Essay on rain water harvesting in Malayalam - മഴവെള്ളം കുടിവെള്ളം ഉപന്യാസം: ധാരാളം ജലാശയങ്ങളുള്ള കേരളം ശുദ്ധജലക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമാണ്. എന്നിട്ടും കുടിവെള്ളക്ഷാമം ഇന്നും ഒരു തുടർക്കഥയായി നില കൊള്ളുന്നു. ശുദ്ധജലക്ഷാമത്തിന് ഒരുനല്ലപോംവഴിയാണ് മഴവെള്ളസംഭരണം. കാലവർഷം, തുലാവർഷം എന്നിങ്ങനെ ധാരാളം മഴ നമുക്കു ലഭിക്കുന്നു. എന്നാൽ ഈ മഴവെള്ളത്തെ ഉപയോഗപ്രദമാക്കുവാൻ നമുക്കു കഴിഞ്ഞി ട്ടില്ല. പെയ്യുന്ന മഴവെള്ളമത്രയും ഒലിച്ച് പാഴായിപ്പോവുകയും ചെയ്യുന്നു.
Essay on rain water harvesting in Malayalam Language: In this article we are providing മഴവെള്ളം കുടിവെള്ളം ഉപന്യാസം for students and teachers. Rain Water Harvesting Essay in Malayalam.
Essay on rain water harvesting in Malayalam - മഴവെള്ളം കുടിവെള്ളം ഉപന്യാസം
ധാരാളം ജലാശയങ്ങളുള്ള കേരളം ശുദ്ധജലക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമാണ്. കുടിവെള്ളം ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടി വർഷംതോറും ഭീമമായ ഒരുസംഖ്യ സർക്കാരിനു ചെലവാക്കേണ്ടിവരു ന്നുണ്ട്. എന്നിട്ടും കുടിവെള്ളക്ഷാമം ഇന്നും ഒരു തുടർക്കഥയായി നില കൊള്ളുന്നു.
ശുദ്ധജലക്ഷാമത്തിന് ഒരുനല്ലപോംവഴിയാണ് മഴവെള്ളസംഭരണം. കാലവർഷം, തുലാവർഷം എന്നിങ്ങനെ ധാരാളം മഴ നമുക്കു ലഭിക്കുന്നു. എന്നാൽ ഈ മഴവെള്ളത്തെ ഉപയോഗപ്രദമാക്കുവാൻ നമുക്കു കഴിഞ്ഞി ട്ടില്ല. പെയ്യുന്ന മഴവെള്ളമത്രയും ഒലിച്ച് പാഴായിപ്പോവുകയും ചെയ്യുന്നു.
Read also : Malayalam Essay on Child labour / Balavela
Read also : Malayalam Essay on Child labour / Balavela
മഴവെള്ളം വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ കുടിവെള്ളക്ഷാമം, വരൾച്ച, കൃഷിനാശം എന്നിവയിൽനിന്നെല്ലാം നമുക്കു മോചനം നേടാം. ആദ്യമായി കുടിവെള്ളത്തിന്റെ കാര്യം തന്നെയെടുക്കാം. ഏറ്റവും നല്ല ശുദ്ധജലം മഴവെള്ളമാണെന്നറിയാമല്ലോ? വീടിനുമുകളിൽ ടാങ്കു നിർമ്മിച്ച് നമുക്ക് മഴവെള്ളം ശേഖരിക്കാവുന്നതാണ്. ഈ മഴവെള്ളം കുഴൽവഴി താഴേക്കുകൊണ്ടുവന്ന് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗി ക്കാവുന്നതാണ്.
Read also : Air Pollution Essay in Malayalam
Read also : Air Pollution Essay in Malayalam
ഇതുപോലെതന്നെ വീടിനുമുകളിൽ ടാങ്കുകൾ വച്ച് ശേഖരിക്കുന്ന മഴവെള്ളം കുഴലുകൾവഴി നമ്മുടെ കിണറ്റിൽ സംഭരിക്കാവുന്നതാണ്. കിണറ്റിൽ ശേഖരിക്കുന്ന വെള്ളം പിന്നീട് സൗകര്യപ്രദമായി നമുക്ക് ഉപ യോഗിക്കാവുന്നതാണ്. മാത്രമല്ല കിണർവെള്ളത്തിന്റെ നിരപ്പ് താഴാതി രുന്നാൽ നമ്മുടെ മണ്ണിലെ ജലാംശം പിടിച്ചുനിർത്തുന്നതിന് സാധിക്കും.
Read also : Nature Conservation Essay in Malayalam
Read also : Nature Conservation Essay in Malayalam
മഴക്കാലത്ത് നമ്മുടെ മുറ്റത്തും പറമ്പിലും വീഴുന്ന വെള്ളം വെറുതേ ഒഴുകിപ്പോകുന്നു, ഇത് മണ്ണൊലിപ്പ് ഉണ്ടാക്കുകയും മേൽ മണ്ണിന്റെ വളക്കൂറ് നശിപ്പിക്കുകയും ചെയ്യും. ഭൂമിയിൽ പതിക്കുന്ന ജലം തടഞ്ഞുനിർത്തി മണ്ണിൽ താഴാൻ അനുവദിച്ചാൽ നമ്മുടെ കൃഷികൾക്ക് അത് വളരെയധികം ഗുണം ചെയ്യും. ഇതിനുവേണ്ടി കയ്യാലകൾ നിർമ്മി ക്കുക, മഴക്കുഴിയുണ്ടാക്കുക, കിടങ്ങുകൾ കുഴിക്കുക എന്നിവ ചെയ്യാ വുന്നതാണ്.
Read also : Malayalam Essay on Universal brotherhood
Read also : Malayalam Essay on Universal brotherhood
മഴക്കാലത്തുണ്ടാകുന്ന നീരൊഴുക്കിന്റെ ഗതിവേഗം കുറയ്ക്കുക യാണ് മഴവെള്ളസംഭരണത്തിൽ ചെയ്യാവുന്ന മറ്റൊരുകാര്യം. ഒരു ചെറിയ മഴപെയ്താൽ പോലും നമ്മുടെ മുറ്റവും ഇടവഴിയും, കൈത്തോടും നിറഞ്ഞുകവിഞ്ഞൊഴുകുന്നതായി കാണാം. അതിശക്തമായ ഒഴുക്കിനെ തടയാൻ തടയണ നിർമ്മിക്കുക, ചിറകെട്ടുക തുടങ്ങിയ മാർഗ്ഗങ്ങൾ നമുക്കു സ്വീകരിക്കാവുന്നതാണ്.
Read also : Malayalam Essay on Saving Money
Read also : Malayalam Essay on Saving Money
പറമ്പിലും മറ്റും ധാരാളം മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കു ന്നതും മഴവെള്ളസംഭരണത്തിന്റെ ഒരുഭാഗമാണ്. മണ്ണൊലിപ്പ് തടയാനും ജലം മണ്ണിലേക്കിറങ്ങാനും സസ്യങ്ങൾ നമ്മെ സഹായിക്കുന്നു. മഴവെ ള്ളസംഭരണംകൊണ്ട് നമുക്ക് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങ ളാണുള്ളത്. മഴവെള്ളസംഭരണം പ്രാത്സാഹിപ്പിക്കുന്നതിനുവേണ്ടി വലുതും ചെറുതുമായ അനേകം പദ്ധതികളുണ്ട്. അവ പ്രയോജനപ്പെ ടുത്തിയാൽ ഒരുപരിധിവരെ ജലക്ഷാമത്തിന് പരിഹാരമാകും.
COMMENTS