Write Application for the Post of News Reader in Malayalam Language ന്യൂസ് റീഡറുടെ ഒഴി വിലേക്ക് അപേക്ഷിച്ചുകൊണ്ട് ഡയറക്ടറുടെ പേർക്ക് ഒരപേക്ഷ തയ്യാറാക്കുക. വിഷയം: ന്യൂസ് റീഡറുടെ തസ്തികയിലേക്കുള്ള അപേക്ഷ. സർ, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് റീഡറെ ആവ ശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം കണ്ടു. ആ തസ്തികയിലേക്ക് നിയമിക്ക പ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വിദ്യാഭ്യാസയോഗ്യതയും മറ്റു വിവരങ്ങളും താഴെ ചേർക്കുന്നു. Read also : നിവേദനം യ്യാറാക്കുക / നിവേദനം കത്ത്, Complaint Letter to Minister in Malayalam Language സുഹൃത്തിന് എഴുതിയ കത്ത്, ജോലിക്കു വേണ്ടിയുള്ള അപേക്ഷ
Write Application for the Post of News Reader in Malayalam Language ന്യൂസ് റീഡറുടെ ഒഴി വിലേക്ക് അപേക്ഷിച്ചുകൊണ്ട് ഡയറക്ടറുടെ പേർക്ക് ഒരപേക്ഷ തയ്യാറാക്കുക.
പ്രഷിതൻ,
അനന്തകൃഷ്ണൻ എസ്.,
സജിഭവൻ,
ചോഴിയക്കാട്,
ചാന്നാനിക്കാട് തപാലാപ്പീസ്,
കോട്ടയം ജില്ല.
സ്വീകർത്താവ്
ഡയറക്ടർ,
ദൂരദർശൻ കേന്ദ്രം ,
കുടപ്പനക്കുന്ന്,
തിരുവനന്തപുരം.
വിഷയം: ന്യൂസ് റീഡറുടെ തസ്തികയിലേക്കുള്ള അപേക്ഷ.
സൂചന: 30-5-2008 ലെ മാതൃഭൂമി ദിനപത്രത്തിൽ വന്ന 1274/08 നമ്പർ പരസ്യം.
സർ,
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് റീഡറെ ആവ ശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം കണ്ടു. ആ തസ്തികയിലേക്ക് നിയമിക്ക പ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വിദ്യാഭ്യാസയോഗ്യതയും മറ്റു വിവരങ്ങളും താഴെ ചേർക്കുന്നു.
വിശദവിവരങ്ങൾ
അപേക്ഷകന്റെ പേര് - അനന്തകൃഷ്ണൻ എസ്.പിതാവിന്റെ പേര് - സജിമോൻ കെ. എൽ.
മേൽവിലാസം - സജിഭവൻ
- ചോഴിയക്കാട്
- ചാന്നാനിക്കാട് തപാലാപ്പീസ്
- കോട്ടയം ജില്ല.
ടെലിഫോൺ നമ്പർ - 0481-2330263
ജനനത്തീയതി - 1-6-1988
ജാതി/മതം - ഹിന്ദു - നായർ
പൗരത്വം - ഇന്ത്യൻ - കേരളം
വിദ്യാഭ്യാസ യോഗ്യതകൾ: -
1. എം. എ. മലയാളം
2. പി.ജി.ഡി.സി.എ.
പ്രവൃത്തിപരിചയം - സ്വകാര്യ ടെലിവിഷൻ ചാനലിൽ
ന്യൂസ് റീഡറായി 6 മാസം ജോലി
നോക്കിയിട്ടുണ്ട്.
മേൽപ്പറഞ്ഞ യോഗ്യതകളുടെ അടിസ്ഥാനത്തിൽ എന്നെ ഈ തസ്തികയിൽ നിയമിക്കുന്നപക്ഷം ഞാൻ എന്റെ ജോലി ആത്മാർത്ഥ മായും സത്യസന്ധമായും നിർവഹിക്കുന്നതാണെന്ന് ഇതിനാൽ ഉറപ്പു നൽകുന്നു.
അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട്
താങ്കളുടെ വിശ്വസ്തൻ,
ചോഴിയക്കാട്, (ഒപ്പ്)
2-6-2008. അനന്തകൃഷ്ണൻ എസ്.
ഗ്രാഹകന്റെ മേൽവിലാസം
ദൂരദർശൻ കേന്ദ്രം,
കുടപ്പനക്കുന്ന്,
തിരുവനന്തപുരം
Read also :
നിവേദനം യ്യാറാക്കുക / നിവേദനം കത്ത്
Complaint Letter to Minister in Malayalam Language
സുഹൃത്തിന് എഴുതിയ കത്ത്
ജോലിക്കു വേണ്ടിയുള്ള അപേക്ഷ
സുഹൃത്തിന് വിജയാശംസകൾ അറിയിച്ചുകൊണ്ടുള്ള കത്ത്
COMMENTS