Cyber crime Essay in Malayalam : In this article, we are providing സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം . Cyber Kuttakrithyangal Essay in Malayal...
Cyber crime Essay in Malayalam : In this article, we are providing സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം. Cyber Kuttakrithyangal Essay in Malayalam
Malayalam Essay on Cyber crime, "Kuttakrithyangal", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം"
ആഗോളവ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരിക യാണ്. നമ്മുടെ ജീവനും സമ്പത്തും ഏതുനേരവും തട്ടിയെടുക്കുവാൻ വിരുതുള്ളകള്ളന്മാർ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ നാം ഇവരുടെ കെണിയിൽ ചെന്നുചാടും.
പലതരത്തിലുള്ള തട്ടിപ്പുകളാണ് ഇന്ന് ഇമെയിൽ രംഗത്ത് കണ്ടുവരുന്നത്. ജോലി, ലോട്ടറി, വിവാഹം, വസ്ത, സീവാണിഭം എന്നീ പേരുകളിലെല്ലാം ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്. അപകടം, രോഗം എന്നീ പേരുകളിലും ചിലർ കബളിക്കപ്പെടാറുണ്ട്. പ്രസിദ്ധരായ വ്യക്തികളുടെ വ്യാജ ഇ-മെയിൽ വിലാസങ്ങളുണ്ടാക്കി സഹായം അഭ്യർത്ഥിച്ചുകൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സന്ദേശം പ്രച രിപ്പിക്കുകയാണ് ഇവരുടെ രീതി. വിലാസത്തിൽ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് ആളുകൾ പണമയയ്ക്കും. പിന്നീടാണ് തട്ടിപ്പായിരു ന്നുവെന്ന് മനസ്സിലാകുന്നത്.
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
സുന്ദരികളായ സ്ത്രീകളെ ചാറ്റിങ്ങിലൂടെ പലതരത്തിലുമുള്ള പ്രലോഭനങ്ങൾക്കും വിധേയരാക്കി തട്ടിപ്പുനടത്തുന്നവരും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. വഴങ്ങിയില്ലെങ്കിൽ ഭീഷണി പ്രയോഗിക്കുവാനും ഇവർക്കു മടിയില്ല.
തൊഴിലന്വേഷകരെ കബളിപ്പിക്കുന്നതാണ് മറ്റൊരുതട്ടിപ്പുരീതി. ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ, ഹോട്ടൽ ജോലിക്കാർ എന്നിങ്ങനെ വിവിധതരം തൊഴിൽ അവസരങ്ങൾ കാണിച്ച് സന്ദേശ ങ്ങൾ പ്രചരിപ്പിക്കും. ഇതിൽ ആകൃഷ്ടരാകുന്നവരിൽനിന്ന് ജോലി ഉറപ്പാ യെന്നും മറ്റു നടപടിക്രമങ്ങൾക്കാണെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെ ടുക്കുകയാണ് പതിവ്. പണംകൊടുത്തുകഴിഞ്ഞാൽ ഇവരുടെ പൊടി പോലും കാണുകയില്ല.
Read also : Essay on Mahatma Gandhi in Malayalam
Read also : Essay on Mahatma Gandhi in Malayalam
ലോട്ടറിയിടപാടെന്നുപറഞ്ഞ് ആളുകളെ കെണിയിൽപ്പെടുത്തുന്ന താണ് മറ്റൊരു തട്ടിപ്പുരീതി. വിദേശരാജ്യങ്ങളിൽ കോടികളുടെ ലോട്ടറി യടിച്ചെന്നു കാണിച്ച് അറിയിപ്പുനല്കും. പ്രാരംഭചെലവുകൾക്കെന്നു പറഞ്ഞ് പിന്നാലെ ലക്ഷങ്ങൾ ആവശ്യപ്പെടും. കൊടുത്തുകഴിഞ്ഞാൽ പിന്നെ യാതൊരു വിവരവും ലഭിക്കുകയില്ല.
ഇടപാടുകാരെ വശീകരിക്കാൻ വിശ്വാസയോഗ്യമായ പലപ്രയോഗ ങ്ങളും കാട്ടാൻ വിരുതുള്ളവരാണ് സൈബർ കുറ്റവാളികൾ. ഇവരുടെ വലയിൽ ഒരിക്കൽ അകപ്പെട്ടുകഴിഞ്ഞാൽ പിന്നീട് അതിൽനിന്നു രക്ഷ പ്പെടാൻ കഴിഞ്ഞെന്നുവരില്ല. ഇ-മെയിലുകളോടൊപ്പം ചേർക്കുന്നത് കള്ള ന്മാരുടെ അക്കൗണ്ട് നമ്പരുകളാണ്. വൻ കമ്പനികളുടേതെന്നു തെറ്റി ദ്ധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകളാണ് തട്ടിപ്പുകാർ നല്കുന്നത്. ഉദ്യോഗാർത്ഥികളാണ് ഭൂരിപക്ഷം കുറ്റകൃത്യങ്ങളിലും അകപ്പെടുന്നത്.
Read also : Global warming / Climate change Essay in Malayalam
Read also : Global warming / Climate change Essay in Malayalam
വിവരസാങ്കേതികവിദ്യ വ്യാപകമായതോടുകൂടി ജനങ്ങളെ ബോധ വൽക്കരിക്കുകയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരി ക്കാനുള്ള എളുപ്പവഴി. സ്ത്രീകളും കുട്ടികളും യുവാക്കളുമാണ് ഈ ചതിക്കുഴിയിൽ വീഴുന്നവരിൽ അധികവും. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇന്നു പ്രത്യേക സംവിധാനങ്ങളുണ്ട്. ഓരോ ജില്ലയിലും സൈബർസെല്ലുകളും പോലീസ് ആസ്ഥാനത്ത് ഹൈടെക് കം എൻക്വയറി സെല്ലും പ്രവർത്തിക്കുന്നു. പ്രത്യേകം പരിശീലനം സിദ്ധിച്ച വരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.
പൊതുജനങ്ങളും ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി ട്ടുണ്ട്. പാസ്വേർഡ്, അക്കൗണ്ട് നമ്പർ, ഡവിംഗ് ലൈസൻസ്, പാസ്പോർട്ട് മുതലായവ ഇ-മെയിലിലൂടെ വെളിപ്പെടുത്തരുത്. ഐഡന്റി റ്റിയും മറ്റു പ്രധാന വിവരങ്ങളും സന്ദേശം സുരക്ഷിതമാണെന്നു ബോദ്ധ്യ പ്പെട്ടതിനുശേഷമേ വെളിപ്പെടുത്താവൂ.
Read also : Malayalam Essay on Influence of Advertisement
Read also : Malayalam Essay on Influence of Advertisement
സമ്മാനങ്ങളും ജോലിയും പണവും മറ്റും വാഗ്ദാനം ചെയ്യുന്ന മെയിലുകൾ പൂർണ്ണമായി വിശ്വസിക്കരുത്. ആകർഷകമായ ബിസിനസ് വാഗ്ദാനങ്ങൾ നല്കുന്നതും സംഭാവനകൾ ചോദിക്കുന്നതും വിശ്വസ നീയമല്ല. വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്നതും പ്രത്യേക വെബ്സൈറ്റിൽ പ്രവേശിക്കാനാവശ്യപ്പെടുന്നതും സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ടതാണ്.
പലരും ഇ-മെയിൽ സന്ദേശങ്ങൾ രഹസ്യമാക്കിവയ്ക്കുകയാണ് പതിവ്. അതാണ് പലകുറ്റകൃത്യങ്ങളിലും വീഴാൻ ഇടയാകുന്നത്. പരിചയ സമ്പന്നരായവരോട് കൂടിയാലോചിക്കുകയും സംശയം തോന്നിയാൽ
Read also : Malayalam Essay on Road Accidents
Read also : Malayalam Essay on Road Accidents
സൈബർ പോലീസ്റ്റേഷനിൽ അറിയിക്കുകയും ചെയ്യണം. അബദ്ധ ങ്ങൾ പിണഞ്ഞാൽ അതു മറച്ചുവയ്ക്കുന്നത് ചിലരുടെ ശീലമാണ്. ഇത്ത രക്കാരെ വളർത്താനേ അതുസഹായിക്കൂ.
thanks now i can copy this into my assignment hahaha
ReplyDeleteim rohit binu btw
Delete