Road Accidents Essay in Malayalam : In this article, we are providing റോഡപകടങ്ങൾ ഉപന്യാസം . Road Apakadangal Essay in Malayalam . വർധിച്ചു...
Road Accidents Essay in Malayalam: In this article, we are providing റോഡപകടങ്ങൾ ഉപന്യാസം. Road Apakadangal Essay in Malayalam. വർധിച്ചു വരുന്ന റോഡ് അപകടങ്ങൾ ഉപന്യാസം
Malayalam Essay on Road Accidents, "Road Apakadangal", "റോഡപകടങ്ങൾ ഉപന്യാസം"
ഓരോദിവസവും ഞെട്ടിക്കുന്ന അനവധി റോഡപകടവാർത്തക ളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ രാജ്യത്ത് നടക്കു ന്നതിന്റെ പത്തിലൊന്നുശതമാനംപോലും നാം അറിയുന്നില്ല. റോഡപ കടങ്ങളിൽപെട്ട് ദിവസേന നിരവധിയാളുകൾ മരിക്കുകയും പരിക്കേൽക്കു കയും ചെയ്യുന്നുണ്ട്. ഇത്രയൊക്കെയായിട്ടും ഇത് ഒഴിവാക്കുന്നതിനു വേണ്ട ഫലപ്രദമായ നടപടികളൊന്നും ആവിഷ്ക്കരിച്ചിട്ടില്ല.
ജനസംഖ്യ വർദ്ധിച്ചുവരുന്നതിനനുസരിച്ച് കേരളത്തിലെ റോഡുക ൾക്ക് വിസ്തൃതിയുണ്ടാകുന്നില്ല. ഉള്ളവതന്നെ പഴയകാലത്തെ നിർമ്മാണ രീതിയിൽ കയറ്റവും ഇറക്കവും വളവും തിരിവുമായി കിടക്കുകയാണ്. ശരിയായ വിധത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതും റോഡുക ളുടെ സ്ഥിതി ദയനീയമാക്കി. നഗരങ്ങളിൽപ്പോലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് വഴികളുടെ അപര്യാപ്തതമൂലമാണ്. കേരളത്തിലെ റോഡുകൾ വീതികൂട്ടിയും വളവുകൾ നിവർത്തിയും അറ്റകുറ്റപ്പണി നട ത്തിയും ഗതാഗതയോഗ്യമാക്കിയാൽ ഗതാഗതം സുഗമമാക്കാം. റോഡു വക്കിലുള്ള ജനങ്ങളുടെ അനധികൃത കയ്യേറ്റമവസാനിപ്പിക്കുകയും റോഡി ലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റുകയും ചെയ്യേ ണ്ടതാണ്. കൂടാതെ റോഡിൽ അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്.
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
വാഹനങ്ങളുടെ കാലപ്പഴക്കവും തകരാറുകളുമാണ് അപകടം വരു ത്തിവയ്ക്കുന്നതിനുള്ള മറ്റൊരുകാരണം. കാലാവധി കഴിഞ്ഞ വാഹന ങ്ങൾപോലും പെയിന്റടിച്ചു പുതുക്കി നമ്മുടെ നിരത്തുകളിലോടുന്നുണ്ട്. ഇവ കർശനമായും നിയന്ത്രിയ്ക്കുകയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തുകയും ചെയ്യേണ്ടതാണ്. ഇരുചക്രവാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് അപകടങ്ങൾ കൂടാനിടയാക്കുന്നു. അടിസ്ഥാനസൗകര്യങ്ങൾ നമ്മുടെ റോഡുകൾക്കുണ്ടാകുന്നതുവരെ ഇവയുടെ എണ്ണം നിയന്ത്രിക്കേണ്ടതാണ്. സാധാരണജനങ്ങൾക്ക് സഞ്ചരിക്കാനുള്ള വാഹനമായ ബസ് അത്യാവശ്യത്തിനില്ലാത്തതു കൊണ്ട് പലപ്പോഴും അമിതഭാരം വഹിക്കേണ്ടിവരുന്നു. ഇതും അപകട ത്തിനിടയാക്കുന്നുണ്ട്. ബസ് സൗകര്യം ലഭിക്കാതെ വരുമ്പോൾ ജനങ്ങൾ ലോറിയിലും, തുറസായവാഹനങ്ങളിലും സഞ്ചരിക്കേണ്ടതായി വരുന്നു. ഇതും കൂടെക്കൂടെ അപകടങ്ങൾക്ക് കാരണമാകുന്നു. ഇവ ഒഴിവാക്കു ന്നതിനുവേണ്ടി ജനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുന്നതിനാവശ്യമായ വിധത്തിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണം. ചരക്കുവാഹനങ്ങ ളിൽ ആളുകൾ സഞ്ചരിക്കുന്നത് കുറ്റകരമാക്കണം.
Read also : Global warming / Climate change Essay in Malayalam
Read also : Global warming / Climate change Essay in Malayalam
അമിതവേഗവും, മദ്യപാനവും റോഡപകടങ്ങളുടെ കാരണങ്ങളാണ്. ഓരോ വാഹനത്തിനും വേഗതയുടെ തോത് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ പോലും നമുക്ക് കഴിയുന്നില്ല. ക്ഷമയില്ലാത്ത മനുഷ്യർ ലക്ഷ്യപ്രാപ്തിയിലെത്താൻ അമിതവേഗത്തിൽ വാഹനമോടിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവരുന്ന സന്ദർഭങ്ങളിൽ വണ്ടി നിയന്ത്രണംവിട്ട് ഇടിച്ചുമറിയുക സാധാരണമാണ്. അമിതവേഗം നിയന്ത്രിയ്ക്കുന്നതിനുവേണ്ടി റോഡുകളിൽ ഇടയ്ക്കിടയ്ക്ക് പ്രത്യേക സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റ കരമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല അപകടങ്ങളിലും ഡവർ മദ്യ പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വാഹനങ്ങളിൽ പരി ശോധനനടത്തുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കുകയും ചെയ്താൽ മദ്യപാനംകൊണ്ടുള്ള അപകടങ്ങളൊഴിവാക്കാം.
Read also : Malayalam Essay on Influence of Advertisement
Read also : Malayalam Essay on Influence of Advertisement
തുടർച്ചയായി ഉറക്കളിച്ചിരുന്നു വണ്ടിയോടിക്കുന്നതും, അശ്രദ്ധ യോടെ വണ്ടിയോടിക്കുന്നതും അപകടങ്ങൾ വരുത്തിവയ്ക്കുന്നു. രാത്രി കാലത്തുണ്ടാകുന്ന പല അപകടങ്ങളിലും ഡവർ ഉറങ്ങിപ്പോയതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ അശ്രദ്ധയോടെ വണ്ടിയോടിച്ച് കൽനടക്കാർക്കപകടമുണ്ടാക്കുന്നവരുമുണ്ട്. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് വണ്ടിയോടിയ്ക്കുന്നത് നിരോധിക്കേണ്ടതാണ്. അശ്രദ്ധയോടെ വണ്ടിയോ ടിയ്ക്കുന്നവരെ കണ്ടെത്തുന്നതിനാവശ്യമായ ചെക്കിംഗ് നടത്തേണ്ട താണ്.
ഓരോരോഅപകടങ്ങൾ നടന്നുകഴിയുമ്പോഴും അവ ഒഴിവാക്കാമാ യിരുന്നു എന്ന് പിന്നീട് തോന്നും. ഡവർമാർക്ക് കൂടെക്കൂടെ ബോധ വൽക്കരണവും, പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങളും നൽകിയാൽ നമ്മുടെ റോഡപകടങ്ങളിൽ നല്ലൊരു പങ്കും ഒഴിവാക്കാവുന്നതാണ്.
Read also : Malayalam Essay on Cyber crime
Read also : Malayalam Essay on Cyber crime
കാൽനടക്കാരും, അപകടങ്ങളിൽപ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതും, വാഹനങ്ങൾ പോകേണ്ടിടത്തു കൂടി നടക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. കാൽ നട ക്കാർക്ക് പ്രത്യേകനടപ്പാത അനുവദിച്ചും ബോധവൽക്കരണം നടത്തിയും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പോരായ്മകൾ പരിഹരിക്കാവുന്നതാണ്.
man thx man very much... enik naale exam ullathaann appo enik ith upakaaram pedum
ReplyDeletePoli enikk ishtappettu orupadu points koduthittundu.keep doing this better.
ReplyDelete