Saving Money Essay in Malayalam : In this article, we are providing സമ്പാദ്യ ശീലം കുട്ടികളിൽ ഉപന്യാസം. Save Money Essay in Malayalam Language. കുട്ടികളായാലും, മുതിർന്നവരായാലും പണം ചെലവഴിക്കുമ്പോൾ ചില നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് നല്ലതാണ്. ഭാവിയിൽ അപ്രതീ ക്ഷിതമായ പലചെലവുകളും നമുക്ക് ഉണ്ടായെന്നുവരും. അതിനുവേണ്ടി യുള്ള ഒരു മുൻകരുതലെന്നനിലയിലും സമ്പാദ്യത്തെ കണക്കാക്കേണ്ട താണ്. പലതുള്ളി പെരുവെള്ളമെന്നു പറയുന്നതുപോലെ പലപ്പോഴായി നാം കരുതിവയ്ക്കുന്ന കൊച്ചുകൊച്ചുസമ്പാദ്യങ്ങൾ ഒരു വലിയ സംഖ്യ യായി നമുക്ക് ഉപകരിക്കും.
Saving Money Essay in Malayalam : In this article, we are providing സമ്പാദ്യ ശീലം കുട്ടികളിൽ ഉപന്യാസം. Save Money Essay in Malayalam Language.
Malayalam Essay on "Saving Money", "സമ്പാദ്യ ശീലം കുട്ടികളിൽ ഉപന്യാസം"
ഭാവിജീവിതം സന്തോഷപ്രദമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന വരാണ് സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഇത്തരക്കാരുടെ എണ്ണം വളരെക്കുറവാണ്. ഓരോരുത്തരും കിട്ടുന്നതും അതിലധികവും ചെല വാക്കി സുഖമായി കഴിയുകയാണ് ചെയ്യുന്നത്. ഇതവർക്കുതന്നെ പിന്നീട് വിനാശകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നു.
കുട്ടികളായിരിക്കുമ്പോൾ മുതൽ സമ്പാദ്യം ഒരു ശീലമാക്കി മാറ്റേണ്ട താണ്. കുഞ്ഞുങ്ങൾക്ക് പണത്തിന്റെ മൂല്യമെന്തെന്ന് അറിയില്ല. തൊട്ട തിനും പിടിച്ചതിനുമൊക്കെ ശാഠ്യം പിടിച്ചെന്നുവരും. അവരുടെ നിർബ ന്ധത്തിനുമുമ്പിൽ മാതാപിതാക്കൾ വാരിക്കോരി പണം ചെലവാക്കു കയും ചെയ്യും. ഈ പാഴ്ചെലവ് ഒഴിവാക്കാൻ സമ്പാദ്യശീലംകൊണ്ട് സാധിക്കും. ചെറുപ്പത്തിലേ ആവശ്യത്തിനുമാത്രം പണം ചെലവാക്കി മിച്ചമുള്ളത് സൂക്ഷിച്ചുവയ്ക്കുന്ന കുട്ടികൾ വലുതാകുമ്പോൾ അതേ പാത പിൻതുടരുന്നതായി കാണാം. എന്നാൽ എന്തുകിട്ടിയാലും മതി യാകാത്ത മറ്റുചിലരെ കാണാം. അവർ കിട്ടുന്നിടത്തോളം കടംവാങ്ങി അവസാനം വലിയകടക്കാരാകുന്നു. കടംവീട്ടുവാൻ മാർഗ്ഗമില്ലാതെ ആത്മഹത്യയ്ക്കുവരെ തുനിയുന്ന നിരവധിപേരുടെ കഥകൾ നമുക്കറി യാവുന്നതാണ്.
കുട്ടികളായാലും, മുതിർന്നവരായാലും പണം ചെലവഴിക്കുമ്പോൾ ചില നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് നല്ലതാണ്. ഭാവിയിൽ അപ്രതീ ക്ഷിതമായ പലചെലവുകളും നമുക്ക് ഉണ്ടായെന്നുവരും. അതിനുവേണ്ടി യുള്ള ഒരു മുൻകരുതലെന്നനിലയിലും സമ്പാദ്യത്തെ കണക്കാക്കേണ്ട താണ്. പലതുള്ളി പെരുവെള്ളമെന്നു പറയുന്നതുപോലെ പലപ്പോഴായി നാം കരുതിവയ്ക്കുന്ന കൊച്ചുകൊച്ചുസമ്പാദ്യങ്ങൾ ഒരു വലിയ സംഖ്യ യായി നമുക്ക് ഉപകരിക്കും.
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനുവേണ്ടി സജ യിക എന്നപേരിൽ ഒരു പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾ അനാവശ്യകാര്യങ്ങൾക്ക് ചെലവാക്കുന്നതുക ഇതിൽ നിക്ഷേ പിച്ചാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പോകുമ്പോൾ അവർക്ക് നിക്ഷേപത്തുക പലിശസഹിതം തിരിച്ചുകിട്ടുന്നു. ഇത് ഉന്നതപഠനത്തിന് അവരെ സഹായിക്കുന്നു. ദേശീയ സമ്പാദ്യപദ്ധതിയുടെ ഭാഗമായി പോസ്റ്റോഫീസ് റിക്കറിങ് നിക്ഷേപം പ്രചാരത്തിലുണ്ട്. സാധാരണ ക്കാരായ ജനങ്ങൾക്ക് മാസംതോറും നിശ്ചിതതുക ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശസഹിതം തുക മടക്കി കിട്ടും.
നമ്മുടെ വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന പലനിക്ഷേപ പദ്ധ തികളുമുണ്ട്. കന്യാസുരക്ഷ, മംഗല്യനിധി, വിവിധ ക്ഷേമപദ്ധതികൾ എന്നിവയെല്ലാം സമ്പാദ്യശീലം പോഷിപ്പിക്കുന്നതിനുവേണ്ടി രൂപകല്പ നചെയ്തിട്ടുള്ളതാണ്. ദേശീയ സമ്പാദ്യപദ്ധതികളിൽ പണം നിക്ഷേപി ക്കുന്നത് നമുക്കും നാടിനും പ്രയോജനകരമാണ്. രാജ്യത്തെ വിവിധ വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന് ഇത്തരം പദ്ധിതകൾ സഹാ യിക്കുന്നു.
സമ്പാദ്യശീലം വീടുകളിലും തുടങ്ങാവുന്നതാണ്. പണ്ട് മുത്തശ്ശി മാർ അരിഅടുപ്പത്തിടുമ്പോൾ ഒരു കൈപിടിയിൽ ഒതുങ്ങുന്ന അരി എടുത്ത് പ്രത്യേകമായി മാറ്റി സൂക്ഷിച്ചുവയ്ക്കുമായിരുന്നു. പിടിയരി എന്ന പേരിലുള്ള ഈ സമ്പാദ്യം അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ ഉപകരി ക്കുമായിരുന്നു. പണം സൂക്ഷിക്കുന്നതിനുവേണ്ടി മണ്ണുകൊണ്ടും ലോഹം കൊണ്ടും നിർമ്മിച്ച പലപാത്രങ്ങളും ഇന്നു ലഭിക്കും. അവ വീടുകളിൽ വാങ്ങിവച്ച് കുടുംബാംഗങ്ങൾക്ക് ഒറ്റയ്ക്കോ കൂട്ടായോ പണം നിക്ഷേപി ക്കാവുന്നതാണ്.
മിതവ്യയം ശീലിക്കുക എന്നതും, സമ്പാദ്യത്തിന്റെ പ്രധാന ഉദ്ദേ ശ്യങ്ങളിലൊന്നാണ്. എന്തിനും ഏറെപണം ചെലവിടുന്നവരാണ് നമ്മൾ. പണം സൂക്ഷിക്കാൻ തുടങ്ങിയാൽ മിച്ചംവച്ച് സമ്പാദിക്കാൻ സ്വയം ശീലിക്കും. പണംപോലെ തന്നെ നമുക്കുവേണ്ടി പല അവശ്യവസ്ത ക്കളും ഭാവിയിലേക്കുവേണ്ടി കരുതിവയ്ക്കാവുന്നതാണ്. സമ്പാദ്യം നമ്മിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിന് അത് നമ്മെ സഹായിക്കുന്നു.
സമ്പാദ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് വാർത്താമാധ്യമങ്ങളി ലൂടെ സർക്കാർ ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്. ഇതുകൂടാതെ മഹിളാപ്രധാൻ ഏജന്റുമാരായി ധാരാളം വനിതകൾ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. നാം സ്വയം സമ്പാദ്യശീലം വളർത്തുകയും മറ്റു ള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യണം.
COMMENTS