Global warming / Climate change Essay in Malayalam Language / ആഗോളതാപനം ഉപന്യാസം: അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവുകുറയുകയും കാർബൺ ഡൈ ഓക്സൈഡിന്റെ അളവുകൂടുകയും ചെയ്യുന്നതുകൊണ്ടാണ് ആഗോളതാപനം ഉണ്ടാകുന്നത്. ലോകവിപത്തായി മാറിയിരിക്കുന്ന ഈ വിഷയത്തെപ്പറ്റി പലരാജ്യങ്ങളിലും ചർച്ചനടക്കുന്നുണ്ട്. നമ്മുടെ ഹരിതസുന്ദരമായ ഭൂമി മരുഭൂമിയായി മാറിക്കൊണ്ടിരിക്കു കയാണ്. ഭൗമോപരിതലത്തിലെ ചൂട് ക്രമാതീതമായി വർദ്ധിച്ചുവരിക യാണ്. ഈ അവസ്ഥ നമ്മെ കൊണ്ടെത്തിക്കുന്നത് ആഗോളതാപനം എന്ന പ്രശ്നത്തിലേക്കാണ്.
Global warming Essay in Malayalam Language: In this article, we are providing ആഗോളതാപനം ഉപന്യാസം. Essay on climate change in Malayalam.
Global warming / Climate change Essay in Malayalam Language
അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവുകുറയുകയും കാർബൺ ഡൈ ഓക്സൈഡിന്റെ അളവുകൂടുകയും ചെയ്യുന്നതുകൊണ്ടാണ് ആഗോളതാപനം ഉണ്ടാകുന്നത്. ലോകവിപത്തായി മാറിയിരിക്കുന്ന ഈ വിഷയത്തെപ്പറ്റി പലരാജ്യങ്ങളിലും ചർച്ചനടക്കുന്നുണ്ട്.
നമ്മുടെ ഹരിതസുന്ദരമായ ഭൂമി മരുഭൂമിയായി മാറിക്കൊണ്ടിരിക്കു കയാണ്. ഭൗമോപരിതലത്തിലെ ചൂട് ക്രമാതീതമായി വർദ്ധിച്ചുവരിക യാണ്. ഈ അവസ്ഥ നമ്മെ കൊണ്ടെത്തിക്കുന്നത് ആഗോളതാപനം എന്ന പ്രശ്നത്തിലേക്കാണ്. ഭൂമിയുടെ ചൂട് കൂടിവരുന്നു എന്നൊക്കെ നമ്മൾ പറഞ്ഞുകൊണ്ടുനടക്കുന്നു. എന്നാൽ അതിന്റെ കാരണത്തെ ക്കുറിച്ചോ പ്രതിവിധിയെക്കുറിച്ചോ നാം ചിന്തിക്കാറില്ല.
ജനസംഖ്യ കൂടുന്നതനുസരിച്ച് കാടുകളും മരങ്ങളും കുറഞ്ഞുവരിക യാണ്. അന്തരീക്ഷത്തിൽ ഓക്സിജന്റെയും കാർബൺ ഡൈ ഓക് സൈഡിന്റെയും അളവ് തുലനം ചെയ്തുനിർത്തുന്നത് മരങ്ങളാണ്. ജനസംഖ്യാവർദ്ധനവും സസ്യങ്ങളുടെ കുറവും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവുകൂടാൻ ഇടയാക്കുന്നു. അപ്പോൾ ചൂടു വർദ്ധിക്കുന്നു.
ഹരിതാഗ്രഹവാതകങ്ങൾ എന്നറിയപ്പെടുന്ന കാർബൺ മോണോ ക്സൈഡ്, മീഥേയിൻ എന്നിവയാണ് ആഗോളതാപനത്തിന് വഴി വെയ്ക്കുന്ന പ്രധാന വില്ലന്മാർ. വാഹനങ്ങൾ, യന്ത്രങ്ങൾ, മൈനുകൾ, ഫാക്ടറികൾ തുടങ്ങിയവയെല്ലാം പുറന്തള്ളുന്ന വിഷവാതകം ആഗോള താപനത്തിന് ആക്കംകൂട്ടുന്നു.
ചൂടുവർദ്ധിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങൾ നമുക്ക് ഊഹി ക്കാൻ കഴിയുന്നതിലും വലുതാണ്. ചൂടു കൂടിക്കൂടി നമ്മുടെ മഞ്ഞു മലകളെല്ലാം ഉരുകിക്കൊണ്ടിരിക്കുകയാണ്. മഞ്ഞുമലകൾ ഉരുകുന്നതു കൊണ്ട് അവിടത്തെ ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കും. പ്രധാ നമായും ഇതു ബാധിക്കുന്നത് ഹിമകരടികളെയും പെൻഗ്വിനുകളെയും ആയിരിക്കും.
മഞ്ഞുമലകൾ ഉരുകിയൊലിച്ച് വെള്ളം സമുദ്രത്തിലെത്തും. വെള്ള പ്പൊക്കവും സുനാമി പോലുള്ള വൻദുരന്തവും ആയിരിക്കും പിന്നീടു ണ്ടാകുന്നത്. മാത്രമല്ല സമുദ്രത്തിലെ ജലനിരപ്പുയർന്നാൽ ദ്വീപുകളെല്ലാം വെള്ളത്തിനടിയിലാകും. ജീവജാലങ്ങൾ ഒന്നോടെ ചത്തൊടുങ്ങും. ഈ ദുഃസ്ഥിതി ഒഴിവാക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും എന്ന് ഓരോരു ത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Read also : Impact Of Climate Change And Possible Solutions
Read also : Impact Of Climate Change And Possible Solutions
ആഗോളതാപനത്തിന്റെ കൊടുംചൂടിൽ ഉണ്ടായ കാലാവസ്ഥാ മാറ്റ് ത്തിനുമുന്നിൽ ഭയാശങ്കകളോടെ മനുഷ്യരാശി നിലകൊള്ളുന്നു. ഭൂമിയും മനുഷ്യനും ആത്മരക്ഷ തേടുന്നു. ആഗോളതാപനത്തെ ചെറുക്കാൻ കോപ്പൻ ഹേഗൻ ഉച്ചകോടിയിൽ നടന്ന ചർച്ച പൂർണ്ണമായില്ല. ചൂടുവർദ്ധി ക്കുമ്പോൾ ഭൂമിയിലെ ജലം വറ്റും. കൃഷിയിടങ്ങൾ ഉണങ്ങികരിയും. ഭക്ഷ്യാൽപാദനത്തിൽ തിരിച്ചടിയുണ്ടാകും. ഇത് കടുത്ത ക്ഷാമം സൃഷ്ടിക്കും. പച്ചക്കറി, എണ്ണക്കുരുക്കൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയവ യുടെ ലഭ്യത കുറയും. ഉള്ളി, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവയുടെ ഉല്പാദനം നിലയ്ക്കും . രൂക്ഷമായ വിലക്കയറ്റവും നാണ്യപ്പെരുപ്പവും ഉണ്ടാകും. ഇതിൽ നിന്നുരക്ഷനേടാൻ കാലാവസ്ഥാ വ്യതിയാനം അതി ജീവിക്കാനുള്ള ഗവേഷണകേന്ദ്രങ്ങൾ ആരംഭിച്ച് ബദൽ കൃഷിരീതി നട പ്പിലാക്കണം. വനങ്ങൾ സംരക്ഷിക്കുകയും കൂടുതൽ നട്ടുപിടിപ്പിക്കു കയും ചെയ്യണം.
ഫ്രിഡ്ജുകൾ, എയർകണ്ടീഷണറുകൾ തുടങ്ങിയ ആഡംബര വസ്തുക്കളുടെ അമിതമായ ഉപയോഗം ഹരിതാഗ്രഹവാതകങ്ങളുടെ അളവു കൂട്ടുന്നു. ഇവയുടെ ഉപയോഗം പൂർണ്ണമായി നിർത്താൻ കഴിയി ല്ലെങ്കിലും ഉപയോഗം കുറയ്ക്കാവുന്നതാണ്. വാഹനങ്ങളിൽനിന്നു പുറ ന്തള്ളുന്ന വിഷവാതകത്തിൽനിന്നു രക്ഷനേടുന്നതിന് അവയ്ക്ക് ഉപയോ ഗിക്കുന്ന ഇന്ധനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടതാണ്. അതു പോലെ ഫാക്ടറികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും അൺ വാണ്ടഡ് ഗ്യാസ് ഡിപ്പോസൽ ചിമ്മിനികൾ ഉപയോഗിക്കാവുന്നതാണ്.
Read also : English Essay on GLOBAL WARMING for Class 6, 7, 8, 9, 10
Read also : English Essay on GLOBAL WARMING for Class 6, 7, 8, 9, 10
വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതാണ്. ദീർഘദൂര യാത്രയ്ക്കുമാത്രം വാഹനം ഉപയോഗിക്കുക, സി എൻ ജി പോലുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുക. സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിനും സുനാമിപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നതിനും മുൻകരുതൽ എന്ന നിലയിൽ തീരപ്രദേശത്തു കണ്ടൽക്കാടുകളും മറ്റുജൈവസംരക്ഷണ മാർഗ്ഗങ്ങളും ഏർപ്പെടുത്തണ്ടതാണ്.
ആഗോളതാപനംമൂലം ഭൂമിയുടെ രക്ഷാകവചമായ ഓസിയോൺ പാളികൾക്കു വിള്ളലുണ്ടാകുന്നു. തദ്ഫലമായി ആസിഡുമഴ, വർണ്ണ മഴ തുടങ്ങിയവ ഉണ്ടാകുന്നു. പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയ ഖനനംമൂലവും താപനില ഉയരുന്നുണ്ട്. ഇതിനെതിരെയും വേണ്ട മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്.
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
Read also : Malayalam Essay on Advantages and Disadvantages of Mobile Phone
കാർബൺ വൻതോതിൽ പുറന്തള്ളുന്നത് വികസിതരാജ്യങ്ങളാണ്. ഈ നില തുടർന്നാൽ ഭാവിയിൽ ഭൂമിയിൽനിന്ന് ജീവൻ തുടച്ചുനീക്ക പ്പെടും. ഒരുവ്യക്തിയോ രാജ്യമോ വിചാരിച്ചാൽ പരിഹരിക്കപ്പെടാവുന്ന ഒന്നല്ല ആഗോളതാപനം. എല്ലാ രാജ്യങ്ങളും കൈകോർത്ത് ഈ പ്രശ്ന ത്തിനെതിരെ പോരാടണം. അടുത്തതായി ഇംഗ്ലണ്ടിൽ നടക്കുന്ന ഉച്ച കോടി സമ്മേളനത്തിൽ ആശ്വാസകരമായ ഒരു പ്രഖ്യാപനം ഉണ്ടാകു മെന്ന് നമുക്ക് പ്രത്യാശിക്കാം.
ninte thantha
ReplyDelete