Malayalam Essay on Advantages and Disadvantages of Mobile Phone/മൊബൈല് ഫോണ് ഗുണങ്ങളും ദോഷങ്ങളും ഉപന്യാസം: തിരക്കേറിയ ജീവിതം നയിക്കുന്ന ആധുനികമനുഷ്യനുകിട്ടിയ വരദാനമാണ് മൊബൈൽ ഫോണുകൾ. ഇതിന്റെ വ്യാപകമായ പ്രചാരം നിമിത്തം സമയവും ദൂരവും ഒന്നും നമുക്ക് പ്രശ്നമല്ലാതായിരിക്കുന്നു. ഇന്ന് ഓരോ മനുഷ്യന്റെയും ഉത്തമസുഹൃത്തായി മൊബൈൽ ഫോൺ മാറിയിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഉപയോഗം ഏറ്റവും മികച്ച താണെങ്കിലും അവയ്ക്ക് ചില ദോഷങ്ങളുമുണ്ട്.
Malayalam Essay on Advantages and Disadvantages of Mobile Phone: In this article, we are providing മൊബൈല് ഫോണ് ഗുണങ്ങളും ദോഷങ്ങളും ഉപന്യാസം. Essay on Mobile in Malayalam.
Malayalam Essay on Advantages and Disadvantages of Mobile Phone
തിരക്കേറിയ ജീവിതം നയിക്കുന്ന ആധുനികമനുഷ്യനുകിട്ടിയ വരദാനമാണ് മൊബൈൽ ഫോണുകൾ. ഇതിന്റെ വ്യാപകമായ പ്രചാരം നിമിത്തം സമയവും ദൂരവും ഒന്നും നമുക്ക് പ്രശ്നമല്ലാതായിരിക്കുന്നു. ഇന്ന് ഓരോ മനുഷ്യന്റെയും ഉത്തമസുഹൃത്തായി മൊബൈൽ ഫോൺ മാറിയിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഉപയോഗം ഏറ്റവും മികച്ച താണെങ്കിലും അവയ്ക്ക് ചില ദോഷങ്ങളുമുണ്ട്.
എളുപ്പ ത്തിൽ കൈകാര്യംചെയ്യാ വു ന്ന വ യാണ് മൊബൈൽ ഫോണുകൾ. അവ എവിടെവേണമെങ്കിലും കൊണ്ടുപോകുവാനും സൂക്ഷിച്ചുവയ്ക്കുവാനും കഴിയും. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും യാത ചെയ്യുമ്പോഴുമെല്ലാം അതിന്റെ സേവനം നമുക്ക് പ്രയോജനപ്പെടുകയും ചെയ്യും. എന്നാൽ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെടുവാൻ എളുപ്പമുള്ള ഒരുവസ്തുവാണെന്നകാര്യം നാം മറക്കരുത്. മൊബൈൽ ഫോണുകൾ തട്ടിയെടുത്തു വിൽപ്പന നടത്തുന്ന ഒരു ഗൂഢസംഘം നമുക്കുചുറ്റും പ്രവർത്തിക്കുന്നുണ്ട്.
മൊബൈൽ ഫോണുകൾ നമുക്കുചെയ്തതരുന്ന സേവനങ്ങൾ അനവധിയാണ്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ഇന്ന് ഫോൺ കണക്ഷനുകൾ സുലഭമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഏതൊരു വ്യക്തിയേയും മൊബൈൽ ശൃംഖലവഴി നമുക്കു ബന്ധപ്പെ ടാൻ സാധിക്കും. ഇതിന് കാലമോ സമയമോ ദൂരമോ ഒന്നും പ്രശ്നമല്ല. ഉപയോഗിച്ചതിനുശേഷം പണമടയ്ക്കാവുന്നതും പണമടച്ചതിനുശേഷം ഉപയോഗിക്കാവുന്നതുമായ മൊബൈൽ കണക്ഷനുകൾ ഉണ്ട്. ലളിത മായ നടപടിക്രമത്തിലൂടെ ഞൊടിയിടയ്ക്കുള്ളിൽ കണക്ഷൻ ലഭിക്കു മെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ചിലപ്പോൾ വ്യാജമായ കണക്ഷനുകൾനേടാൻ ചിലർക്കിത് വഴിയൊരുക്കാറുണ്ടെന്ന ഒരു ദോഷ വുമുണ്ട്.
ആശയവിനിമയംപോലെതന്നെ നിമിഷങ്ങൾക്കുള്ളിൽ സന്ദേശമ യയ്ക്കുന്നതിനും മൊബൈൽ ഫോണുകൾ സൗകര്യപ്രദമാണ്. വ്യാജ സന്ദേശങ്ങൾ അയച്ച് ജനങ്ങളെ പരിഭ്രാന്തരാക്കാനും വഴിതെറ്റിക്കുവാനും ചിലർ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറുണ്ട്.
അപകടത്തിൽപ്പെടുന്ന ആളുകളെ എളുപ്പം തിരിച്ചറിയുന്നതിന് മൊബൈൽഫോൺ സഹായകരമാണ്. കോളുകളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനും ഇത് ഉപയോ ഗിക്കുന്നു. അപകടം നടന്നാൽ ആംബുലൻസിലും പോലീസിലും മറ്റും പെട്ടെന്ന് വിവരമറിയിക്കുവാനും മൊബൈലുകൾവഴി സാധിക്കുന്നു. കേരളത്തിൽ പ്രായഭേദമെന്യേ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവ രുടെ എണ്ണം കൂടുതലാണ്. അശ്രദ്ധയോടെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം പലഅപകടങ്ങൾക്കും കാരണമാകാറുണ്ട്. മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതും നടക്കുന്നതും പലദുരന്ത ങ്ങൾക്കും കാരണമായിട്ടുണ്ട്.
ഫ്ളാഷ്, ലൈറ്റ്, ക്യാമറ എന്നീ സൗകര്യങ്ങൾ മൊബൈൽ ഫോണി ലുണ്ട്. അത്യാവശ്യസന്ദർഭങ്ങളിൽ ഇവ നമുക്ക് വളരെയധികം പ്രയോ ജനം ചെയ്യും. എന്നാൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ എടുക്കുകയും മൊബൈൽ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഉടലെടുത്തിട്ടുണ്ട്. ഇത് കുറ്റകരവും നിരു ത്സാഹപ്പെടുത്തേണ്ടതുമാണ്.
മിക്കമൊബൈൽ ഫോണുകളിലും കാൽക്കുലേറ്റർ, സ്റ്റോപ് വാച്ച്, അലാറം ക്ലോക്ക്, കലണ്ടർ, പഞ്ചാംഗം തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ഉണ്ട്. കൂടാതെ വാർത്ത കേൾക്കുന്നതിനും ഗാനങ്ങൾ ആസ്വദിക്കുന്ന തിനും ഗെയിമുകളിൽ ഏർപ്പെടുത്തുന്നതിനും മൊബൈൽ ഫോൺ വഴി സാധിക്കുന്നു. ഇവയെല്ലാം ആവശ്യത്തിൽക്കവിഞ്ഞ് നിരന്തരം ആസ്വദി ച്ചുകൊണ്ടിരുന്നാൽ കൃത്യനിർവ്വഹണത്തിൽ വീഴ്ചയും വിരസതയും ഉണ്ടാകും. മൊബൈൽ പോക്കറ്റിൽ ഇട്ടുകൊണ്ടുനടക്കുന്നത് ഹൃദ്രോഗ ത്തിന് കാരണമായേക്കാം. കൂടാതെ ചെവി, തലച്ചോർ എന്നിവയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കാം. സെൽഫോൺ റേഡി യേഷൻ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനു കാരണമാകുമെന്ന് ചിലപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് നന്നായിരിക്കും.
എല്ലാമൊബൈൽ ഫോണുകളിലും തീയതിയും സമയവും നമുക്ക് അറിയാം. വരുന്ന കോളുകളുടേയും വിളിക്കുന്ന കോളുകളുടേയും പൂർണ്ണ വിവരങ്ങൾ മൊബൈലിൽ രേഖപ്പെടുത്തികിട്ടുന്നത് നമുക്ക് വളരെ ഉപകാരപ്രദമാണ്. അതുപോലെതന്നെ നമുക്ക് ആവശ്യമുള്ള വ്യക്തിക ളുടെ പേരും ഫോൺനമ്പരും രേഖപ്പെടുത്തിവയ്ക്കുവാനും ഫോണിൽ സൗകര്യമുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ മറ്റുള്ളവർ ഫോണിലെവിവരങ്ങൾ ചോർത്തിയെടുത്ത് ദുരുപയോഗം ചെയ്യുവാൻ ഇടയാകും.
അപസ്മാരരോഗികൾ സ്ഥിരമായി മൊബൈൽ ഉപയോഗിക്കുന്നത് രോഗംമൂർഛിക്കുവാൻ ഇടയാക്കും. മനുഷ്യകോശങ്ങളിലെ ഡി.എൻ.എ. യിൽ വ്യത്യാസം വരുത്തുവാനും ഓർമ്മ ശക്തി കുറയ്ക്കു വാനും ബ്രെയിൻ ട്യൂമർ ഉണ്ടാക്കുവാനും ഫോണിലെ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഇടയാക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Read also : Global warming / Climate change Essay in Malayalam Language
Read also : Global warming / Climate change Essay in Malayalam Language
ഇന്നുവരെ ലോകത്തു കണ്ടുപിടിച്ചിട്ടുള്ള എല്ലാ വസ്തുക്കൾക്കും ഗുണവും ദോഷവും ഉണ്ട്. മൊബൈൽ ഫോണിന്റെ കാര്യത്തിലും അതു തന്നെയാണ് സ്ഥിതി. ദോഷത്തിനുവേണ്ടി ഒരിക്കലും വിനിയോഗിക്കാ തിരുന്നാൽ മൊബൈൽഫോൺ നമുക്കു നൽകുന്ന സേവനങ്ങൾ അന നവും അത്ഭുതകരവുമാണ്.
Not a good speech
ReplyDeleteasome
ReplyDeleteThis comment has been removed by the author.
ReplyDelete