Influence of Advertisement Essay in Malayalam : In this article, we are providing പരസ്യങ്ങളുടെ സ്വാധീനം ഉപന്യാസം . Parasyangalude Swadheen...
Influence of Advertisement Essay in Malayalam: In this article, we are providing പരസ്യങ്ങളുടെ സ്വാധീനം ഉപന്യാസം. Parasyangalude Swadheenam Essay in Malayalam.
Malayalam Essay on Influence of Advertisement, "Parasyangalude Swadheenam", "പരസ്യങ്ങളുടെ സ്വാധീനം ഉപന്യാസം"
ഉപഭോക്താക്കളെ ആകർഷിക്കാനുള്ള എളുപ്പവഴിയാണ് പരസ്യ ങ്ങൾ. പരസ്യദാതാക്കളാകട്ടെ ഇതറിഞ്ഞ് അമിതപ്രാധാന്യം പരസ്യ ത്തിനു നല്കുന്നു. സഭ്യതയുടെ അതിർത്തിലംഘിക്കുന്നതിനുപോലും ഇത്തരക്കാർ മടിക്കുന്നില്ല.
പണ്ട് ആളുകൾ നാട്ടിലുടനീളം സഞ്ചരിച്ച് നേരിട്ടു പറഞ്ഞാണ് സാധനങ്ങൾ പരിചയപ്പെടുത്തി വില്പനനടത്തിയിരുന്നത്. അച്ചടിക്കു പ്രാധാന്യം വർദ്ധിച്ചതോടുകൂടി പിന്നീടത് നോട്ടീസ്, പോസ്റ്റർ, ബാനർ തുടങ്ങിയ രൂപങ്ങളിലായി. ഇന്നത് ആനുകാലികപ്രസിദ്ധീകരണങ്ങൾ തൊട്ട് ദൃശ്യമാധ്യമങ്ങൾ വരെയായി വ്യാപിച്ചിരിക്കുന്നു.
Read also : Global warming Essay in Malayalam Language
Read also : Global warming Essay in Malayalam Language
പരസ്യങ്ങൾ നല്ലതും ചീത്തയുമുണ്ട്. ചിലത് നമ്മെ നല്ലമാർഗ്ഗത്തി ലേക്ക് നയിക്കുമെങ്കിൽ മറ്റുചിലത് ചതിക്കുഴിയിലേക്കായിരിക്കും കൊണ്ടെത്തിക്കുന്നത്. പരസ്യവാചകങ്ങളിലും ദൃശ്യങ്ങളിലും കാണുന്ന കാര്യങ്ങൾ അപ്പടിവിശ്വസിക്കുന്ന ചിലരുണ്ട്. ഇത്തരക്കാരാണ് അപകട ങ്ങളിൽ ചെന്നുചാടുന്നത്. ആരോഗ്യരംഗത്താണ് നമ്മെ കബളിപ്പിക്കുന്ന അനവധി പരസ്യങ്ങളുള്ളത്. ചികിത്സാകേന്ദ്രങ്ങൾ തുടങ്ങി ഔഷധ ങ്ങൾവരെ ഈ പട്ടികയിലുണ്ട്.
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവയുടെ പരസ്യങ്ങളും ജനങ്ങളെ നാശത്തിലെത്തിക്കുന്നതാണ്. ഇത്തരം പരസ്യങ്ങൾക്ക് സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനസ്വാധീനത്തിൽ കാര്യ മായ കുറവൊന്നും ഉണ്ടായിട്ടില്ല. കൂടുതൽ ചെറുപ്പക്കാരും ലഹരിപദാർത്ഥ ങ്ങൾ ഉപയോഗിക്കാൻ പ്രധാനകാരണം പരസ്യങ്ങളാണ്.
വസ്ത്രം, ആഭരണം എന്നിവയുടെ വില്പനരംഗങ്ങളിലും പരസ്യ ങ്ങൾ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാം ഏതുവസ്ത്രം ധരിക്കണം, എങ്ങനെയെല്ലാം ധരിക്കണം എന്നെല്ലാം നിശ്ചയിക്കുന്നത് പരസ്യക്കാരാണ്. മാന്യതയുടെ മറനീക്കിയുള്ള പ്രചാരണതന്ത്രങ്ങളാണ് ഈ രംഗത്തുള്ള പരസ്യക്കാർ കാണിക്കുന്നത്. തന്മൂലം പരമ്പരാഗതവും, പവിത്രവുമായ നമ്മുടെ വസ്ത്രധാരണരീതി ആകൈമാറിയിരിക്കുന്നു.
Read also : Essay on Mahatma Gandhi in Malayalam
Read also : Essay on Mahatma Gandhi in Malayalam
ആഭരണവില്പനരംഗത്താണെങ്കിൽ ആരെയും വശീകരിക്കുന്ന മോഹനവാഗ്ദാനങ്ങളാണ് പരസ്യക്കാർ നല്കുന്നത്. കൂട്ടത്തിൽ ഒട്ടേറെ സൗജന്യങ്ങളും സമ്മാനങ്ങളും പ്രഖ്യാപിക്കും. ഇതെല്ലാം വെറും വിപണനതന്ത്രങ്ങളാണെന്ന് അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ.
നിത്യോപയോഗ സാധനങ്ങളുടെ സ്ഥിതിയും ഭിന്നമല്ല. ആഹാരത്തി നുള്ള വസ്തുക്കൾമുതൽ സൗന്ദര്യസംവർദ്ധകങ്ങൾവരെ പരസ്യത്തിന്റെ പിടിയിലകപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. പരസ്യങ്ങൾ നല്കുന്ന പ്രചോ ദനംകൊണ്ട് നമുക്ക് ആവശ്യമില്ലാത്ത എത്രയെത്രവസ്തുക്കളാണ് നാം വാങ്ങിക്കൂട്ടുന്നത്. ഇതിനുവേണ്ടിവരുന്ന ധനനഷ്ടം എത്രയെന്ന് നാം കണക്കാക്കാറുണ്ടോ? ഇവ വരുത്തിവയ്ക്കുന്ന അനാരോഗ്യത്തെപ്പറ്റി ആരെങ്കിലും ചിന്തിക്കാറുണ്ടോ?
Read also : Essay on Onam Annum Innum in Malayalam
Read also : Essay on Onam Annum Innum in Malayalam
പത്രങ്ങളിലും, ദൃശ്യമാദ്ധ്യമങ്ങളിലും ഇന്നു പരസ്യത്തിന്റെ അതി പ്രസരമാണ് കാണുന്നത്. അതിനായി പേജുകൾതന്നെ പ്രതക്കാർ നീക്കി വയ്ക്കുന്നു. ടെലിവിഷൻ രംഗത്താണ് പരസ്യത്തിന്റെ ഏറ്റവുംവലിയ കടന്നാക്രമണം ഉണ്ടായിരിക്കുന്നത്. പരസ്യത്തിന് പോൺസർഷി പ്പെന്ന പേരിൽ ചിലർ കുത്തകയെടുത്തിരിക്കുകയാണ്.
നമുക്ക് നന്മതരുന്ന പരസ്യങ്ങളും ഇന്നു നിലവിലുണ്ട്. ഇവയുടെ എണ്ണം വളരെ കുറവാണ്. മാത്രമല്ല ഇത്തരം പരസ്യങ്ങൾ വളരെ ആകർഷ കമല്ലാത്തതിനാൽ അധികമാരും ശ്രദ്ധിക്കാറുമില്ല. ആരോഗ്യം, വിദ്യാ ഭ്യാസം, പ്രകൃതിസംരക്ഷണം, പകർച്ചവ്യാധികൾ തുടങ്ങിയ കാര്യങ്ങൾ ക്കായി സർക്കാരും, സ്വയംഭരണസ്ഥാപനങ്ങളും നല്കുന്നവയാണ് നല്ല പരസ്യങ്ങളുടെ കൂട്ടത്തിൽപ്പെടുന്നത്.
Read also : Essay on Terrorism in Malayalam Language
Read also : Essay on Terrorism in Malayalam Language
നഗരങ്ങളിൽ ചെന്നാൽ കൂറ്റൻ പരസ്യ ബോർഡുകളാണ് നമ്മ സ്വാഗതം ചെയ്യുന്നത്. ഇതുകൂടാതെ വഴിവാണിഭക്കാരുടെ വക വേറേയും ചില പരസ്യതന്ത്രങ്ങൾ നമുക്കവിടെ കാണാൻ കഴിയും. അത് നമ്മ സഹായിക്കാനല്ല ആകർഷിക്കാനാണെന്ന് മനസ്സിലാക്കണം.
നമുക്കു തനതായ ഒരുഉപഭോക്തൃസംസ്കാരം നിലവിലുണ്ടായി രുന്നു. ഏതുകാര്യവും വിശദമായി പരീക്ഷിച്ചറിഞ്ഞ് ഉപയോഗിക്കുന്ന ഒരു ശീലമായിരുന്നു നമ്മുടേത്. എന്നാലിന്നത് പരസ്യസ്വാധീനത്തിൽ അകപ്പെട്ട് നമുക്ക് നഷ്ടമായിരിക്കുന്നു. എന്തെല്ലം അപകടങ്ങളാണ് അതു മൂലം മനുഷ്യജീവിതത്തിലുണ്ടായിരിക്കുന്നത്.
Read also : ESSAY ON NATIONAL INTEGRATION IN MALAYALAM
Read also : ESSAY ON NATIONAL INTEGRATION IN MALAYALAM
മിന്നുന്നതെല്ലാം പൊന്നല്ല എന്നുപറയുന്നതുപോലെ കേൾക്കുന്ന തെല്ലാം വാസ്തവമല്ല എന്ന തിരിച്ചറിവ് പരസ്യത്തിന്റെ കാര്യത്തിലു ണ്ടാകണം. ഉപഭോക്താക്കളെ വഞ്ചിക്കാനുള്ള പരസ്യങ്ങൾ നാം തിരിച്ച റിയണം. എന്തുമാത്രം മാറ്റങ്ങളുണ്ടായാലും നമ്മുടെ സംസ്കാരം ഏതു രംഗത്തായാലും കാത്തുസൂക്ഷിക്കുകതന്നെവേണം.
COMMENTS