Drug abuse Essay in Malayalam Language: In this article, we are providing ഓഷധ ദുരുപയോഗം ഉപന്യാസം for students and teachers. Essay on Dangers of Drug abuse in Malayalam. ഔഷധത്തിന്റെ ദുരുപയോഗം അപകടങ്ങളുണ്ടാക്കും. ആരോഗ്യ ത്തെക്കുറിച്ച് ബോധവാന്മാരാകേണ്ട ജനങ്ങൾ പലരും ഔഷധങ്ങളുടെ തെറ്റായ ഉപയോഗംമൂലം അനാരോഗ്യരായിത്തീരാറുണ്ട്.
Drug abuse Essay in Malayalam Language: In this article, we are providing ഓഷധ ദുരുപയോഗം ഉപന്യാസം for students and teachers. Essay on Dangers of Drug abuse in Malayalam.
ഓഷധ ദുരുപയോഗം Drug abuse Essay in Malayalam Language
ഔഷധത്തിന്റെ ദുരുപയോഗം അപകടങ്ങളുണ്ടാക്കും. ആരോഗ്യ ത്തെക്കുറിച്ച് ബോധവാന്മാരാകേണ്ട ജനങ്ങൾ പലരും ഔഷധങ്ങളുടെ തെറ്റായ ഉപയോഗംമൂലം അനാരോഗ്യരായിത്തീരാറുണ്ട്. പലമരുന്നുകമ്പ നികളുടെയും വിപണന തന്ത്രം പരസ്യങ്ങളാണ്. അത്തരം പരസ്യ ങ്ങൾക്കുവഴിപ്പെട്ട് പലരും ഇന്ന് സ്വയംചികിത്സകരായി മാറിയിരിക്കുക യാണ്.
മരുന്നുകൾ രോഗനിവാരണത്തിനോ പ്രതിരോധത്തിനോ ആരോഗ്യ പരിപാലനത്തിനോ ആണ് ഉപയോഗിക്കുന്നത്. ഇതുതന്നെ വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യേണ്ടതാണ്. ഡോക്ടർ നിർദ്ദേ ശിക്കാതെ രോഗി സ്വയം മരുന്നുവാങ്ങികഴിക്കുന്നത് തെറ്റായ നടപടി യാണ്. അതുപോലെതന്നെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്നതും കുറ്റകരമാണ്.
നമ്മുടെ സമൂഹത്തിൽ പലതരത്തിലുള്ള മരുന്നുകളുടെ ദുരുപ യോഗം കണ്ടുവരുന്നുണ്ട്. വളരെ പെട്ടെന്ന് രോഗം ഭേദമാകണമെന്ന ഉദ്ദേ ശ്യത്തോടുകൂടി നിർദ്ദേശിക്കപ്പെട്ടതിലും കൂടുതൽ അളവിൽ രോഗി മരുന്നുകഴിക്കുന്നത് അപകടകരമാണ്. നിർദ്ദിഷ്ടസമയത്തും ക്രമത്തിലും അല്ലാതെ മരുന്നുകഴിക്കുന്നതും ശരിയല്ല. ചിലർ രാവിലത്തെ മരുന്ന് രാതിയിലും രാത്രിയിലേത് രാവിലെയും കഴിക്കാറുണ്ട്. രണ്ടുനേരം മാത്രം കഴിക്കാൻ നിർദ്ദേശിക്കുന്നത് മൂന്നും നാലും പ്രാവശ്യം കഴിക്കുന്നവരു മുണ്ട്. ആഹാരത്തിനുശേഷം കഴിക്കാൻ പറയുന്ന മരുന്നുകൾ ചിലർ ആഹാരത്തിനുമുമ്പായി കഴിക്കും. ഇതെല്ലാം ഔഷധ ദുരുപയോഗവും പലതരത്തിലുള്ള അനാരോഗ്യവും ഉണ്ടാക്കുന്നു.
ഒരുനിശ്ചിത കാലാവധിക്കുകഴിക്കുവാനുള്ള മരുന്ന് അതിൽ കൂടു തലോ കുറവോ കാലത്തേക്കു കഴിക്കുന്നത് ദോഷകരമാണ്. ഒരാൾക്കു നിർദ്ദേശിച്ച മരുന്ന് മറ്റൊരാൾ കഴിക്കുന്നതും നല്ലതല്ല. ചില മരുന്നുകൾ ഉറക്കത്തിനുവേണ്ടി ചിലർ വാങ്ങി കഴിക്കാറുണ്ട്. അതുപോലെ ഉറക്കത്തി നുള്ള മരുന്ന് ഡോക്ടറെക്കൊണ്ടുകുറിപ്പിച്ച് ഡോസുകുട്ടി കഴിക്കുകയും ചെയ്യുന്നവരുണ്ട്. മദ്യത്തോടൊപ്പം ചിലർ ചില ഗുളികകൾ ചേർത്ത് വീര്യം കൂട്ടി കഴിക്കാറുണ്ട്. ഇവയെല്ലാം ദോഷകരമെന്നുമാത്രമല്ല പലപ്പോഴും മരണഹേതുവുമായിത്തീരുന്നു.
ആവശ്യമില്ലാതെ രോഗഭയംമൂലം ചില മരുന്നുകൾ ചിലർ തുടർച്ച യായി കഴിക്കാറുണ്ട്. ഇത് അവരെ മരുന്നിന്റെ അടിമയാക്കി മാറ്റും. ഉപ യോഗം നിർത്തിയാൽ പിന്നെ ജീവിക്കാൻ ബുദ്ധിമുട്ട് നേരിടും. വേദന സംഹാരികൾ ദീർഘകാലം ഉപയോഗിക്കുന്നത് വിപരീതഫലം ഉണ്ടാക്കും.
പലമരുന്നുകളും പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമാ കാറുണ്ട്. ചില ഉത്തേജകമരുന്നുകൾ ശ്വാസകോശത്തെയും കരളിനെയും തകരാറിലാക്കുന്നവയാണ്. രക്തസമ്മർദ്ദം കൂടുക, വിറയൽ, തലവേദന, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയവയും ഔഷധദുരുപയോഗംമൂലം സംഭവിക്കാവുന്നതാണ്.
രോഗം കണ്ടുപിടിക്കുകയും മരുന്നും അതിന്റെ ഉപയോഗക്രമങ്ങളും നിശ്ചയിക്കുകയും ചെയ്യുന്നത് ഒരു വിദഗ്ദ്ധ ഡോക്ടറായിരിക്കണം. രോഗി യുടെ പ്രായവും രോഗത്തിന്റെ സ്വഭാവവും അനുസരിച്ചായിരിക്കും ഡോക്ടർ മരുന്നിന് കുറിക്കുന്നത്. അത് അപ്രകാരംതന്നെ രോഗി ഉപ യോഗിക്കേണ്ടതാണ്. അല്ലാതെയുള്ള ഉപയോഗം ഗുണഭോക്താക്കൾക്കു ദോഷം ചെയ്യും.
പരസ്യങ്ങളിലൂടെയുള്ള പരിചയംമൂലം പലരും മരുന്നുവാങ്ങി കഴി ക്കാറുണ്ട്. ചിലരാകട്ടെ പരിചയക്കാരുടെ നിർദ്ദേശപ്രകാരം മരുന്നുവാങ്ങി കഴിക്കും. തന്റെ അസുഖം സ്വയം നിർണ്ണയിച്ചാണ് ഇത്തരക്കാർ ഇങ്ങനെ മരുന്നു കഴിക്കുന്നത്. പക്ഷേ രോഗം വ്യത്യസ്തമാണെങ്കിൽ മറ്റുപല അസുഖങ്ങൾക്കും ഈ സ്വയംചികിത്സ കാരണമായേക്കാം. മരുന്നുക ളുടെ കള്ളക്കടത്തുവർദ്ധിക്കുന്നത് ഔഷധദുരുപയോഗവുമായി ബന്ധ പ്പെട്ടാണ്.
ഔഷധദുരുപയോഗം തടയുവാനായി പലകാര്യങ്ങളും ചെയ്യേണ്ടതാ യിട്ടുണ്ട്. ശരിയായ ബോധവൽക്കരണമാണ് ആദ്യമായി ചെയ്യേണ്ടത്. മരുന്നുകമ്പനികളുടെ വ്യാജഅവകാശവാദങ്ങളുമായുള്ള പരസ്യങ്ങൾ നിയന്ത്രിക്കുക. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുവാങ്ങുകയും വില്ക്കു കയും ചെയ്യുകയില്ലെന്നുറപ്പാക്കുക. ഔഷധനിർമ്മാണവും വിതരണവു മായിട്ടുള്ള എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുക. വാർത്താമാധ്യമ ങ്ങളിലെ റിപ്പോർട്ടുകളും പരസ്യങ്ങളും തിരിച്ചറിയുക എന്നിവയൊക്കെ ഔഷധ ദുരുപയോഗം തടയാൻ ആവശ്യമാണ്.
Read also :
Essay on Diseases in Malayalam Language
Essay on Food Security in Malayalam Language
Blood Donation Essay in Malayalam Language
Read also :
Essay on Diseases in Malayalam Language
Essay on Food Security in Malayalam Language
Blood Donation Essay in Malayalam Language
COMMENTS