Best Ecotourism Destinations in Kerala in Malayalam Language കേരളത്തിലെ പ്രധാനപ്പെട്ട പരിസ്ഥിതി വിനോദകേന്ദ്രങ്ങൾ വന്യജീവികളും പക്ഷികള...
Best Ecotourism Destinations in Kerala in Malayalam Language കേരളത്തിലെ പ്രധാനപ്പെട്ട പരിസ്ഥിതി വിനോദകേന്ദ്രങ്ങൾ
വന്യജീവികളും പക്ഷികളും പൂമ്പാറ്റകളും പുൽമേടുകളും നിറഞ്ഞ വനയാത സന്ദർശകർക്ക് വിജ്ഞാനവും വിനോദവും നൽകുന്നു. കേര ളത്തെ സംബന്ധിച്ചിടത്തോളം പ്രകൃതിക്കിണങ്ങിയ ദൃശ്യമനോഹരങ്ങ ളായ അനവധിസ്ഥലങ്ങളുണ്ട്. ഇവയിൽ പലതും ടൂറിസ്റ്റു കേന്ദ്രങ്ങളായി അറിയപ്പെടുന്നതാണ്. മറ്റുചിലതാകട്ടെ മലയാളികൾക്കുപോലും മനസ്സി ലായിട്ടില്ലാത്തതുമാണ്.
തിരുവനന്തപുരത്തിനടുത്തുള്ള പൊന്മുടി പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽനിന്നു 3002 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം സുഗന്ധവിള തോട്ടങ്ങൾകൊണ്ട് നിബിഡമാണ്. ഇവിടെനിന്നു 16 കി.മീ സഞ്ചരിച്ചാൽ കല്ലാർ എന്ന സ്ഥലത്ത് എത്തിച്ചേരാം. കല്ലാർ പാലത്തിലൂടെ സഞ്ചരിച്ച് ഔഷധോ ദ്യാനവും രായിസപ്പാറയും കാണാവുന്നതാണ്.
തിരുവനന്തപുരത്തുനിന്ന് 45 കി.മീ. വടക്കു കിഴക്കായി മങ്കയം എന്ന പ്രകൃതിരമണീയമായ സ്ഥലം സ്ഥിതിചെയ്യുന്നു. അധികമാരും അറിയ പ്പെടാത്ത ഇവിടെ വെള്ളച്ചാട്ടങ്ങളും നിത്യഹരിതവനങ്ങളും കണ്ണിനു സുഖം പകരുന്നു. വനനിരീക്ഷണത്തിനുപറ്റിയ മറ്റൊരു സ്ഥലമാണ് തിരുവനന്തപുരത്തുനിന്ന് 30 കി.മീ. ദൂരെയുള്ള നെയ്യാർ. നെയ്യാർ ഡാം സന്ദർശകർക്ക് കുളിരനുഭവമേകും. നിരവധി വന്യജീവികളുള്ള ഒരു പ്രദേ ശമാണിത്. മുതലവളർത്തുകേന്ദ്രം, അഗസ്ത്യമല, വിവിധയിനം പക്ഷി കൾ, ഔഷധസസ്യങ്ങൾ എന്നിവയെല്ലാം ഇവിടത്തെ പ്രത്യേക കാഴ്ച കളാണ്.
തിരുവനന്തപുരത്തുനിന്നു 50 കി.മീ. അകലെയായി പേപ്പാറ വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്നു. യൂക്കാലിപ്സ് തോട്ടങ്ങളും പാറക്കെ ട്ടുകളും കൊച്ചരുവികളും ഇവിടത്തെ പ്രത്യേകതയാണ്. തിരുവനന്തപു രത്തുള്ള മറ്റൊരു പരിസ്ഥിതി വിനോദകേന്ദ്രമാണ് “അരിപ്പ്'. പക്ഷികളും വന്യജീവികളുമാണ് ഇവിടത്തെ ആകർഷണങ്ങൾ. തെന്മലയും ഈ ജില്ല യിലെ ഒരു ടൂറിസ്റ്റുകേന്ദ്രമാണ്. സമുദ്രനിരപ്പിൽനിന്നു 500 മീറ്റർ ഉയര ത്തിലാണ് തെന്മല സ്ഥിതിചെയ്യുന്നത്. വിവിധതരം ജന്തുക്കളെയും സസ്യങ്ങളെയും ഇവിടെ ദർശിക്കാവുന്നതാണ്. ഇവിടത്തെ തൂക്കുപാലം പ്രസിദ്ധമാണ്.
കൊല്ലം ജില്ലയിൽനിന്നു 66 കി.മീ. അകലെയുള്ള പ്രകൃതിരമണീ യമായ ഒരു വിനോദമേഖലയാണ് ശെന്തുരുണി വന്യജീവിസങ്കേതം. ധാരാളം പെയിന്റിംഗുകളോടുകൂടിയ ഗുഹ സന്ദർശകർക്ക് അത്ഭുതമുള വാക്കുന്നതാണ്. ഇന്ത്യയിലെ പുരാതനവും പ്രസിദ്ധവുമായ ആനപരി ശീലനകേന്ദ്രമാണ് പത്തനംതിട്ടയിലെ കോന്നി. ആനപരിശീലനത്തിനു പുറമെ ഇവിടെ ആനമ്യൂസിയവുമുണ്ട്.
പ്രകൃതിരമണീയമായ കാഴ്ചകൾക്ക് ധാരാളം ഇടം നൽകുന്നതാണ് ഇടുക്കി ജില്ല. ഗവി, തൊമ്മൻകുത്ത്, ഇരവികുളം, പെരിയാർ എന്നീ പ്രസിദ്ധമായ സ്ഥലങ്ങൾ ഈ ജില്ലയിലാണ്. കുമളിയിൽനിന്ന് 40 കി.മീ. അകലെയായി സ്ഥിതിചെയ്യുന്ന "ഗവി'യിൽ ധാരാളം പക്ഷികളുണ്ട്. തൊടു പുഴയിൽനിന്ന് 20 കി.മീ. അകലെയായി തൊമ്മൻകുത്ത് സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽനിന്ന് 810 മീറ്റർ ഉയരമുള്ള ഇവിടം അതിസുന്ദരമായ വെള്ള ച്ചാട്ടത്തിനു പേരുകേട്ടതാണ്. മൂന്നാറിൽനിന്ന് 13 കി.മീ. അകലെയായി ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നു. വരയാടുകളും നീല ക്കുറിഞ്ഞിയുമാണ് ഇവിടത്തെ പ്രത്യേകതകൾ. തടാകത്തിലൂടെ സഞ്ച രിച്ച് വന്യജീവികളെ അടുത്തുകാണാൻ കഴിയുന്ന സ്ഥലമാണ്. കുമളി യിൽനിന്ന് നാലു കി.മീ. അകലെയുള്ള പെരിയാർ കടുവ സംരക്ഷണ കേന്ദ്രം.
പറമ്പിക്കുളം വന്യജീവിസങ്കേതം പാലക്കാടു ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഡാമുകളുടെ കൂട്ടം തന്നെയാണിവിടം. തൃശൂർ ജില്ലയിലെ ചിമ്മിനി വന്യജീവിസങ്കേതവും പീച്ചി ഡാമും വിനോദസഞ്ചാരികൾക്ക് സന്തോഷം പകരുന്ന സ്ഥലങ്ങളാണ്. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവിസങ്കേതമാണ് കണ്ണൂർ ജില്ലയിലെ ആറളം. വന്യ ജീവികളെ സന്ദർശിക്കുന്നതിനുള്ള വാച്ച്ടവർ ഇവിടത്തെ പ്രത്യേകത യാണ്. വനങ്ങളും കുന്നുകളും നിറഞ്ഞ ഇവിടെ മനോഹരമായ വെള്ള ച്ചാട്ടവും ഉണ്ട്.
വയനാട്ടിലെ മുത്തങ്ങ, തിരുനെല്ലി എന്നിവയും പ്രകൃതിരമണീയ മാണ്. പാലക്കാടുചുരവും താമരശ്ശേരി ചുരവും സഞ്ചാരികളുടെ ആകർഷകകേന്ദ്രങ്ങളാണ്. അത്ഭുതകരവും ആനന്ദകരവുമായ വന സൗന്ദര്യം ദർശിച്ചുകൊണ്ടുള്ള സഞ്ചാരം നടത്തുന്നതിന് കേരളംപോലെ പ്രകൃതിരമണീയമായ മറ്റൊരുസ്ഥലവും ലോകത്തുണ്ടാവില്ല.
COMMENTS