാറുകയില്ല.
|
91) തത്തമ്മേ
പൂച്ച പൂച്ച
മറ്റൊരാളെപ്പോലെ
അനുകരിക്കുക. (മറ്റുള്ളവരുടെ ചൊല്പടിക്ക് ജീവിക്കുക)
|
92) തന്നത്താനറിയാഞ്ഞാൽ പിന്നത്താനറിയും
സ്വന്തംനിലയനുസരിച്ച്
പ്രവർത്തിക്കണം.
|
93) തലയിരിക്കുമ്പോൾ വാലാടരുത്.
മുതിർന്നവരുടെ
കാര്യം കുട്ടികൾ
ചെയ്യരുത്. (ഉത്തരവാദപ്പെട്ടവരുടെ സ്ഥാനം മറ്റൊരാൾ ഏറ്റെടുക്കുക)
|
94) തലയ്ക്കുമീതെ
വെള്ളം വന്നാൽ അതുക്കുമീതെ വള്ളം
സന്ദർഭത്തിനനുസരിച്ചുയരണം.
|
95) താൻ പാതി ദൈവം പാതി
പ്രയത്നത്തോടൊപ്പം
പ്രാർത്ഥനയുംവേണം.
|
96) തീയിൽ കുരുത്തത് വെയിലത്തു
വാടില്ല.
പ്രയാസത്തിൽ
വളർന്നവർക്ക്
കഷ്ടപ്പാട് പ്രശ്നമല്ലാതാകുക.
|
97) തേടിയ
വള്ളി കാലിൽ ചുറ്റി
അന്വേഷിച്ചു
നടന്നത് കണ്ടെത്തുക (അനുകൂലമായ സാഹചര്യം).
|
98) ദാനം
കിട്ടിയ പശുവിന്റെ പല്ലെണ്ണുക
വെറുതേ
കിട്ടിയതിന്റെ കുറ്റങ്ങൾ
നോക്കുക.
|
99) പയ്യെത്തിന്നാൽ പനയും തിന്നാം
ക്ഷമയുണ്ടെങ്കിൽ
ഏതുകാര്യവും നേടാം.
|
100) പഴഞ്ചൊല്ലിൽ പതിരില്ല
പഴമക്കാർ
പറയുന്നത് കാര്യങ്ങളാണ്.
|
101) മടിയൻ മല ചുമക്കും .
ചിട്ടയായി
ചെയ്യാത്തവൻ
കഠിനാധ്വാനം ചെയ്യേണ്ടതായി വരും.
|
102) മിന്നുന്നതെല്ലാം
പൊന്നല്ല.
പുറംമോടികണ്ട്
ഭ്രമിക്കരുത്.
|
COMMENTS