Green Revolution Essay in Malayalam Language: In this article, we are providing ഹരിതവിപ്ലവം ഇന്ത്യയിൽ ഉപന്യാസം for students and teachers. Learn The Importance of Green Revolution in Malayalam Language. അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ ഉപയോഗിച്ച് കാർഷികോ ല്പാദനം വർദ്ധിപ്പിക്കുകയാണ് ഹരിതവിപ്ലവത്തിന്റെ ലക്ഷ്യം. ഇന്ത്യ യിൽ ആദ്യമായി ഹരിതവിപ്ലവം നടപ്പിലാക്കിയത് 1967-68 കാലഘട്ടത്തി ലാണ്. ഇതിലൂടെ ഏറ്റവുംകൂടുതൽ ഉത്പ്പാദിപ്പിക്കപ്പെട്ട ഭക്ഷ്യധാന്യം ഗോതമ്പാണ്.
Green Revolution Essay in Malayalam Language: In this article, we are providing ഹരിതവിപ്ലവം ഇന്ത്യയിൽ ഉപന്യാസം for students and teachers. Learn The Importance of Green Revolution in Malayalam Language.
Green Revolution Essay in Malayalam ഹരിതവിപ്ലവം ഇന്ത്യയിൽ ഉപന്യാസം
അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ ഉപയോഗിച്ച് കാർഷികോ ല്പാദനം വർദ്ധിപ്പിക്കുകയാണ് ഹരിതവിപ്ലവത്തിന്റെ ലക്ഷ്യം. ഇന്ത്യ യിൽ ആദ്യമായി ഹരിതവിപ്ലവം നടപ്പിലാക്കിയത് 1967-68 കാലഘട്ടത്തി ലാണ്. ഇതിലൂടെ ഏറ്റവുംകൂടുതൽ ഉത്പ്പാദിപ്പിക്കപ്പെട്ട ഭക്ഷ്യധാന്യം ഗോതമ്പാണ്.
രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിസ്ഥാനം കാർഷികരംഗമാണ്. കൂടുതൽഫലംകിട്ടുന്ന കൃഷിരീതി നടപ്പിലാക്കിയില്ലെങ്കിൽ കർഷകർക്ക് കൃഷിയോടുള്ള താത്പര്യം കുറഞ്ഞുപോകും. മാത്രമല്ല കൃഷി വൻ നഷ്ടത്തിൽ കലാശിക്കുകയും ചെയ്യും. ഇതിനുള്ള പ്രതിവിധിയായിട്ടാണ് രാജ്യത്ത് ഹരിതവിപ്ലവമെന്ന പേരിൽ വൻകാർഷികപദ്ധതി നടപ്പിലാ ക്കിയത്.
ഏറ്റവുംകൂടുതൽ ഉല്പാദനക്ഷമതയുള്ള മുന്തിയ ഇനം വിത്തുക ളാണ് ഹരിതവിപ്ലവം പദ്ധതിയിൽ തെരഞ്ഞെടുക്കുന്നത്. രാസവസ്ത ക്കളും കീടനാശിനികളും നിശ്ചിത അളവിൽ മാത്രമാണ് പ്രയോഗിക്കുന്നത്. കൃഷിക്കാവശ്യമായ എല്ലാ യന്ത്രസഹായവും ഹരിതവിപ്ലവത്തിലുണ്ടാ യിരിക്കും. ആവശ്യത്തിനുള്ള ജലസേചനസൗകര്യവും ഉണ്ടായിരിക്കും.
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഡോ: എം.എസ്. സ്വാമിനാഥനാണ്. അത്യുൽപ്പാദനശേഷിയുള്ള നെല്ല്, ഗോതമ്പുവിത്തിനങ്ങൾകൊണ്ടുവന്നത് ഇദ്ദേഹമാണ്. പ്രാദേശികസവി ശേഷതകൾക്കനുസൃതമായി കാർഷികരംഗത്ത് കൂടുതൽ ഉല്പാദനം നടത്തുകയാണ് ഹരിതവിപ്ലവത്തിലൂടെ ലക്ഷ്യമിടുന്നത്. അതിനുവേണ്ടി ചെറുകിടകർഷകരെ പങ്കെടുപ്പിച്ചുള്ള കൃഷിരീതിയാണ് നടപ്പിലാക്കു ന്നത്.
കാർഷിക മേഖലയ്ക്ക് ഒരു പുത്തൻ ഉണർവുനല്കാൻ ഹരിത വിപ്ലവംകൊണ്ടു സാധിച്ചു. ഉപയോഗശൂന്യമായിരുന്നഭൂമി കൃഷിക്കു പറ്റിയ രീതിയിൽ ഒരുക്കിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ജല സേചന സൗകര്യങ്ങളൊരുക്കുന്നതിനുള്ള പദ്ധതികൾ നടത്തുന്നു. കർഷ കർക്കാവശ്യമായ മറ്റുസഹായം ചെയ്യുന്നതിന് സഹകരണ സ്ഥാപന ങ്ങളെ കാര്യക്ഷമമാക്കുന്നു. പിന്നീട് കാർഷികോല്പന്നങ്ങളുടെ സംഭര ണത്തിനാണ് പ്രാമുഖ്യം നല്കുന്നത്.
ആധുനികകൃഷിരീതികളും കൂടുതൽ വിളവുതരുന്ന വിത്തിന ങ്ങളും കൃഷി ലാഭകരമാക്കി. തന്മൂലം കാർഷികരംഗത്ത് ഉണ്ടായിരുന്ന മാന്ദ്യത മാറി. കർഷകർക്ക് കൃഷിയിൽ കൂടുതൽ താല്പര്യവും കൂടുതൽ പ്രതി ഫലവും ഉണ്ടാകാൻ ഹരിതവിപ്ലവത്തിലൂടെ സാധിച്ചു. .
ഇന്ന് നാട്ടിലുടനീളം കൃഷിഭവനിലൂടെ വിത്ത്, വളം എന്നിവ കർഷ കർക്ക് നല്കുന്നുണ്ട്. പലവിധ കാർഷികവായ്പകളും സബ്സിഡിയോടു കൂടി കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളും നൽകുന്നു. കൃഷിരീതിയെക്കു റിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ കർഷകർക്കു ലഭ്യമാക്കാനുള്ള സംവി ധാനവും ഉണ്ട്. ഇന്നത്തെ നൂതനസൗകര്യങ്ങളെല്ലാം വേണ്ടവണ്ണം വിനി യോഗിച്ചാൽ നമ്മുടെ കാർഷികരംഗം കുറച്ചുകൂടി മെച്ചപ്പെട്ടതാക്കാൻ കഴിയും.
COMMENTS